പോ​ഷ​ൻ മാ ​ജി​ല്ലാ​ത​ല സ​മാ​പ​നം
Wednesday, October 2, 2024 8:36 AM IST
ഇ​രി​ട്ടി: വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ പോ​ഷ​ൻ അ​ഭി​യാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള പോ​ഷ​ൻ മാ 2024 ​ന്‍റെ ജി​ല്ലാ​ത​ല സ​മാ​പ​നം ഇ​രി​ട്ടി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്നു. പോ​ഷ​കാ​ഹ​ര പ്ര​ദ​ർ​ശന​വും അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​രു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രി​ട്ടി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ജീ​ദ സ്വാ​ദി​ഖ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷി​ജി ന​ടു പ​റ​മ്പി​ൽ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ കെ.​എ​ൻ. പ​ദ്മാ​വ​തി, കെ.​സി. രാ​ജ​ശ്രീ , ജോ​യി​ന്‍റ് ബി​ഡി​ഒ ദി​വാ​ക​ര​ൻ, സീ​നി​യ​ർ സൂ​പ്ര​ണ്ട് അ​മ​ർ​നാ​ഥ്‌, പോ​ഷ​ൻ അ​ഭി​യാ​ൻ ജി​ല്ലാ കോ -​ഓ​ർ​ഡി​നേ​റ്റ​ർ സി.​പി. അ​ഭി​ജി​ത്, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ജി​സ്മി അ​ഗ​സ്റ്റി​ൻ, ഇ​രി​ട്ടി ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ ഷീ​ന എം ​ക​ണ്ട​ത്തി​ൽ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി.​എ. ബി​ന്ദു പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. തു​ട​ർ​ന്ന് അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സ​മാ​പ​ന റാ​ലി​യും ന​ട​ന്നു.