കോ​ളി​ത്ത​ട്ട് ബാ​ങ്ക് പ്ര​തി​സ​ന്ധി​യി​ൽ; കു​രു​ക്കി​ലാ​യി സി​പി​എം
Friday, November 15, 2024 5:23 AM IST
ഇ​രി​ട്ടി: ഭ​ര​ണ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് കോ​ൺ​ഗ്ര​സി​ൽ നി​ന്നു പി​ടി​ച്ചെ​ടു​ത്ത കോ​ളി​ത്ത​ട്ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ കൈ ​പൊ​ള്ളി സി​പി​എം. 14.61 കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​ത​യു​ള്ള ബാ​ങ്കി​ന്‍റെ ആ​സ്തി നി​ല​വി​ൽ 31.32 ല​ക്ഷം മാ​ത്ര​മാ​ണ്. ഇ​തോ​ടെ സ്വ​ന്തം ഭ​ര​ണ സ​മി​തി പി​രി​ച്ചുവി​ട്ട് അ​ഡ്മി​നി സ്ട്രേ​റ്റ​റെ നി​യ​മി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​യി​രി​ക്കു​ന്നു സി​പി​എം.

ബാ​ങ്ക് പി​ടി​ച്ചെ​ടു​ക്കാ​നാ​യി സി​പി​എ​മ്മി​നൊ​പ്പം കൂ​ട്ടു​നി​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​ക​മാ​യി വ്യാ​ജ രേ​ഖ ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കി​യ ലോ​ണു​ക​ളു​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​താ​ണ് ബാ​ങ്കി​ന്‍റെ ത​ക​ർ​ച്ച യ്ക്ക് ​പ്ര​ധാ​ന കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം. പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ 8.76 കോ​ടി രൂ​പ വ​ക​മാ​റ്റി ചെ​ലവ​ഴി​ച്ച​താ​യും ഓ​ഡി​റ്റിം​ഗി​ൽ ക​ണ്ടെ​ത്തി. 85,50,101 രൂ​പ വാ​യ്പാ ഇ​ള​വ് ന​ല്കി​യ​തി​ൽ ഭൂ​രി​ഭാ​ഗ​വും ജീ​വ​ന​ക്കാ​രു​ടെ​യും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും ബ​ന്ധു​ക്ക​ൾ​ക്കാ​ണ്. പ​ലി​ശ​യി​ന​ത്തി​ൽ ല​ഭി​ക്കേണ്ട 2.35 ​കോ​ടി​യി​ൽ 1.51 കോ​ടി​യും കു​ടി​ശി​ക​യാ​ണ്.

പ​രി​ധി ക​ട​ന്ന് ഇ​ഷ്ട​ക്കാ​ർ​ക്ക് പേ​ഴ്സ​ണ​ൽ ലോ​ൺ അ​നു​വ​ദി​ച്ചു. വി​ല കു​റ​ഞ്ഞ ഭൂ​മി​യു​ടെ ഈ​ടി​ൽ എ​ത്ര​യോ ഇ​ര​ട്ടി തു​ക ലോ​ൺ അ​നു​വ​ദി​ച്ചു. വേ​ണ്ട​പ്പെ​ട്ട​വ​രു​ടെ വ്യാ​ജ വാ​യ്പ​യി​ൽ കു​ടി​ശി​ക​യാ​യ തു​ക സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക ക​ടാ​ശ്വാ​സ പ​ദ്ധ​തി പ്ര​കാ​രം എ​ഴു​തി​ത്ത​ള്ളി​യ​തും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. നി​ക്ഷേ​പ​ക​രു​ടെ തു​ക തി​രി​കെ ന​ല്കു​മെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ടി. ​ജ​യ​ശ്രീ പ​റ​യു​ന്നു ണ്ടെ​ങ്കി​ലും നി​ക്ഷേ​പ​ക​ർ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ്വാ​സ​മി​ല്ല .

ബാ​ങ്കി​ന്‍റെ ശാ​ഖ​ക​ളി​ൽ നി​ന്നു പ്ര​ധാ​ന ശാ​ഖ​യി​ലേ​ക്ക് അ​യ​ച്ച ല​ക്ഷ​ങ്ങ​ളും കാ​ണാ​നി​ല്ല. കം​പ്യൂ​ട്ട​ർ രേ​ഖ​ക​ളും ന​ഷ്ട​പെ​ട്ട നി​ല​യി​ലാ​ണ്. കോ​ളി​ത്ത​ട്ട് പ്ര​ധാ​ന ശാ​ഖ​യി​ലെ ഒ​ന്പ​ത്, പേ​ര​ട്ട ശാ​ഖ​യി​ലെ 17 എ​ന്നീ സ്വ​ർ​ണ വാ​യ്പ​ക​ൾ​ക്കും ഈ​ടാ​യി സ്വീ​ക​രി​ച്ച സ്വ​ർ​ണം ഓ​ഡി​റ്റിം​ഗി​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി ട്ടി​ല്ല. 21 സ്വ​ർ​ണ​പ്പ​ണ​യ​ങ്ങ​ൾ ഇ​ട​പാ​ടു​കാ​ർ അ​റി​യാ​തെ വ്യാ​ജ രേ​ഖ​ക​ൾ ഉ​ണ്ടാ​ക്കി ഇ​ട​പാ​ട് അ​വ​സാ​നി പ്പി​ച്ച​താ​യി കാ​ണി​ച്ച് സ്വ​ർ​ണം മ​റ്റൊ​രു സ്വ​കാ​ര്യ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ പ​ണ​യ​പ്പെ​ടു​ത്തി​യും പ​ണം ത​ട്ടി​യി​ട്ടു​ണ്ട്.

സ​ഹ​ക​ര​ണ സം​ഘം ര​ജി​സ്ട്രാ​റു​ടെ ഉ​ത്ത​ര​വി​ന് വി​രു​ദ്ധ​മാ​യ കം​പ്യൂ​ട്ട​ർ സോ​ഫ്റ്റ്‌​വെ​യ​റാ​ണ് ബാ​ങ്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സോ​ഫ്റ്റ്‌​വെ​യ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 2022 ഫെ​ബ്രു​വ​രി 21 മു​ത​ൽ 2024 മാ​ർ​ച്ച് 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലു​ള്ള 368 എ​ൻ​ട്രി​ക​ളും കാ​ണാ​നി​ല്ല. 2011 ൽ ​മ​ര​ണ​പ്പെ​ട്ട വ്യ​ക്തി​യു​ടെ ജാ​മ്യ ത്തി​യി​ൽ 2018 ലോ​ൺ അ​നു​വ​ദി​ക്കു​ക​യും 2021 ൽ ​ഇ​തേ ജാ​മ്യ​ത്തി​ൽ ലോ​ൺ പു​തു​ക്കി ന​ല്കു​ക​യും ചെ​യ്ത അ​ദ്ഭുത​വും ഇ​വി​ടെ മാ​ത്രം കാ​ണാ​വു​ന്ന​താ​ണ്.