മഞ്ഞളാംപുറം: മഞ്ഞളാംപുറം യുപി സ്കൂളിൽ തലശേരി അതിരൂപത ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം നടത്തി. രക്ഷിതാക്കളും കുട്ടികളും അടങ്ങുന്ന 75 പേരുടെ മെഗാ തിരുവാതിര, മാർഗംകളി, ഡിസ്പ്ലേ എന്നിവയുടെ ഉദ്ഘാടനം തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ.മാത്യു . ശാസ്താംപടവിൽ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോർജ് ചേലമരം അധ്യക്ഷത വഹിച്ചു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് സദ്ഗമയ മാഗസിൻ പ്രകാശനം ചെയ്തു. ഇരിട്ടി എഇഒ സി.വി. സത്യൻ ശിശുദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
വാർഡ് മെംബർമാരായ സുനിത വാത്യാട്ട്, ജോണി പാമ്പാടി, ടീച്ചേഴ്സ് ഗിൽഡ് സെക്രട്ടറി റോബിൻ ഐസക്, പിടിഎ പ്രസിഡന്റ് സുജയ് ടി. ജേക്കബ്, എംപിടിഎ പ്രസിഡന്റ് ജീമോൾ, കെജിപിടിഎ പ്രസിഡന്റ് ജോയി ആക്കൽ, എംപിടിഎ പ്രസിഡന്റ് സ്റ്റെഫി, മുഖ്യാധ്യാപിക പി.ഡി. റോസമ്മ, ഷേർളി തോമസ്, സ്കൂൾ ലീഡർ എൽന സുനിൽ എന്നിവർ പ്രസംഗിച്ചു. ബാൻഡ്സെറ്റിന്റെ അകമ്പടിയോടെ സ്കൗട്ട് ആൻഡ് ഗൈഡ്സ്, വിവിധ സിഡ്പ്ലേകൾ, ചാച്ചാജി-അലങ്കരിച്ച വാഹനം എന്നിവയടക്കം കേളകം, മഞ്ഞളാംപുറം ടൗണുകളിലേക്ക് ശിശുദിന റാലി നടത്തി. കലാകായികശാസ്ത്രമേളകളിൽ സബ് ജില്ലയിൽ പങ്കെടുത്ത് വിജയികളായ മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
ഇരിട്ടി: മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി പായം പഞ്ചായത്തിൽ ശിശുദിനത്തിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ പതിനാല് സ്കൂളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 139 വിദ്യാർഥികളാണ് ഹരിതസഭയിൽ പങ്കെടുത്തത്. ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക പദ്ധത് വിശദീകരണം നടത്തി.
കീഴ്പള്ളി: ഇടവേലി ഗവ. എൽപി സ്കൂളിൽ ശിശുദിന റാലിയും വിജയോത്സവവും നടത്തി. ശിശുദിനറാലി ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബൈജു വർഗീസ് അധ്യക്ഷത വഹിച്ചു.അനുമോദന ചടങ്ങ് ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി മോൾ വാഴപ്പള്ളി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ സ്കൂൾ കലാമേളയിൽ മികച്ച വിജയിച്ചവരെ അനുമോദിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.സി. രാജു സമ്മാനദാനം നിർവഹിച്ചു. മുഖ്യാധ്യാപകൻ എൻ.ജെ. ബെന്നി, എസ്എംസി ചെയർ പേർഴസൺ സി.എൻ. രാധമ്മ, മദർ പിടിഎ പ്രസിഡന്റ് രമ്യ, കെ.ബി. ഉത്തമൻ, സജീവൻ, ജിഷ്ണു, ശശികല, അശ്വതി എന്നിവർ പ്രസംഗിച്ചു.
മമ്പറം: ലയണ്‍സ് ഇന്റർനാഷണല്‍ ഡിസ്ട്രിക് 318-ഇ യുടെ ജീവിത ശൈലി രോഗ ബോധവത്കരണത്തിനായുള്ള കൂട്ടായ്മയായ ജീവം, ഹീല്‍ ചാരിറ്റബില്‍ സൊസൈറ്റി വയനാട്, മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂള്‍ എന്നിവ സംയുക്തമായി ശിശുദിനാഘോഷവും പ്രമേഹ ദിനാചരണവും സംഘടിപ്പിച്ചു. ഇന്ദിരാഗാന്ധി പബ്ലിക് സ്കൂളിൽ നടന്ന പരിപാടി കേരള ഹൈക്കോടതി റിട്ട. ജസ്റ്റീസ് കെ.പി. ജ്യോതീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് മുൻ ഗവർണർ രജീഷ്. ടി.കെ. അധ്യക്ഷത വഹിച്ചു.
സ്കൂള്‍ ലീഡര്‍ തോമസ് ഫിലിപ്പ്, ദേശീയ അധ്യാപക അവാർഡ് ജേതാവ് വി. ബാലന്, മമ്പറം ദിവാകരൻ, പ്രകാശൻ കാണി, പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തില്‍, ക്രൈംബ്രാഞ്ച് എസ്.പി. പ്രദീപന്, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ചന്ദ്രശേഖരന് മാമ്പറ്റ, യു. കനകരാജ്, കല്പക ട്രാവൽസ് ഉടമ എം.ടി. പ്രകാശ്, വിനോദ് പുഞ്ചക്കര, ട്രെയിനര്‍ ഷൈനി ഹരീഷ്, സ്കൂള്‍ വിദ്യാര്‍ഥി അനുഷ്ക പ്രസൂണ്‍ എന്നിവർ പ്രസംഗിച്ചു. ചടങ്ങില്‍ പ്രമുഖ വ്യക്തികളെ ആദരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടന്നു. ഡോ. എം.വി. പ്രസാദ് ബോധവത്കരണ ക്ലാസെടുത്തു. കലാപരിപാടികളും അരങ്ങേറി.