കൊ​ട​ക​ര തു​ട​ര​ന്വേ​ഷ​ണത്തിന് കൊ​ച്ചി ഡി​സി​പി സു​ദ​ർ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘം
കൊ​ട​ക​ര തു​ട​ര​ന്വേ​ഷ​ണത്തിന് കൊ​ച്ചി ഡി​സി​പി സു​ദ​ർ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘം
Thursday, November 14, 2024 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ട​​​ക​​​ര കു​​​ഴ​​​ൽ​​​പ്പ​​​ണ കേ​​​സ് തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് കൊ​​​ച്ചി ഡി​​​സി​​​പി കെ.​​​ സു​​​ദ​​​ർ​​​ശ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക പോ​​​ലീ​​​സ് സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ച്ച് ഡി​​​ജി​​​പി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. തൃ​​​ശൂ​​​ർ റേ​​​ഞ്ച് ഡി​​​ഐ​​​ജി തോം​​​സ​​​ണ്‍ ജോ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കും.

മു​​​ൻ​​​പ് ഡി​​​ഐ​​​ജി അ​​​ക്ബ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു കൊ​​​ട​​​ക​​​ര കു​​​ഴ​​​ൽ​​​പ്പ​​​ണ​​​ക്കേ​​​സ് അ​​​ന്വേ​​​ഷി​​​ച്ചി​​​രു​​​ന്ന​​​ത്. കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി ല​​​ഭി​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങും. തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി തേ​​​ടി ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട കോ​​​ട​​​തി​​​യെ പോ​​​ലീ​​​സ് സ​​​മീ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.


ബി​​​ജെ​​​പി തൃ​​​ശൂ​​​ർ ജി​​​ല്ലാ ഓ​​​ഫീ​​​സ് മു​​​ൻ സെ​​​ക്ര​​​ട്ട​​​റി തി​​​രൂ​​​ർ സ​​​തീ​​​ഷി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി​​​യ​​​ത്. മു​​​ൻ അ​​​ന്വേ​​​ഷ​​​ണസം​​​ഘം കൊ​​​ട​​​ക​​​ര കു​​​ഴ​​​ൽ​​​പ്പ​​​ണക്കേസ് അ​​​ന്വേ​​​ഷി​​​ച്ച് കോ​​​ട​​​തി​​​യി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു.

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലെ അ​​​തൃ​​​പ്തി അ​​​ന്നു കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. കൊ​​​ട​​​ക​​​ര കു​​​ഴ​​​ൽ​​​പ്പ​​​ണക്കേ​​​സി​​​ൽ സി​​​പി​​​എ​​​മ്മും ബി​​​ജെ​​​പി​​​യും ഒ​​​ത്തുക​​​ളി​​​ക്കു​​​ന്ന​​​താ​​​യി പ്ര​​​തി​​​പ​​​ക്ഷം ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.