മ​നു​ഷ്യ​ജീ​വ​ന്‍റെ സു​വി​ശേ​ഷം പ​ങ്കു​വ​യ്ക്കു​ന്ന​താ​ണ് ഇ​ന്നി​ന്‍റെ ദൈ​വി​ക​നി​യോ​ഗം: മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി
Wednesday, July 3, 2024 1:50 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഓ​ഗ​സ്റ്റ് 10നു ​തൃ​ശൂ​രി​ല്‍ ന​ട​ക്കു​ന്ന ഇ​ന്ത്യാ​സ് മാ​ര്‍​ച്ച് ഫോ​ര്‍ ലൈ​ഫി​ന്‍റെ മു​ന്നോ​ടി​യാ​യി കെ​സി​ബി​സി പ്രോ​ലൈ​ഫ് സ​മി​തി ന​ട​ത്തു​ന്ന കേ​ര​ള മാ​ര്‍​ച്ച് ഫോ​ര്‍ ലൈ​ഫ്-​ജീ​വ​സം​ര​ക്ഷ​ണ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി. പ​ട​ന്ന​ക്കാ​ട് ന​ല്ലി​ട​യ​ന്‍ പാ​രി​ഷ്ഹാ​ളി​ല്‍ ജാ​ഥാ ക്യാ​പ്റ്റ​നും കെ​സി​ബി​സി പ്രോ​ലൈ​ഫ് സ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ജ​യിം​സ് ആ​ഴ്ച​ങ്ങാ​ട​ന് പ​താ​ക കൈ​മാ​റി ത​ല​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹ​ത്താ​യ മ​നു​ഷ്യ​ജീ​വ​ന്‍റെ സു​വി​ശേ​ഷം പ​ങ്കു​വ​യ്ക്കു​ന്ന​താ​ണ് ഇ​ന്നി​ന്‍റെ ദൈ​വി​ക​നി​യോ​ഗ​മെ​ന്ന് മാ​ര്‍ പാം​പ്ലാ​നി പ​റ​ഞ്ഞു.

കെ​സി​ബി​സി പ്രോ​ലൈ​ഫ് സ​മി​തി​യു​ടെ​യും ഫാ​മി​ലി ക​മ്മീ​ഷ​ന്‍റെ​യും ചെ​യ​ര്‍​മാ​ന്‍ റ​വ.​ഡോ.​പോ​ള്‍ ആ​ന്‍റ​ണി മു​ല്ല​ശേ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ണ്ണൂ​ര്‍ രൂ​പ​ത ബി​ഷ​പ് ഡോ.​അ​ല​ക്‌​സ് വ​ട​ക്കും​ത​ല അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​സി​ബി​സി പ്രോ​ലൈ​ഫ് സ​മി​തി ഡ​യ​റ​ക്ട​ര്‍ ഫാ.​ക്ലീ​റ്റ​സ് വ​ര്‍​ഗീ​സ് ക​തി​ര്‍​പ​റ​മ്പി​ല്‍, ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ മോ​ണ്‍. മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ല്‍, മോ​ണ്‍. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ല്‍, ക​ണ്ണൂ​ര്‍ രൂ​പ​ത കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍​സി​ല്‍ പീ​റ്റ​ര്‍, ത​ല​ശേ​രി അ​തി​രൂ​പ​ത കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​നാ വി​കാ​രി ഫാ. ​ജോ​ര്‍​ജ് ക​ള​പ്പു​ര, ക​ണ്ണൂ​ര്‍ രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ.​പീ​റ്റ​ര്‍ ക​നീ​ഷ്, ത​ല​ശേ​രി അ​തി​രൂ​പ​ത പ്രോ​ലൈ​ഫ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ബി കോ​വാ​ട്ട്, സി​സ്റ്റ​ര്‍ ജോ​സി കൈ​മ​പ​റ​മ്പി​ല്‍, കെ​സി​ബി​സി പ്രോ​ലൈ​ഫ് സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ചൂ​ര​പ്പ​റ​മ്പി​ല്‍, ആ​നി​മേ​റ്റ​ര്‍​മാ​രാ​യ സാ​ബു ജോ​സ്, ജോ​ര്‍​ജ് എ​ഫ്.​സേ​വ്യ​ര്‍, സി​സ്റ്റ​ര്‍ മേ​രി ജോ​ര്‍​ജ്, ആ​ന്‍റ​ണി പ​ത്രോ​സ്, മാ​ര്‍​ട്ടി​ന്‍ ന്യൂ​ന​സ് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

ജോ​യ്‌​സ് മു​പ്പ​ടം പ്രോ​ലൈ​ഫ് മാ​ജി​ക് ഷോ ​ന​ട​ത്തി. യാ​ത്ര ഇ​ന്നു രാ​വി​ലെ 6.30നു ​ത​ളി​പ്പ​റ​മ്പ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പള്ളിയിൽ നി​ന്ന് ആ​രം​ഭി​ച്ച് ആ​ല​ക്കോ​ട്, വാ​യാ​ട്ടു​പ​റ​മ്പ്, ചെ​മ്പേ​രി, പ​യ്യാ​വൂ​ര്‍, ഉ​ളി​ക്ക​ല്‍, ഇ​രി​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് വൈ​കു​ന്നേ​രം ആ​റി​ന് പേ​രാ​വൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് മേ​ജ​ര്‍ ആ​ര്‍​ക്കി​എ​പ്പി​സ്‌​കോ​പ്പ​ല്‍ പള്ളിയിൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ടെ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പ​ര്യ​ട​നം പൂ​ര്‍​ത്തിയാക്കും.