അ​ടി, പെ​രു​മാ​റ്റ​ദൂ​ഷ്യം, ക്ര​മ​ക്കേ​ട്... നാ​ലു വ​ര്‍​ഷ​ത്തി​നി​ടെ 24 സ്കൂ​ൾ അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രേ ന​ട​പ​ടി
അ​ടി, പെ​രു​മാ​റ്റ​ദൂ​ഷ്യം, ക്ര​മ​ക്കേ​ട്... നാ​ലു വ​ര്‍​ഷ​ത്തി​നി​ടെ 24 സ്കൂ​ൾ അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രേ ന​ട​പ​ടി
Wednesday, November 13, 2024 12:51 AM IST
കൊ​​​​ച്ചി: ക​​​​ഴി​​​​ഞ്ഞ നാ​​​​ലു വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ​​​​യു​​​​ള്‍​പ്പെടെ പ​​​​രാ​​​​തി​​​​യി​​​​ല്‍ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ത്ത​​​​ത് 24 അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍​ക്കെ​​​​തി​​​​രേ. വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളെ വ​​​​ടി​​​​കൊ​​​​ണ്ട് അ​​​​ടി​​​​ച്ച​​​​തും മോ​​​​ശ​​​​മാ​​​​യി പെ​​​​രു​​​​മാ​​​​റി​​​​യ​​​​തും ഉ​​​​ള്‍​പ്പെടെ​​​​യു​​​​ള്ള പ​​​​രാ​​​​തി​​​​ക​​​​ളി​​​​ലാ​​​​ണു പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​യി​​​​ലാ​​​​ണ് ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള​​​​ത്. 2021 മു​​​​ത​​​​ല്‍ ഇ​​​​തു​​​​വ​​​​രെ ഏ​​​​ഴ് അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍​ക്കെ​​​​തി​​​​രേ ജി​​​​ല്ല​​​​യി​​​​ല്‍ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ത്തു. കോ​​​​ഴി​​​​ക്കോ​​​​ട്-​​​​നാ​​​​ല്, തൃ​​​​ശൂ​​​​ര്‍-​​​​മൂന്ന്, പ​​​​ത്ത​​​​നം​​​​തി​​​​ട്ട, കൊ​​​​ല്ലം, മ​​​​ല​​​​പ്പു​​​​റം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ ര​​​​ണ്ടു വീ​​​​തം, കാ​​​​സ​​​​ര്‍​കോ​​​​ഡ്, വ​​​​യ​​​​നാ​​​​ട്, പാ​​​​ല​​​​ക്കാ​​​​ട്, ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ ഒ​​​​ന്നു വീ​​​​ത​​​​വും അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍​ക്കെ​​​​തി​​​​രേ കേ​​​​സു​​​​ക​​​​ളു​​​​ണ്ട്.

ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍​ക്കു വി​​​​ധേ​​​​യ​​​​രാ​​​​യ 12 പേ​​​​രും ഹൈ​​​​സ്‌​​​​കൂ​​​​ള്‍ അ​​​​ധ്യാ​​​​പ​​​​ക​​​​രാ​​​​ണ്. യു​​​​പി, എ​​​​ല്‍​പി അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍ അ​​​​ഞ്ചു വീ​​​​ത​​​​വും ഡ​​​​യ​​​​റ്റി​​​​ലെ ര​​​​ണ്ടു പേ​​​​രും ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ നേ​​​​രി​​​​ട്ട​​​​വ​​​​രി​​​​ലു​​​​ണ്ട്. ആ​​​​ല​​​​പ്പു​​​​ഴ, എ​​​​റ​​​​ണാ​​​​കു​​​​ളം, കോ​​​​ഴി​​​​ക്കോ​​​​ട്, ക​​​​ണ്ണൂ​​​​ര്‍ ജി​​​​ല്ല​​​​ക​​​​ളി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍​ക്കെ​​​​തി​​​​രേ നാ​​​​ലു​​​​വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ പ​​​​രാ​​​​തി​​​​ക​​​​ളും ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല.


വി​​​​ദ്യാ​​​​ര്‍​ഥി​​​​യു​​​​ടെ ആ​​​​ത്മ​​​​ഹ​​​​ത്യാ​​​​ശ്ര​​​​മം, ര​​​​ക്ഷാക​​​​ര്‍​ത്താ​​​​ക്ക​​​​ളു​​​​ടെ പ​​​​രാ​​​​തി, സ്വ​​​​കാ​​​​ര്യ ട്യൂ​​​​ഷ​​​​ന്‍, സ്‌​​​​കൂ​​​​ള്‍, പ​​​​രീ​​​​ക്ഷാ ന​​​​ട​​​​ത്തി​​​​പ്പു​​​​ക​​​​ളി​​​​ലെ ക്ര​​​​മ​​​​ക്കേ​​​​ട് തു​​​​ട​​​​ങ്ങി​​​​യ പ​​​​രാ​​​​തി​​​​ക​​​​ളാ​​​​ണ് വി​​​​വി​​​​ധ അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍​ക്കെ​​​​തി​​​​രേ ഉ​​​​യ​​​​ര്‍​ന്ന​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം പ​​​​രാ​​​​തി​​​​ക​​​​ള്‍ ഉ​​​​യ​​​​ര്‍​ന്ന അ​​​​ധ്യാ​​​​പ​​​​ക​​​​രി​​​​ല്‍ ആ​​​​രെ​​​​യും ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ സ​​​​ര്‍​വീ​​​​സി​​​​ല്‍നി​​​​ന്നു പി​​​​രി​​​​ച്ചു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ലെ​​​​ന്നും പൊ​​​​തു​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​നാ​​​​യ രാ​​​​ജു വാ​​​​ഴ​​​​ക്കാ​​​​ല​​​​യ്ക്കു വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ല്‍​കി​​​​യ രേ​​​​ഖ​​​​ക​​​​ളി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

ക്രി​​​​മി​​​​ന​​​​ല്‍ കേ​​​​സും ജ​​​​യി​​​​ലും ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ന്‍ സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ല്‍ അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളെ പേ​​​​ടി​​​​ച്ചു ക​​​​ഴി​​​​യേ​​​​ണ്ട സ്ഥി​​​​തി​​​​യു​​​​ണ്ടെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.