ഇ​ന്ത്യ​ൻ ടെ​റൈ​ന്‍ കേ​ര​ള​ത്തി​ലെ വ​ലി​യ ഷോ​റൂം ക​ണ്ണൂ​രി​ൽ
Saturday, November 16, 2024 6:47 AM IST
ക​ണ്ണൂ​ർ: ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ വ​സ്ത്ര ബ്രാ​ൻ​ഡാ​യ ഇ​ന്ത്യ​ൻ ടെ​റൈ​നിന്‍റെ കേ​ര​ള​ത്തി​ലെ വ​ലി​യ ഷോ​റൂം ക​ണ്ണൂ​രി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. മേ​യ​ർ മു​സ്‌​ലി​ഹ് മ​ഠ​ത്തി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​ന്ത്യ​ൻ ടെ​റൈ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ച​ര​ത്ത് ന​ര​സിം​ഹ​ൻ മു​ഖ്യാ​തി​ഥി​യി​രു​ന്നു. കേ​ര​ള​ത്തി​ലെ 12-മ​ത് ഷോ​റൂ​മാ​ണ് ക​ണ്ണൂ​രി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. കേ​ര​ള​ത്തി​ൽ നി​ല​വി​ലെ ഏ​റ്റ​വും വ​ലി​യ ഷോ​റൂം കൂ​ടി​യാ​ണി​ത്. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ന്‍റെ വ​ള​ർ​ച്ച​യു​ടെ ഒ​രു നാ​ഴി​ക​ക​ക്ക​ല്ലാ​ണ് ലോ​കോ​ത്ത​ര ബ്രാ​ൻ​ഡു​ക​ളി​ൽ ഒ​ന്നാ​യ ഇ​ന്ത്യ​ൻ ടെ​റൈ​ന്‍ ഷോ​റൂ​മെ​ന്നും രാ​ജ്യ​ത്തെ മി​ക​ച്ച ബ്രാ​ൻ​ഡു​ക​ളു​ടെ വ​ര​വ് ന​ഗ​ര​ത്തി​ന് മു​ത​ത​ൽ​ക്കൂ​ട്ടാ​വു​മെ​ന്നും മേ​യ​ർ മു​സ്ലി​ഹ് മ​ഠ​ത്തി​ൽ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ നി​ന്ന് മി​ക​ച്ച പി​ന്തു​ണ​യാ​ണ് ഇ​ന്ത്യ​ൻ ടെ​റൈ​ന് ല​ഭി​ക്കു​ന്ന​തെ​ന്നും അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തി​നു​ള​ളി​ൽ കേ​ര​ള​ത്തി​ൽ 25 ഷോ​റൂ​മു​ക​ളി​ലേ​ക്ക് ഇ​ന്ത്യ​ൻ ടെ​റൈ​നെ വ​ള​ർ​ത്തു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ച​ര​ത്ത് ന​ര​സിം​ഹ​ൻ പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഗാ​ലി ലൂ​ക്സ് റീ​ട്ടെ​യ്ലേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് സ്ഥാ​പ​ക​രാ​യ അ​ശ്വി​ൻ​കു​മാ​ർ, ജൂ​ഡ് വി​നോ​ദ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.