സാ​മൂ​ഹ്യ​ വി​രു​ദ്ധ​ർ കാ​ർ ത​ക​ർ​ത്തു
Thursday, July 4, 2024 12:58 AM IST
ചെ​റു​പു​ഴ: പെ​രി​ങ്ങോം ഗ​വ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ സി. ​സു​ന്ദ​ര​ന്‍റെ കാ​ർ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്. കാ​റി​ന്‍റെ മു​ൻ ഭാ​ഗ​ത്തെ​യും പി​റ​കി​ലെ​യും ഗ്ലാ​സ് അ​ടി​ച്ചു​ത​ക​ർ​ത്ത നി​ല​യി​ലാ​ണ്. വീ​ടി​നോ​ടു​ചേ​ർ​ന്നു​ള്ള പോ​ർ​ച്ചി​ൽ നി​ർ​ത്തി​യി​ട്ട കാ​റാ​ണ് ത​ക​ർ​ത്ത​ത്.

സി. ​സു​ന്ദ​ര​ൻ ജി​ല്ലാ വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യും അ​ര​വ​ഞ്ചാ​ൽ പ​ബ്ലി​ക് സോ​ഷ്യ​ൽ വെ​ൽ​ഫ​യ​ൽ കോ- ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റു​മാ​ണ്. കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്ന് കെ​പി ന​ഗ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​നും റി​ട്ട. കാ​യി​കാ​ധ്യാ​പ​ക​നു​മാ​യ പെ​രി​ങ്ങോ​ത്തെ സി. ​സു​ന്ദ​ര​ന്‍റെ കാ​ർ സം​ഭ​വ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ ചെ​റു​പു​ഴ ബ്ലോ​ക്ക് ക​മ്മി​റ്റി​യും പ്ര​തി​ഷേ​ധി​ച്ചു.