പ്ര​വാ​സി വി​ദേ​ശ​ത്തി​രു​ന്ന് ക​ണ്ടു, വീ​ട്ടി​ലെ ക​വ​ർ​ച്ചാ​ശ്ര​മം പൊ​ളി​ഞ്ഞു
Friday, July 5, 2024 1:28 AM IST
ത​ല​ശേ​രി: അ​ട‌​ച്ചി​ട്ട വീ​ട്ടി​ൽ ക​വ​ർ​ച്ചാ​ശ്ര​മം ന​ട​ക്കു​ന്ന​ത് വി​ദേ​ശ​ത്തി​രു​ന്ന് വീ​ട്ടു​ട​മ​യാ​യ പ്ര​വാ​സി ഫോ​ണി​ലൂ​ടെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് മോ​ഷ​ണ​ശ്ര​മം ഉ​പേ​ക്ഷി​ച്ച് ക​വ​ർ​ച്ച​ക്കാ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കൊ​ള​വ​ല്ലൂ​ർ കു​ന്നോ​ത്തു​പ​റ​മ്പി​ലെ അ​രു​ണ​ത്തി​ൽ സു​നി​ൽ​ബാ​ബു​വി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു ബു​ധ​നാ​ഴ്ച രാ​ത്രി 9.30ഓ​ടെ മോ​ഷ്ടാ​ക്ക​ളെ​ത്തി​യ​ത്.

വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്ത് ക​ട​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ൾ വീ​ട്ടി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​യി​ലൂ​ടെ യു​എ​ഇ ഫു​ജൈ​റ​യി​ലു​ള്ള സു​നി​ൽ​ബാ​ബു കാ​ണു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ സു​നി​ൽ സു​ഹൃ​ത്തും അ​യ​ൽ​വാ​സി​യു​മാ​യ ഡോ. ​ര​വീ​ന്ദ്ര​നെ വി​വ​ര​മ​റി​യി​ച്ചു. അദ്ദേഹം വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി സു​നി​ലി​ന്‍റെ വീ​ട്ടി​ലേ​ക്ക് ടോ​ർ​ച്ച് അ​ടി​ക്കു​ക​യും ആ​രെ​ടാ എ​ന്ന് ഉ​റ​ക്കെ വി​ളി​ച്ചു​ചോ​ദി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ മോ​ഷ്ടാ​ക്കാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് പ്ര​ദേ​ശ​ത്തു​ള്ള​വ​രും സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. മോ​ഷ്ടാ​ക്ക​ൽ വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ മ​റ​യ്ക്കാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളും നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

മോ​ഷ്‌​ടാ​ക്ക​ളി​ൽ ഒ​രാ​ൾ മു​ഖം മ​റ​ച്ചി​രു​ന്നു. നാ​ല് മാ​സം മു​മ്പാ​ണ് സു​നി​ൽ​ബാ​ബു​വും കു​ടും​ബ​വും നാ​ട്ടി​ൽ​വ​ന്ന് പോ​യ​ത്.