ഇ.​പി​യു​ടെ ചാ​ട്ടം ബി​ജെ​പി​യി​ലേ​ക്ക്: കെ. ​സു​ധാ​ക​ര​ൻ
ഇ.​പി​യു​ടെ ചാ​ട്ടം ബി​ജെ​പി​യി​ലേ​ക്ക്:  കെ. ​സു​ധാ​ക​ര​ൻ
Thursday, November 14, 2024 1:00 AM IST
ക​​​​ണ്ണൂ​​​​ർ: മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ രൂ​​​​ക്ഷ​​​​മാ​​​​യി വി​​​​മ​​​​ര്‍​ശി​​​​ച്ച് തെ​​​​ര​​​​ഞ്ഞ​​​​ടു​​​​പ്പു ദി​​​​വ​​​​സം സി​​​​പി​​​​എം കേ​​​​ന്ദ്ര​​​​ക​​​​മ്മി​​​​റ്റി അം​​​​ഗം ഇ.​​​​പി. ജ​​​​യ​​​​രാ​​​​ജ​​​​ന്‍റെ ആ​​​​ത്മ​​​​ക​​​​ഥ​​​​യു​​​​ടെ ഭാ​​​​ഗം പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​ത് കാ​​​​ല​​​​ത്തി​​​​ന്‍റെ ക​​​​ണ​​​​ക്കു ചോ​​​​ദി​​​​ക്ക​​​​ലാ​​​​ണെ​​​​ന്നും സം​​​​ഭ​​​​വം ച​​​​ർ​​​​ച്ച​​​​യാ​​​​യ​​​​പ്പോ​​​​ൾ ഇ.​​​​പി​​​​യും പാ​​​​ർ​​​​ട്ടി സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​യും പ​​​​റ​​​​യു​​​​ന്ന​​​​തു ശു​​​​ദ്ധ അ​​​​സം​​​​ബ​​​​ന്ധ​​​​മാ​​​​ണെ​​​​ന്നും കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​സു​​​​ധാ​​​​ക​​​​ര​​​​ൻ. ക​​​​ണ്ണൂ​​​​രി​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു കെ. ​​​​സു​​​​ധാ​​​​ക​​​​ര​​​​ൻ.

മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​മ്മ​​​​ൻ​ ചാ​​​​ണ്ടി​​​​യെ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ വേ​​​​ട്ട​​​​യാ​​​​ടി​​​​യ​​​​ത് ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് കാ​​​​ല​​​​ത്താ​​​​യി​​​​രു​​​​ന്നു. കൊ​​​​ടു​​​​ത്ത​​​​തു തി​​​​രി​​​​ച്ചു​​​​കി​​​​ട്ടു​​​​മെ​​​​ന്ന പ​​​​ഴ​​​​മൊ​​​​ഴി പോ​​​​ലെ ഇ​​​​വി​​​​ടെ പ​​​​ഴ​​​​യ​​​​തി​​​​നൊ​​​​ക്കെ സി​​​​പി​​​​എ​​​​മ്മി​​​​നു തി​​​​രി​​​​ച്ചു​​​​കി​​​​ട്ടു​​​​ക​​​​യാ​​​​ണ്.

യാ​​​​ഥാ​​​​ർ​​​​ഥ്യം മ​​​​ന​​​​സി​​​​ലാ​​​​ക്കി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ വി​​​​മ​​​​ർ​​​​ശി​​​​ച്ച ഇ.​​​​പി. ജ​​​​യ​​​​രാ​​​​ജ​​​​നെ അ​​​​ഭി​​​​ന​​​​ന്ദി​​​​ക്കു​​​​ക​​​​യാ​​​​ണ്- സു​​​​ധാ​​​​ക​​​​ര​​​​ൻ പ​​​​റ​​​​ഞ്ഞു.

ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ ദൗ​​​​ര്‍​ബ​​​​ല്യം ദി​​​​നം​​​​പ്ര​​​​തി കൂ​​​​ടു​​​​ക​​​​യാ​​​​ണ്. സി​​​​പി​​​​എ​​​​മ്മി​​​​ലും എ​​​​ല്‍​ഡി​​​​എ​​​​ഫി​​​​ലും അ​​​​മ​​​​ര്‍​ഷ​​​​വും പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മു​​​​ള്ള​​​​വ​​​​രു​​​​ടെ എ​​​​ണ്ണം വ​​​​ര്‍​ധി​​​​ക്കു​​​​ന്നു. അ​​​​തി​​​​നു തെ​​​​ളി​​​​വാ​​​​ണ് ഇ​​​​പ്പോ​​​​ഴ​​​​ത്തെ സം​​​​ഭ​​​​വം. ഇ​​​​പി ജ​​​​യ​​​​രാ​​​​ന്‍ ഭാ​​​​വി​​​​യി​​​​ലും സി​​​​പി​​​​എ​​​​മ്മി​​​​ൽ തു​​​​ട​​​​രു​​​​മോ എ​​​​ന്ന​​​​തി​​​​ൽ സം​​​​ശ​​​​യ​​​​മു​​​​ണ്ട്.


ബി​​​​ജെ​​​​പി​​​​യി​​​​ലേ​​​​ക്കു ചാ​​​​ടാ​​​​നു​​​​ള്ള നീ​​​​ക്ക​​​​മാ​​​​ണു ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. നേ​​​​ര​​​​ത്തേ ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന​​​​തും ഈ ​​​​സ​​​​മ​​​​യ​​​​ത്ത് ഓ​​​​ർ​​​​ക്ക​​​​ണം.

എ​​​​ല്‍​ഡി​​​​എ​​​​ഫ് ക​​​​ണ്‍​വീ​​​​ന​​​​ര്‍ സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്ന് പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​തി​​​​ന്‍റെ പ​​​​ക ഇ.​​​​പി​​​​യു​​​​ടെ ഉ​​​​ള്ളി​​​​ലി​​​​പ്പോ​​​​ഴു​​​​മു​​​​ണ്ട്. അ​​​​തി​​​​ന് പ​​​​രി​​​​ഹാ​​​​രം കാ​​​​ണാ​​​​തെ അ​​​​ദ്ദേ​​​​ഹം തൃ​​​​പ്ത​​​​നാ​​​​കി​​​​ല്ല. പു​​​​സ്ത​​​​ക വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഇ.​​​​പി​​​​യു​​​​ടെ​​​​യും സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ​​​​യും വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ആ​​​​രും വി​​​​ശ്വ​​​​സി​​​​ക്കി​​​​ല്ല.​​​​

ഡി​​​​സി ബു​​​​ക്‌​​​​സ് വി​​​​ശ്വ​​​​സ്ത​ സ്ഥാ​​​​പ​​​​ന​​​​മാ​​​​ണ്. അ​​​​പ​​​​ഖ്യാ​​​​തി​​​​ക​​​​ളും അ​​​​പ​​​​വാ​​​​ദ​​​​ങ്ങ​​​​ളും പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന പാ​​​​ര​​​​മ്പ​​​​ര്യം അ​​​​വ​​​​ര്‍​ക്കു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. മ​​​​റി​​​​ച്ചാ​​​​ണെ​​​​ങ്കി​​​​ല്‍ ഡി​​​​സി ബു​​​​ക്‌​​​​സ് കാ​​​​ര്യ​​​​ങ്ങ​​​​ള്‍ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്ക​​​​ണം.

പാ​​​​ല​​​​ക്കാ​​​​ട്,വ​​​​യ​​​​നാ​​​​ട് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് മി​​​​ക​​​​ച്ച വി​​​​ജ​​​​യം നേ​​​​ടു​​​​ക​​​​യും ചേ​​​​ല​​​​ക്ക​​​​ര പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കു​​​​മെ​​​​ന്നും സു​​​​ധാ​​​​ക​​​​ര​​​​ൻ പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.