ക​ട​ന്ന​പ്പ​ള്ളി​ക്കാ​രെ കൈ​യി​ലെ​ടു​ത്ത് അ​ഞ്ജ​ലി​യും ജെ​സി മോ​ഹ​നും യാ​ത്ര​യാ​യ​ത് മ​ര​ണ​ത്തി​ലേ​ക്ക്
Saturday, November 16, 2024 6:47 AM IST
പ​രി​യാ​രം: തെ​ക്കെ​ക്ക​ര​യി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി ക​ട​ന്ന​പ്പ​ള്ളി​ക്കാ​രെ ആ​ര്‍​ത്തു​ചി​രി​പ്പി​ച്ച ‘വ​നി​താ മെ​സി​ലെ’ അ​ഞ്ജ​ലി​യും ജെ​സി മോ​ഹ​നും ഇ​നി ഓ​ർ​മ​ക​ളി​ൽ.

അ​വ​രു​ടെ അ​ഭി​ന​യ​ത്തി​ന്‍റേ​യും ജീ​വി​ത​ത്തി​ന്‍റ​യേും അ​വ​സാ​ന വേ​ദി​യാ​ണെ​ന്ന് ഒ​രി​ക്ക​ൽ​പോ​ലും ചി​ന്തി​ക്കാ​തെ​യു​ള്ള യാ​ത്ര അ​വ​സാ​ന രം​ഗ​മാ​യി. രാ​ത്രി ക​ട​ന്ന​പ്പ​ള്ളി തെ​ക്കെ​ക്ക​ര റെ​ഡ്സ്റ്റാ​റി​ന്‍റെ നാ​ട​കോ​ത്സ​വ​ത്തി​ൽ വ​നി​താ​മെ​സ് എ​ന്ന നാ​ട​ക​ത്തി​ല്‍ ഇ​രു​വ​രും സ​ദ​സി​നെ കൈ​യി​ലെ​ടു​ത്തി​രു​ന്നു.

വ​ന്‍ ജ​നാ​വ​ലി​യാ​ണ് കാ​യം​കു​ളം ദേ​വ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സി​ന്‍റെ നാ​ട​കം കാ​ണാ​ന്‍ തെ​ക്ക​ക്ക​ര​യി​ലെ​ത്തി​യ​ത്. രാ​ജീ​വ​ന്‍ മ​മ്മി​ളി സം​വി​ധാ​നം ചെ​യ്ത ഹാ​സ്യ​ര​സ പ്രാ​ധാ​ന്യ​മു​ള്ള ഈ ​നാ​ട​കം വ​നി​താ ശാ​ക്തീ​ക​ര​ണ​വും പു​രു​ഷ മേ​ധാ​വി​ത്ത​വും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലു​ക​ളും സ​ഹി​ക്കാ​നും പൊ​റു​ക്കാ​നു​മു​ള്ള​വ​യാ​ണ് കു​ടും​ബ ബ​ന്ധ​ങ്ങ​ള്‍ എ​ന്നും ഒ​ന്നി​ച്ചു ജീ​വി​ക്കു​ന്ന​വ​ര്‍ വേ​ര്‍​പി​രി​യേ​ണ്ട​ത് മ​ര​ണ​ത്തി​ലൂ​ടെ മാ​ത്ര​മാ​ണ് എ​ന്ന സ​ന്ദേ​ശ​വും ന​ല്‍​കി​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

രാ​ത്രി 7.30ന് ​തെ​ക്കെ​ക്ക​ര​യി​ല്‍ തു​ട​ങ്ങി​യ നാ​ട​കം പ​ത്തോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. നാ​ട​ക​ത്തി​നു ശേ​ഷം നാ‌​ട്ടു​കാ​രു​ടേ​യും സം​ഘാ​ട​ക​രു​ടെ​യും അ​നു​മോ​ദ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി ഭ​ക്ഷ​ണ​വും ക​ഴി​ച്ചാ​യി​രു​ന്നു നാ​ട​ക സം​ഘം സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ലേ​ക്ക് തി​രി​ച്ച​ത്.