"തെ​ളി​മ' ഇ​രി​ട്ടി ക്ല​സ്റ്റ​ർ​ത​ല ഉ​ദ്ഘാ​ട​നം
Sunday, November 17, 2024 7:58 AM IST
ഇ​രി​ട്ടി: എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ളി​മ പ​ദ്ധ​തി​യു​ടെ ക്ല​സ്റ്റ​ർ​ത​ല ഉ​ദ്ഘാ​ട​നം ഇ​രി​ട്ടി ഗ​വ. പ്രീ​മെ​ട്രി​ക് ഗേ​ൾ​സ് ഹോ​സ്റ്റ​ലി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത നി​ർ​വ​ഹി​ച്ചു. എ​ൻഎ​സ്എ​സ് ക​ണ്ണൂ​ർ ജി​ല്ലാ സൗ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​കെ. പ്രേം​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​ർ​ശ്വ​വ​ത്​കൃ​ത മേ​ഖ​ല​യി​ൽ പ​ഠ​ന​ത്തി​ൽ പി​ന്നാക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നം എ​ളു​പ്പ​മാ​ക്കി​തീ​ർ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ് തെ​ളി​മ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ട്ടി​ക​വർഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ലെ പ​ഠ​ന​മു​റി എ​ൻ​എ​സ്എ​സ് വോ​ള​ന്‍റിയ​ർ​മാ​ർ പെ​യി​ന്‍റിം​ഗ് ന​ട​ത്തി മ​നോ​ഹ​ര​മാ​ക്കി.

ഭി​ത്തി​ക​ളി​ൽ മ​നോ​ഹ​ര ചി​ത്ര​ങ്ങ​ളും ചാ​ർ​ട്ടു​ക​ൾ, സ്റ്റി​ൽ മോ​ഡ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഠ​ന​സ​ഹാ​യി​ക​ളും സ്ഥാ​പി​ച്ചു.

വോ​ളന്‍റി​യ​റാ​യ ആ​ഗ്ന​സ് ഗ്രേ​സ് ജോ​ർ​ജ് വി​ദ്യാ​ർ​ഥി​ക​ളി​ൽ വാ​യ​നാ​ശീ​ലം വ​ള​ർ​ത്തു​ന്ന​തി​നാ​യി പ​തി​ന​ഞ്ചോ​ളം ബ​ല​മാ​സി​ക​ക​ൾ സ​മ്മാ​നി​ച്ചു. ഇ​രി​ട്ടി ക്ല​സ്റ്റ​ർ പ്രോ​ഗ്രാം അ​സ​സ്മെ​ന്‍റ് ഓ​ഫീ​സ​ർ ഇ.​പി. അ​നീ​ഷ്കു​മാ​ർ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം.​ജെ. വി​നോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വ​ന​ജാ കൃ​ഷ്ണ​ൻ, ജ​ന​റ​ൽ ലീ​ഡ​ർ​മാ​രാ​യ ആ​വ​ണി ര​തീ​ഷ്, അ​ല​ക്സ്‌ മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.