മാലൂർ: പഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ നിയമനത്തിൽ സ്വജനപക്ഷപാതവും രാഷ്ട്രീയവത്കരണവും നടത്തിയതിൽ പ്രതിഷേധിച്ച് മാലൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ എ. ജയരാജൻ അധ്യക്ഷത വഹിച്ചു.
കെ.വി. ജയചന്ദ്രൻ, കാഞ്ഞരോളി രാഘവൻ, പാറ വിജയൻ, സി. അസ്ഗർ, ടി.ലത്തീഫ്, എൻ. സഹദേവൻ, എം. പ്രഭാകരൻ, സിറാജ്, ശ്രീകല സത്യൻ, മേപ്പാടൻ ശ്രീജ, കെ.ടി. ഗംഗാധരൻ, പുളുക്കായി ഗോവിന്ദൻ, സി. മോഹനൻ, എ.പി. റിഷാൽ, എം. ഹാഷിം, ഒമ്പാൻ മൊയതു, സി. ഭാർഗവൻ, സി. ഹനീഫ, നുസ്രത്ത്, ജംനാസ് ശിവപുരം, എ.പി. ഫസൽ, അഷ്റഫ് മാക്കൂൽ, കാരായി പ്രസാദ്, പി. സതീശൻ എന്നിവർ പ്രസംഗിച്ചു.