ത​ല​ശേ​രി സ്വ​ദേ​ശി​നി താ​യ്‌​ല​ൻ​ഡി​ൽ വാ​ട്ട​ർ റൈ​ഡി​നി​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Tuesday, October 1, 2024 10:12 PM IST
ത​ല​ശേ​രി: ത​ല​ശേ​രി സ്വ​ദേ​ശി​നി​യാ​യ യു​വ​തി താ​യ്‌​ല​ൻ​ഡ് പു​ക്ക​റ്റി​ലു​ണ്ടാ​യ വാ​ട്ട​ർ റൈ​ഡി​നി​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. പി​ലാ​ക്കൂ​ൽ ഗാ​ർ​ഡ​ൻ​സ് റോ​ഡി​ലെ മാ​രാ​ത്തേ​തി​ൽ ല​വീ​ന റോ​ഷ​ൻ (നി​മ്മി-34) ആ​ണ് മ​രി​ച്ച​ത്.

സിം​ഗ​പ്പൂ​രി​ലാ​ണ് ല​വീ​ന​യും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത്. മാ​താ​പി​താ​ക്ക​ളോ​ടും കു​ടും​ബാം​ഗ​ങ്ങ​ളോ​ടു​മൊ​പ്പം ബാ​ങ്കോ​ക്കി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

ഇ​ന്നു​രാ​വി​ലെ ആ​റോ​ടെ ധ​ർ​മ​ടം പാ​ല​യാ​ട് യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​റി​ന​ടു​ത്തു​ള്ള ലീ​നാ​സി​ൽ എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം ഉ​ച്ച​യ്ക്ക് 12 ഓ​ടെ സെ​യ്ദാ​ർ പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കും. ഭ​ർ​ത്താ​വ്: മു​ഹ​മ്മ​ദ് റോ​ഷ​ൻ. മാ​രാ​ത്തേ​തി​ൽ ന​സീ​ർ-​ഷ​ബീ​ന ന​സീ​ർ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​രി: ഷ​സി​ൻ സി​താ​ര (ദു​ബാ​യ്).