വയനാട്ടിൽ പോളിംഗ് 64.72 %, ചേലക്കരയിൽ 72.77%
വയനാട്ടിൽ പോളിംഗ് 64.72 %,  ചേലക്കരയിൽ 72.77%
Thursday, November 14, 2024 1:57 AM IST
വ​​​​യ​​​​നാ​​​​ട്/​​​​ചേ​​​​ല​​​​ക്ക​​​​ര: വ​​​​യ​​​​നാ​​​​ട് ലോ​​​​ക്സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലേ​​​​ക്കു ന​​​​ട​​​​ന്ന ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ട‌ു​​​​പ്പി​​​​ൽ പോ​​​​ളിം​​​​ഗ് ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​ഞ്ഞു. 64.72 ശ​​​​ത​​​​മാ​​​​നം പേ​​​​രാ​​​​ണ് വ​​​​യ​​​​നാ​​​​ട്ടി​​​​ൽ വോ​​​​ട്ട് ചെ​​​​യ്ത​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, ചേ​​​​ല​​​​ക്ക​​​​ര നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ഭേ​​​​ദ​​​​പ്പെ​​​​ട്ട പോ​​​​ളിം​​​​ഗ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. 72.77 ശ​​​​ത​​​​മാ​​​​നം പേ​​​​രാ​​​​ണു വോ​​​​ട്ട് ചെ​​​​യ്ത​​​​ത്. അ​​​​ന്തി​​​​മക​​​​ണ​​​​ക്ക് വ​​​​രു​​​​ന്പോ​​​​ൾ പോ​​​​ളിം​​​​ഗി​​​​ൽ വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​കും. ഏ​​​​പ്രി​​​​ലി​​​​ൽ ന​​​​ട​​​​ന്ന പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വ​​​​യ​​​​നാ​​​​ട്ടി​​​​ൽ 74 ശ​​​​ത​​​​മാ​​​​നം പേ​​​​ർ വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.

14 ല​​​​ക്ഷം വോ​​​​ട്ട​​​​ർ​​​​മാ​​​​രാ​​​​ണു മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലു​​​​ള്ള​​​​ത്. 2019ൽ ​​​​വ​​​​യ​​​​നാ​​​​ട്ടി​​​​ൽ 80 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി​​​​രു​​​​ന്നു പോ​​​​ളിം​​​​ഗ്. രാ​​​​വി​​​​ലെ വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ നീ​​​​ണ്ട ക്യൂ ​​​​പ​​​​ല ബൂ​​​​ത്തു​​​​ക​​​​ളി​​​​ലും ദൃ​​​​ശ്യ​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ഉ​​​​ച്ച​​​​യോ​​​​ടെ പോ​​​​ളിം​​​​ഗ് മ​​​​ന്ദ​​​​ഗ​​​​തി​​​​യി​​​​ലാ​​​​യി.


എ​​​​ട്ടു മ​​​​ണി​​​​ക്കൂ​​​​ർ​​​​കൊ​​​​ണ്ടാ​​​​ണ് 50 ശ​​​​ത​​​​മാ​​​​നം ക​​​​ട​​​​ന്ന​​​​ത്. എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി​​​​യു​​​​ടെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ത്വം​​​​കൊ​​​​ണ്ട് ദേ​​​​ശീ​​​​യശ്ര​​​​ദ്ധ നേ​​​​ടി​​​​യ മ​​​​ണ്ഡ​​​​ല​​​​മാ​​​​ണ് വ​​​​യ​​​​നാ​​​​ട്. സി​​​​പി​​​​ഐ​​​​യി​​​​ലെ സ​​​​ത്യ​​​​ൻ മൊ​​​​കേ​​​​രി​​​​യാ​​​​ണ് എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി. ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി ന​​​​വ്യ ഹ​​​​രി​​​​ദാ​​​​സ് ആ​​​​ണ്.

2021നെ ​​​​അ​​​​പേ​​​​ക്ഷി​​​​ച്ച് കു​​​​റ​​​​വാ​​​​ണെ​​​​ങ്കി​​​​ലും ചേ​​​​ല​​​​ക്ക​​​​ര​​​​യി​​​​ൽ ഇ​​​​ത്ത​​​​വ​​​​ണ ഭേ​​​​ദ​​​​പ്പെ​​​​ട്ട പോ​​​​ളിം​​​​ഗ് ഉ​​​​ണ്ടാ​​​​യി. യു​​​​ഡി​​​​എ​​​​ഫി​​​​ലെ ര​​​​മ്യ ഹ​​​​രി​​​​ദാ​​​​സ്, എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ലെ യു.​​​​ആ​​​​ർ. പ്ര​​​​ദീ​​​​പ്, ബി​​​​ജെ​​​​പി​​​​യി​​​​ലെ കെ. ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ എ​​​​ന്നി​​​​വ​​​​ർ ത​​​​മ്മി​​​​ലാ​​​​ണ് ചേ​​​​ല​​​​ക്ക​​​​ര​​​​യി​​​​ലെ മു​​​​ഖ്യ പോ​​​​രാ​​​​ട്ടം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.