സെന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ തി​രു​നാളിന് കൊ​ടി​യേ​റി
Saturday, November 16, 2024 6:47 AM IST
ചെ​ട്ടി​യാം​പ​റ​മ്പ്: ചെ​ട്ടി​യാം​പ​റ​മ്പ് സെന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ തി​രു​നാ​ളിന് കൊ​ടി​യേ​റി. ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പൊ​ടി​മ​റ്റം കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ന​ട​ന്ന തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​മാ​ത്യു തെ​ക്കേ​മു​റി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഫാ. ​സ്ക​റി​യാ വ​ര​മ്പ​ത്ത്, ഫാ. ​മ​നു മാ​മൂ​ട്ടി​ൽ, ഫാ. ​കു​ര്യാ​ക്കോ​സ് കു​ന്ന​ത്ത്, ഫാ. ​എ​ബി അ​മ്പ​ല​ത്തി​ങ്ക​ൽ, ഫാ. ​പോ​ൾ കൂ​ട്ടാ​ല, ഫാ. ​എ​ഡ്‌വി​ൻ കോ​യി​പ്പു​റം, ഫാ. ​ആ​ന്‍റ​ണി മു​ഞ്ഞ​നാ​ട്ട് എ​ന്നി​വ​ർ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

23ന് ​തി​രു​ക​ർ​മങ്ങ​ൾ​ക്കും തു​ട​ർ​ന്ന് ചെ​ട്ടി​യാം​പ​റ​മ്പ് ടൗ​ണി​ലേ​ക്ക് ന​ട​ക്കു​ന്ന പ്ര​ദി​ക്ഷ​ണത്തി​നും ഫാ. ​ജി​തി​ൻ വ​യ​ലു​ങ്ക​ൽ, ഫാ. ​ജോ​ൺ ചേ​നം​ചി​റ​യി​ൽ എ​ന്നി​വ​രും മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ശി​ങ്കാ​രി മേളം, വ​യ​ലി​ൻ ഫ്യൂ​ഷ​ൻ എ​ന്നി​വ​യും ന​ട​ക്കും. തി​രു​നാ​ൾ പ്ര​ധാ​ന ദി​വ​സ​മാ​യ 24ന് ​മാ​ന​ന്ത​വാ​ടി രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ലം തി​രു ക​ർ​മ​ങ്ങ​ൾ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദി​ക്ഷ​ണ​വും, തു​ട​ർ​ന്ന് പ്ര​സി​ദ്ധ​മാ​യ പു​ഴു​ക്ക് നേ​ർ​ച്ച ന​ട​ക്കും.