കെ​എ​സ്‌​സി​എ​ഫ് ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗം
Sunday, November 17, 2024 7:58 AM IST
ചെ​മ്പേ​രി: കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം (കെ​എ​സ്‌​സി​എ​ഫ്) ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്തുത​ല എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം ചെ​മ്പേ​രി വ​യോ​ജ​ന ​മ​ന്ദി​ര​ത്തി​ൽ ന​ട​ന്നു.

പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​കെ. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി മാ​ത്യു ചെ​രു​വി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ പ്ര​സം​ഗി​ച്ചു.

യോ​ഗ​ത്തി​ൽ വി​വി​ധ വാ​ർ​ഡു​ക​ളി​ലെ പ്ര​തി​നി​ധി​ക​ൾ അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തു​ക്കി​യ മെംബർ​ഷി​പ്പു​ക​ൾ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ ന​ൽ​കി. പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് 2025 ജ​നു​വ​രി​യി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​വ​രു​ടെ അ​പേ​ക്ഷ 19 വ​രെ സ്വീ​ക​രി​ക്കും.

പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ഏ​തെ​ങ്കി​ലും പ്ര​ദേ​ശ​ത്ത് കെ​എ​സ്‌​സി​എ​ഫി​ന്‍റെ പു​തി​യ യൂ​ണി​റ്റ് രൂ​പീ​ക​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ അ​ടു​ത്ത പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ പ​ങ്കെ​ടു​ത്ത് വി​വ​രം അ​റി​യി​ക്കേ​ണ്ട​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.