ദീ​ര്‍​ഘ​ദൂ​ര നീ​ന്ത​ല്‍ യ​ജ്ഞം തു​ട​ങ്ങി
Sunday, November 17, 2024 7:58 AM IST
പ​യ്യ​ന്നൂ​ര്‍: യു​ദ്ധ​വി​രു​ദ്ധ-​ജ​ല അ​പ​ക​ട നി​വാ​ര​ണ സ​ന്ദേ​ശ​വു​മാ​യി പു​ഴ​യും ക​ട​ലും കാ​യ​ലും കീ​ഴ​ട​ക്കി​യു​ള്ള ദീ​ര്‍​ഘ​ദൂ​ര നീ​ന്ത​ല്‍ യ​ജ്ഞം ​പ​യ്യ​ന്നൂ​ര്‍ കൊ​റ്റി ബോ​ട്ട് ജെ​ട്ടി​യി​ല്‍ ടി.​ഐ.​ മ​ധു​സൂ​ദ​ന​ന്‍ എം​എ​ല്‍​എ ഫ്ലാഗ് ഓ​ഫ് ചെ​യ്തു. ഇ​ന്നും നാ​ളെ​യു​മാ​യി പ​രി​ശി​ല​ക​ന്‍ ഡോ. ​ചാ​ള്‍​സ​ണ്‍ ഏ​ഴി​മ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചാ​ള്‍​സ​ണ്‍ സി​മ്മിം​ഗ് അ​ക്കാ​ദ​മി​യാ​ണ് 40 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലു​ള്ള നീ​ന്ത​ല്‍ യ​ജ്ഞം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.‍

പ​രി​ശീ​ല​നം ല​ഭി​ച്ച വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള വ​നി​ത​ക​ളു​ള്‍​പ്പെ​ടെ 34 പേ​രാ​ണ് ക​വ്വാ​യി കാ​യ​ലി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കൊ​റ്റി പു​ഴ​യി​ലെ ഓ​ള​ങ്ങ​ളെ വ​ക​ഞ്ഞു​മാ​റ്റി നീ​ന്ത​ല്‍ യ​ജ്ഞം തു​ട​ങ്ങി​യ​ത്. പു​ന്ന​ക്ക​ട​വ്, കു​റു​ങ്ക​ട​വ്, പു​തി​യ​പു​ഴ​ക്ക​ര, മൂ​ല​ക്കീ​ല്‍​ക​ട​വ്, ക​ര​മു​ട്ടം, പാ​ല​ക്കോ​ട് അ​ഴി​മു​ഖം എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ 20 കി​ലോ​മീ​റ്റ​ര്‍ ദൂ​രം നീ​ന്തി​യു​ള്ള ഇ​ന്ന​ല​ത്തെ യ​ജ്ഞം ചൂ​ട്ടാ​ട് ബീ​ച്ചി​ല്‍ സ​മാ​പി​ച്ചു.

ഏ​ഴി​മ​ല​യി​ല്‍ നീ​ന്ത​ല്‍ താ​ര​ങ്ങ​ളും ചി​ത്ര​കാ​ര​ന്മാ​രും പ​ങ്കെ​ടു​ത്ത യു​ദ്ധ​വി​രു​ദ്ധ പോ​സ്റ്റ​ര്‍ ര​ച​ന കാ​മ്പ​യി​ൻ മൗ​ത്ത് പെ​യി​ന്‍റ​ര്‍ ഗ​ണേ​ഷ് കു​ഞ്ഞി​മം​ഗ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇന്നു ​രാ​വി​ലെ എ​ട്ടി​ക്കു​ളം ബീ​ച്ചി​ല്‍ നി​ന്നാ​രം​ഭി​ക്കു​ന്ന ക​ട​ലി​ലൂ​ടെ​യു​ള്ള നീ​ന്ത​ല്‍ ഏ​ഴി​മ​ല​യെ ചു​റ്റി കാ​സ​ര്‍​ഗോ​ട്ടെ വ​ലി​യ​പ​റ​മ്പ് പാ​ണ്ഡ്യാ​ല​ക്ക​വ്, ക​വ്വാ​യി കാ​യ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യ്ക്ക് ക​വ്വാ​യി ബോ​ട്ട് ടെ​ര്‍​മി​ന​ലി​ല്‍ സ​മാ​പി​ക്കും.