കൈ​ത്ത​റി​യി​ൽ പു​തി​യ ഡി​സൈ​നു​ക​ൾ വേ​ണം: മ​ന്ത്രി പി. ​രാ​ജീ​വ്
Wednesday, October 2, 2024 8:36 AM IST
ക​ണ്ണൂ​ർ: കൈ​ത്ത​റി​യി​ൽ പ​ര​മ്പ​രാ​ഗ​ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​റ​മെ പു​തി​യ ഡി​സൈ​നു​ക​ൾ ഉ​ണ്ടാ​ക്കാ​ൻ പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. ക​ണ്ണൂ​രി​ൽ കേ​ര​ള കൈ​ത്ത​റി മു​ദ്ര​യ്ക്കു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍റെ​യും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ക​ണ്ണൂ​ർ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ഹാ​ളി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ്‌​കൂ​ൾ യൂ​ണി​ഫോം പ​ദ്ധ​തി​യെ മാ​ത്രം ആ​ശ്ര​യി​ച്ചാ​ൽ മ​തി​യെ​ന്ന ധാ​ര​ണ വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​നു​ള്ള ഊ​ർ​ജം ന​ഷ്ട​പ്പെ​ടു​ത്തും. സ​ർ​ക്കാ​ർ എ​ല്ലാം ത​ര​ട്ടെ എ​ന്ന ചി​ന്ത​യി​ൽ മാ​റ്റം​വ​ര​ണം.

കൈ​ത്ത​റി മു​ദ്ര മൂ​ല്യ​വ​ർ​ധ​ന​വി​ന് സ​ഹാ​യ​ക​ര​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.കൈ​ത്ത​റി ര​ജി​സ്‌​ട്രേ​ഷ​ൻ ആ​ദ്യ​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച കാ​ഞ്ഞി​രോ​ട് വീ​വേ​ഴ്‌​സ് സ​ഹ​ക​ര​ണ സൊ​സൈ​റ്റി, ക​ള​മ​ച്ചാ​ൽ ഹാ​ൻ​ഡ്‌​ലൂം വീ​വേ​ഴ്‌​സ് സ​ഹ​ക​ര​ണ സൊ​സൈ​റ്റി, പ​റ​വൂ​ർ വീ​വേ​ഴ്‌​സ് സ​ഹ​ക​ര​ണ സൊ​സൈ​റ്റി എ​ന്നി​വ സ​ർ​ട്ടി​ഫി​ക്ക​റ്റ് മ​ന്ത്രി​യി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി. കൈ​ത്ത​റി മു​ദ്ര​യു​ള്ള വ​സ്ത്ര​ങ്ങ​ളി​ലെ ക്യു​ആ​ർ കോ​ഡ് മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്യു​ആ​ർ കോ​ഡ് സ്‌​കാ​ൻ ചെ​യ്യു​ന്ന​തി​ലൂ​ടെ കൈ​ത്ത​റി വ​സ്ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളു​ടെ വി​വ​രം, നി​ർ​മാ​ണ വീ​ഡി​യോ എ​ന്നി​വ ല​ഭി​ക്കും. വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.