ട്രെ​യി​ന്‍ യാ​ത്ര​ക്കാ​ര​നെ ക​ല്ലെ​റി​ഞ്ഞ് പ​രി​ക്കേ​ല്‍​പി​ച്ച പ്ര​തി അ​റ​സ്റ്റി​ല്‍
ട്രെ​യി​ന്‍ യാ​ത്ര​ക്കാ​ര​നെ ക​ല്ലെ​റി​ഞ്ഞ്  പ​രി​ക്കേ​ല്‍​പി​ച്ച  പ്ര​തി അ​റ​സ്റ്റി​ല്‍
Wednesday, November 13, 2024 1:58 AM IST
കാ​​​ഞ്ഞ​​​ങ്ങാ​​​ട്: ട്രെ​​​യി​​​ന്‍ യാ​​​ത്ര​​​ക്കാ​​​ര​​​നെ ക​​​ല്ലെ​​​റി​​​ഞ്ഞ് ത​​​ല​​​യ്ക്കു പ​​​രി​​​ക്കേ​​​ല്‍​പ്പി​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ പ്ര​​​തി​​​യെ റെ​​​യി​​​ല്‍​വേ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

കാ​​​ഞ്ഞ​​​ങ്ങാ​​​ട് ചി​​​ത്താ​​​രി സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് (31) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഈ​​​മാ​​​സം എ​​​ട്ടി​​​നാ​​​ണു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം ന​​​ട​​​ന്ന​​​ത്. പു​​​ല​​​ര്‍​ച്ചെ മം​​​ഗ​​​ളു​​​രു​​​വി​​​ല്‍ നി​​​ന്നു ചെ​​​ന്നൈ​​​യി​​​ലേ​​​ക്കു പോ​​കു​​​ക​​​യാ​​​യി​​​രു​​​ന്ന വെ​​​സ്റ്റ് കോ​​​സ്റ്റ് എ​​​ക്‌​​​സ്പ്ര​​​സ് ട്രെ​​​യി​​​ന്‍ കാ​​​ഞ്ഞ​​​ങ്ങാ​​​ട് റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​നി​​​ല്‍ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണു സം​​​ഭ​​​വം.

മ​​​ദ്യ​​​പി​​​ച്ച് ബ​​​ഹ​​​ള​​​മു​​​ണ്ടാ​​​ക്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് സ​​​ഹ​​​യാ​​​ത്രി​​​ക​​​ര്‍ ട്രെ​​​യി​​​നി​​​ല്‍​നി​​​ന്ന് ഇ​​​റ​​​ക്കി​​​വി​​​ട്ട​​​തി​​​ന്‍റെ ദേ​​​ഷ്യ​​​ത്തി​​​ല്‍ റി​​​യാ​​​സ്, കൊ​​​ല്ലം ശ​​​ക്തി​​​കു​​​ള​​​ങ്ങ​​​ര സ്വ​​​ദേ​​​ശി മു​​​ര​​​ളീ​​​ധ​​​ര​​​നെ(63) ക​​​ല്ലെ​​​റി​​​ഞ്ഞ് പ​​​രി​​​ക്കേ​​​ല്‍​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്ന് ത​​​ല​​​യ്ക്കു സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ മു​​​ര​​​ളീ​​​ധ​​​ര​​​നെ നീ​​​ലേ​​​ശ്വ​​​ര​​​ത്തെ സ്വ​​​കാ​​​ര്യാ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു.


സം​​​ഭ​​​വ​​​ത്തി​​​ല്‍ കേ​​​സെ​​​ടു​​​ത്ത റെ​​​യി​​​ല്‍​വേ പോ​​​ലീ​​​സ് പ്ര​​​ത്യേ​​​ക സ്‌​​​ക്വാ​​​ഡ് രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. നാ​​​ലു​​​ദി​​​വ​​​സ​​​മാ​​​യി നൂ​​​റോ​​​ളം സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ളും സൈ​​​ബ​​​ര്‍ സെ​​​ല്ലി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ മൊ​​​ബൈ​​​ല്‍​ഫോ​​​ണ്‍ ട​​​വ​​​ര്‍ ലൊ​​​ക്കേ​​​ഷ​​​നു​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ണു പ്ര​​​തി​​​യെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.