ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ പെ​ൻ​ഷ​ൻ 5,000 രൂ​പ​യാ​ക്ക​ണം
Wednesday, October 2, 2024 8:36 AM IST
പ​യ്യാ​വൂ​ർ: ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ളാ​യ മു​ഴു​വ​ൻ ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കും നി​ബ​ന്ധ​ന​ക​ളി​ല്ലാ​തെ പ്ര​തി​മാ​സം 5,000 രൂ​പ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും വി​ര​മി​ച്ച​വ​ർ​ക്കു​ള്ള അ​തി​വ​ർ​ഷ അ​നു​കൂ​ല്യം കു​ടി​ശി​ക തീ​ർ​ത്ത് ഉ​ട​ന​ടി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡി​കെ​ടി​എ​ഫ്) ചെ​ങ്ങ​ളാ​യി മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.

കെ​പി​സി​സി അം​ഗം കൊ​യ്യം ജ​നാ​ർ​ദ​ന​ൻ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​കെ​ടി​എ​ഫ് ക​ണ്ണൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​വി. പു​ഷ്പ​ജ​ൻ, സി.​എം. ജി​ന്‍റോ, സി.​വി. രാ​ജേ​ഷ്, ഇ.​ടി. ഗോ​പി​നാ​ഥ​ൻ, ഇ. ​ദാ​മോ​ദ​ര​ൻ, ടി. ​രാ​ജ്‌​കു​മാ​ർ, ടി.​സി. പ്രി​യ, പി.​വി. ജ​യ​ച​ന്ദ്ര​ൻ,  മു​ത്ത​ലി​ബ്, ര​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡി​കെ​ടി​എ​ഫ് ചെ​ങ്ങ​ളാ​യി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി ഇ.​ടി.​ഗോ​പി​നാ​ഥ​ൻ ചു​മ​ത​ല​യേ​റ്റു.