കണ്ണൂർ: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കളക്ടറേറ്റ് മൈതാനിയിൽ നിന്നാരംഭിച്ച കുട്ടികളുടെ റാലി അഡിഷണൽ സൂപ്രണ്ട് ഓഫ് പോലീസ് കെ.വി വേണുഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു. മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന കുട്ടികളുടെ പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി മിദ്ഹാ ഫാത്തിമ ഉദ്ഘാടനം ചെയ്തു.
ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ശിശുദിന സന്ദേശം നൽകി. ശിശു ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സര വിജയികൾക്ക് ഉപഹാര വിതരണവും നടത്തി. ശിശുദിന സ്റ്റാമ്പ് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.എം. രസിൽ രാജിന് നൽകി പ്രകാശനം ചെയ്തു. സമ്മേളനത്തിൽ കുട്ടികളുടെ പ്രസിഡന്റ് ഐനവ് ദിജേഷ് അധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് കളക്ടർ ഗ്രന്ഥേ സായികൃഷ്ണ, ഡിഡിഇ കെ.എൻ. ബാബു മഹേശ്വരി, കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസ്, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് എം.ടി സുധീന്ദ്രൻ, യു.കെ ശിവകുമാരി, വിഷ്ണു ജയൻ, ആധയ സുജിത്ത് എന്നിവർ പ്രസംഗിച്ചു.
പേരാവൂർ: തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിലെ ശിശുദിനാഘോഷത്തിൽ സ്വാഗതം, അധ്യക്ഷൻ, ഉദ്ഘാടകൻ എന്നീ പദവികളിലെല്ലാം തിളങ്ങി സ്കൂളിലെ താരങ്ങൾ. ചടങ്ങിൽ സ്കൂൾ ലീഡർ സെറ മരിയ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സ്കൂളിലെ കവയിത്രി വൈഗലക്ഷ്മി, ഉപജില്ല കായികമേളയിലെ വ്യക്തിഗത ചാമ്പ്യൻ ആരുഷി രാജേഷ് സ്കൂളിലെ സംസ്ഥാന നീന്തൽ താരം എൽന മരിയ തോമസ് എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തിയാണ് ഉദ്ഘാടനം നിർവഹിച്ചത്. സ്കൂൾ അസിസ്റ്റന്റ് ലീഡർ ജെയ്ക്ക് മറ്റത്തിലാണ് സ്വാഗതം പറഞ്ഞത്. നൂറുകണക്കിന് കുട്ടികൾ നെഹ്റു വായി വേഷമിട്ടത് ചടങ്ങിന് മാറ്റുകൂട്ടി.
കുന്നോത്ത്: സെന്റ് ജോസഫ്സ് യുപി സ്കൂളില്‍ നടത്തിയ ശിശുദിനാഘോഷം മുഖ്യാധ്യാപകന്‍ മാത്യു ജോസഫ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളായ ടെസ് മരിയ സിനു, എയ്ഞ്ചലോ മാത്യുസ്, പിടിഎ പ്രസിഡന്റ് കെ.എം.സിനു, വൈസ് പ്രസിഡന്റ് വിശാഖ് വിജയന്, മദര്‍ പിടിഎ പ്രസിഡന്റ് സഞ്ചു കുര്യന് എന്നിവര്‍ പ്രസംഗിച്ചു.
ഉളിക്കൽ: വയത്തൂർ യുപി സ്കൂളിൽ ശിശുദിന പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ ലീഡർ ബെഞ്ചമിൻ ബൈജു ഉദ്ഘാടനം ചെയ്തു. നാലാം ക്ലാസ് വിദ്യാർഥി ഡേവിസ് മാത്യു അധ്യക്ഷത വഹിച്ചു. വയത്തൂർ യുപി സ്കൂൾ റിട്ട. അധ്യാപിക ജെസി ശിശുദിനസന്ദേശം നൽകി. വിവാൻ എയ്ൻസ്റ്റീൻ ബിനോയ്, സ്കൂൾ മുഖ്യാധ്യാപകൻ എൻ.ജെ. തോമസ്, പിടിഎ പ്രസിഡന്റ് ഷിബു ചെറിയാൻ, എംപിടിഎ പ്രസിഡന്റ് അഖില എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ പി.വി. ബിന്ദുമോൾ, ഷാന്റി ജോസ്, ലിയ ടി. ജോസ് എന്നിവർ നേതൃത്വം നൽകി.
കോൺഗ്രസ്
ജവഹർലാൽ നെഹ്റു
ജന്മദിനാഘോഷം സംഘടിപ്പിച്ചു
പള്ളിക്കുന്ന്: ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പള്ളിക്കുന്ന് വനിതാ കോളേജിന് മുൻവശത്ത് സംഘടിപ്പിച്ച ജവഹർലാൽ നെഹറു ജന്മദിനാഘോഷം കെപിസിസി അംഗം അമൃത രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് കൂക്കിരി രാജേഷ് അധ്യക്ഷത വഹിച്ചു.
മട്ടന്നൂർ: യൂത്ത് കോൺഗ്രസ് കൂടാളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്റുവിന്റെ നൂറ്റിമുപ്പത്തിയഞ്ചാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി അനുസ്മരണം നടത്തി. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഫർസിൻ മജീദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കൂടാളി മണ്ഡലം പ്രസിഡന്റ്കെ. അദ്വൈത് അധ്യക്ഷത വഹിച്ചു.
ഇരിട്ടി: ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന ജവഹർലാൽ നെഹ്റുവിന്റെ ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് പി.എ. നസീർ, മൂര്യൻ രവീന്ദ്രൻ, സി.സി. നസീർ, പി.എസ്. സുരേഷ് കുമാർ, എം. ശ്രീനിവാസൻ, കെ. ഇബ്രാഹി, കെ.വി. അബ്ദുള്ള, പി. കുട്ട്യപ്പ എന്നിവർ പ്രസംഗിച്ചു.
കരിക്കോട്ടക്കരി: കരിക്കോട്ടക്കരി ടൗണിൽ ജവഹർലാൽ നെഹ്റു അനുസ്മരണവും ശിശുദിനാഘോഷവു സംഘടിപ്പിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് എം. കണ്ടത്തിൽ, ജവഹർ ബാലമഞ്ച് കോ-ഓർഡിനേറ്റർമാരായ റെന്നി ആലപ്പാട്ട്, ജാൻസി ചെരിയൻകുന്നേൽ എന്നിവർ നേതൃത്വം നൽകി.
പയ്യന്നൂർ: പയ്യന്നൂർ പോലീസ് മൈതാനത്തിന് നെഹ്റു മൈതാനമെന്ന് നാമകരണം ചെയ്യണമെന്നും ജവഹർലാലിന്റെ പൂർണകായ പ്രതിമ സ്ഥാപിക്കണമെന്നും കോൺഗ്രസ്. ജവഹർലാൽ നെഹ്റുവിന്റെ 135 -ാം ജന്മദിനാഘോഷ സമ്മേളനമാണ് ഈ ആവശ്യമുന്നയിച്ചത്. സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി എം.കെ. രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ജയരാജ് അധ്യക്ഷത വഹിച്ചു.
തൊണ്ടിയിൽ: തൊണ്ടിയിൽ സംഗമം ജനശ്രീ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നെഹ്റു അനുസ്മരണത്തിന്റെ ഭാഗമായി ജനശ്രീയുടെ ഓഫീസിൽ പുഷ്പാർച്ചന നടത്തി. ചെയർമാൻ ജോസഫ് നിരപ്പേൽ അനുസ്മരണ പ്രഭാഷണം നടത്തി.