മ​ത്സ്യ​ഫെ​ഡു​മാ​യി കൈ​കോ​ര്‍​ത്ത് കു​ടും​ബ​ശ്രി
Sunday, November 17, 2024 7:58 AM IST
ക​ണ്ണൂ​ര്‍: മാ​യം ക​ല​രാ​ത്ത ഏ​റ്റ​വും ന​ല്ല മ​ത്സ്യ​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​വാ​നും അ​തു​വ​ഴി കൂ​ടു​ത​ല്‍ സ്ത്രീ​ക​ള്‍​ക്ക് തൊ​ഴി​ല്‍ ന​ല്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​ത്സ്യ വി​പ​ണ​ന രം​ഗ​ത്ത് മ​ത്സ്യ​ഫെ​ഡു​മാ​യി ഒ​രു​മി​ച്ച് കു​ടും​ബ​ശ്രി. ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ ഒ​രു വാ​ര്‍​ഡി​ല്‍ ഒ​രു മ​ത്സ്യ വി​പ​ണ​ന കേ​ന്ദ്രം തു​ട​ങ്ങാ​നും തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങാ​നു​മാ​ണ് ല​ക്ഷ്യം.

ഗ്രൂ​പ്പ് സം​രം​ഭ​വും വ്യ​ക്തി​ഗ​ത സം​ര​ഭ​വും തു​ട​ങ്ങാം. ര​ജി​സ്റ്റ​ര്‍ ചെ​യ്ത സം​രം​ഭ​ക​ര്‍​ക്ക് മ​ത്സ്യം ഹാ​ര്‍​ബ​റി​ല്‍ നി​ന്ന് മ​ത്സ്യ ഫെ​ഡ് എ​ത്തി​ച്ചു ന​ല്‍​കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ് മ​ത്സ്യ​വി​പ​ണ​നം ന​ട​ത്തു​ന്ന​ത്തി​ന് ഇ​രു​ച​ക്ര വാ​ഹ​നം വാ​ങ്ങു​ന്ന​തി​നാ​യി 70,000 രൂ​പ കു​ടും​ബ​ശ്രി വാ​യ്പ​യും അ​നു​വ​ദി​ക്കും. കു​ടും​ബ​ശ്രീ ഹോം ​ഷോ​പ്പ് ഓ​ണ​ര്‍​മാ​റാ​യി മു​ച്ച​ക്ര സ്‌​കൂ​ട്ട​ര്‍ ഉ​ള്ള ഭി​ന്ന​ശേ​ഷി ക്കാ​ര്‍​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ക്കും. സം​രം​ഭം തു​ട​ങ്ങാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ അ​വ​രു​ടെ വാ​ര്‍​ഡി​ലെ സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണു​മാ​യി ബ​ന്ധ​പ്പെ​ടു​ക.