ഇ​ന്ദി​രാ​ഗാ​ന്ധി സേ​വ​നര​ത്ന പു​ര​സ്കാ​രം സി​സ്റ്റ​ർ റോ​സ്മേ​രി സേ​വ്യ​റി​ന്
Sunday, November 17, 2024 7:58 AM IST
പ​ഴ​യ​ങ്ങാ​ടി: ചെ​റു​കു​ന്ന് മ​ഹാ​ത്മ സേ​വാ​ഗ്രാം ഏ​ർ​പ്പെ​ടു​ത്തി​യ ഇ​ന്ദി​രാ​ഗാ​ന്ധി സേ​വ​നര​ത്ന പു​ര​സ്കാ​ര​ത്തി​ന് സി​സ്റ്റ​ർ റോ​സ്മേ​രി സേ​വ്യ​ർ അ​ർ​ഹ​യാ​യി.

ആ​തു​ര ശു​ശ്രൂ​ഷ രം​ഗ​ത്ത് ക​ഴി​ഞ്ഞ നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​മാ​യി ന​ട​ത്തി​യ സേ​വ​ന മി​ക​വ് മു​ൻ​നി​ർ​ത്തി​യാ​ണ് പു​ര​സ്കാ​രം. ചെ​റു​കു​ന്ന് സെ​ന്‍റ് മാ​ർ​ട്ടി​ൻ ഡി-പോ​റ​സ് ഹോ​സ്പി​റ്റ​ലി​ൽ സ്റ്റാ​ഫ് ന​ഴ്സാ​യും മാ​നേ​ജ​രാ​യും സി​സ്റ്റ​ർ റോ​സ് മേ​രി ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചു.

ക​നോ​സ സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗി​ലും കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ലും ട്യൂ​ട്ട​റാ​യും പ്രി​ൻ​സി​പ്പ​ലാ​യും ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം സേ​വ​നം ചെ​യ്ത സി​സ്റ്റ​ർ കോ​ൺ​വ​ന്‍റ് മ​ദ​ർ സു​പ്പീ​രി​യ​ർ എ​ന്ന നി​ല​യി​ലും ത​ന്‍റെ ക​ർ​മ​മേ​ഖ​ല ക​ണ്ടെ​ത്തി.

ചെ​റു​കു​ന്നി​ൽ മ​ദ​ർ സാ​ല പാ​ലി​യ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​റും സൈ​ക്കോ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റും ന​ഴ്സിം​ഗ് കോ​ള​ജും തു​ട​ങ്ങു​വാ​ൻ മു​ൻ​കൈ​യെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കി​യ​ത് സി​സ്റ്റ​ർ റോ​സ്മേ​രി​യു​ടെ മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ്.

ലെ​പ്ര​സി സെ​ന്‍റ​റി​ൽ മ​ദ​ർ സാ​ല​യോ​ടൊ​പ്പം സ്റ്റാ​ഫം​ഗ​മാ​യും സി​സ്റ്റ​ർ റോ​സ്മേ​രി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.19ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ചെ​റു​കു​ന്ന് സെ​ന്‍റ് മാ​ർ​ട്ടി​ൻ ഡി-​പോ​റ​സ് ഹോ​സ്പി​റ്റ​ൽ പ​രി​സ​ര​ത്തു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും പൊ​ന്നാ​ട​യും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ന​ൽ​കും.