ക​ട​യി​ൽ സ​മാ​ന്ത​ര ബാ​ർ ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ
Wednesday, October 2, 2024 8:36 AM IST
പ​യ്യാ​വൂ​ർ: ക​ട കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന സ​മാ​ന്ത​ര ബാ​റി​ൽ നി​ന്ന് വി​ദേ​ശ​മ​ദ്യം സ​ഹി​തം യു​വാ​വി​നെ എ​ക്സൈ​സ് പി​ടി​കൂ​ടി. പ​യ്യാ​വൂ​ർ പൊ​ന്നും​പ​റ​മ്പ് സ്വ​ദേ​ശി റെ​ഡ് റോ​സ് ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് സ്ഥാ​പ​ന ഉ​ട​മ പി. ​ബി​നോ​ജ് (43) ആ​ണ് പി​ടി​യി​ലാ​യ​ത്. ശ്രീ​ക​ണ്ഠ​പു​രം എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ അ​സി. എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​പി. ല​ത്തീ​ഫും പാ​ർ​ട്ടി​യും ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ക​ട​യി​ൽ വി​ദേ​ശ​മ​ദ്യം വി​ല്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച​തി​ന് ബി​നോ​ജ് പി​ടി​യി​ലാ​കു​ന്ന​ത്.

നാ​ല​ര ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​മാ​ണ് ക​ട​യി​ൽ​നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഗ്രേ​ഡ് അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ആ​ർ.​സ​ജീ​വ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഗ്രേ​ഡ് എം.​പി. ഹാ​രി​സ്, എം.​വി. പ്ര​ദീ​പ​ൻ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ അ​ഖി​ൽ​ജോ​സ്, വ​നി​ത​സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി.​കെ. മ​ല്ലി​ക എ​ന്നി​വ​രും റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.