വി​ക​സ​ന മു​ര​ടി​പ്പിനെതിരേ വ​ണ്ടാ​ഴി​യി​ൽ ഐ​എ​ൻ​ടി​യു​സി ധ​ർ​ണ
Saturday, October 5, 2024 8:02 AM IST
വ​ട​ക്ക​ഞ്ചേ​രി: ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ന്‍റെ​അ​ഴി​മ​തി ഭ​ര​ണ​ത്തി​നെ​തി​രേ​യും വി​ക​സ​ന​മു​ര​ടി​പ്പി​നെ​തി​രെ​യും പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. കെ​പി​സി​സി മെം​ബ​ർ സി. ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു​പി​എ ഗ​വ​ൺ​മെ​ന്‍റ് ന​ട​പ്പി​ലാ​ക്കി​യ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യെ പ​ഞ്ചാ​യ​ത്ത് തു​ര​ങ്കം​വ​ച്ചു തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ വെ​ട്ടി​ക്കു​റ​ച്ച​തി​നെ യോ​ഗം അ​പ​ല​പി​ച്ചു. യോ​ഗ​ത്തി​ൽ ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​വാ​സു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി മെം​ബ​ർ വി. ​സു​ദ​ർ​ശ​ൻ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​വി. ക​ണ്ണ​ൻ, ഐ​എ​ൻ​ടി​സി ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ എം. ​മു​ര​ളീ​ധ​ര​ൻ, ഐ​എ​ൻ​ടി​യു​സി റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് എ​സ്. സു​ബൈ​ർ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ശോ​ക​ൻ മാ​സ്റ്റ​ർ, എ. ​മൂ​സ​ക്കു​ട്ടി, മ​ഹി​ളാ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​നി ബെ​ന്നി പ്രസംഗിച്ചു.