സുജിത് ദാസിനെതിരായ പരാതി: കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി
സുജിത് ദാസിനെതിരായ  പരാതി: കേസെടുക്കാനുള്ള ഉത്തരവ്  റദ്ദാക്കി
Thursday, November 14, 2024 1:57 AM IST
കൊ​​ച്ചി: മ​​ല​​പ്പു​​റം എ​​സ്പി ആ​​യി​​രു​​ന്ന സു​​ജി​​ത് ദാ​​സ് ഉ​​ള്‍പ്പെ​​ടെ ഉ​​ന്ന​​ത പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ ബ​​ലാ​​ത്സം​​ഗം ചെ​​യ്‌​​തെ​​ന്ന പൊ​​ന്നാ​​നി​​യി​​ലെ വീ​​ട്ട​​മ്മ​​യു​​ടെ പ​​രാ​​തി​​യി​​ല്‍ എ​​ഫ്‌​​ഐ​​ആ​​ര്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യ​​ണ​​മെ​​ന്ന സിം​​ഗി​​ള്‍ ബെ​​ഞ്ച് ഉ​​ത്ത​​ര​​വും എ​​ഫ്‌​​ഐ​​ആ​​ര്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാ​​ന്‍ പോ​​ലീ​​സി​​നു നി​​ര്‍ദേ​​ശം ന​​ല്‍കി​​യ മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തി ഉ​​ത്ത​​ര​​വും ഹൈ​​ക്കോ​​ട​​തി ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച് റ​​ദ്ദാ​​ക്കി.

സിം​​ഗി​​ള്‍ബെ​​ഞ്ച് ഉ​​ത്ത​​ര​​വ് ചോ​​ദ്യം​​ചെ​​യ്ത് സി​​ഐ വി​​നോ​​ദ് വ​​ലി​​യാ​​റ്റൂ​​ര്‍ ന​​ല്‍കി​​യ അ​​പ്പീ​​ല്‍ ഹ​​ര്‍ജി​​യി​​ലാ​​ണു ചീ​​ഫ് ജ​​സ്റ്റീ​​സ് നി​​തി​​ന്‍ ജാം​​ദാ​​ര്‍, ജ​​സ്റ്റീ​​സ് എ​​സ്. മ​​നു എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ചി​​ന്‍റെ ഉ​​ത്ത​​ര​​വ്.

വീ​​ട്ട​​മ്മ​​യു​​ടെ പ​​രാ​​തി​​യി​​ല്‍ പ​​ത്തു ദി​​വ​​സ​​ത്തി​​ന​​കം ഫ​​സ്റ്റ് ക്ലാ​​സ് മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തി നി​​യ​​മ​​പ​​ര​​മാ​​യ തീ​​രു​​മാ​​ന​​മെ​​ടു​​ക്ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു ഒ​​ക്ടോ​​ബ​​ര്‍ 18ലെ ​​സിം​​ഗി​​ള്‍ ബെ​​ഞ്ച് ഉ​​ത്ത​​ര​​വ്. എ​​ഫ്‌​​ഐ​​ആ​​ര്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യ​​ണ​​മെ​​ന്നു പൊ​​ന്നാ​​നി പോ​​ലീ​​സി​​നു നി​​ര്‍ദേ​​ശം ന​​ല്‍കി ഒ​​ക്ടോ​​ബ​​ര്‍ 24നാ​​ണ് മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തി ഉ​​ത്ത​​ര​​വു​​ണ്ടാ​​യ​​ത്.


ന​​ട​​പ​​ടി​​ക്ര​​മ​​ത്തി​​ലെ അ​​പാ​​ക​​ത​​മൂ​​ലം സിം​​ഗി​​ള്‍ ബെ​​ഞ്ച് ഉ​​ത്ത​​ര​​വ് നി​​ല​​നി​​ല്‍ക്കി​​ല്ലെ​​ന്നും ഇ​​തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തി പു​​റ​​പ്പെ​​ടു​​വി​​ച്ച ഉ​​ത്ത​​ര​​വ് മ​​ന​​സി​​രു​​ത്തി​​യു​​ള്ള​​ത​​ല്ലെ​​ന്നും വി​​ല​​യി​​രു​​ത്തി​​യാ​​ണ് ഡി​​വി​​ഷ​​ൻ ബെ​​ഞ്ച് നി​​ര്‍ദേ​​ശം.

മേ​​ലു​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ റി​​പ്പോ​​ര്‍ട്ട് തേ​​ടി​​യ മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തി ഉ​​ത്ത​​ര​​വ് ചോ​​ദ്യം​​ചെ​​യ്യാ​​തെ പ​​രാ​​തി​​ക്കാ​​ര്‍ നേ​​രി​​ട്ട് ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്ന ഹ​​ർ​​ജി​​ക്കാ​​ര​​ന്‍റെ വാ​​ദ​​ത്തി​​ല്‍ ക​​ഴ​​മ്പു​​ണ്ടെ​​ന്ന് ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച് വ്യ​​ക്ത​​മാ​​ക്കി.

മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തി​​യി​​ല്‍ ന​​ല്‍കി​​യ പ​​രാ​​തി നി​​ല​​നി​​ല്‍ക്കേ​​യാ​​ണു പ​​രാ​​തി​​ക്കാ​​രി എ​​ഫ്‌​​ഐ​​ആ​​ര്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.