തൃ​ശൂ​ർ മെ​ഡി​. കോ​ള​ജി​ൽ ആ​രോ​പ​ണ​വി​ധേ​യ​നെ മേ​ധാ​വി​യാ​ക്കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്
തൃ​ശൂ​ർ മെ​ഡി​. കോ​ള​ജി​ൽ  ആ​രോ​പ​ണ​വി​ധേ​യ​നെ  മേ​ധാ​വി​യാ​ക്കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്
Thursday, November 14, 2024 1:57 AM IST
മു​​​ള​​​ങ്കു​​​ന്ന​​​ത്തു​​​കാ​​​വ് (തൃ​​​ശൂ​​​ർ): തൃ​​​ശൂ​​​ര്‍ ഗ​​​വ. മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ഒ​​​ഴി​​​ഞ്ഞു​​​കി​​​ട​​​ന്നി​​​രു​​​ന്ന ന്യൂ​​​റോ സ​​​ര്‍​ജ​​​റി വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യാ​​​യി ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​നാ​​​യ ഡോ. ​​​ബി​​​ജു കൃ​​​ഷ്ണ​​​നെ വീ​​​ണ്ടും നി​​​യ​​​മി​​​ച്ച് സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വാ​​​യി.

നി​​​ല​​​വി​​​ല്‍ കോ​​​ട്ട​​​യം ഗ​​​വ. മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ന്യൂ​​​റോ​​​സ​​​ര്‍​ജ​​​റി വി​​​ഭാ​​​ഗം പ്ര​​​ഫ​​​സ​​​റാ​​​യി​​​രു​​​ന്നു. തൃ​​​ശൂ​​​ര്‍ ഗ​​​വ. മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി വി​​​ക​​​സ​​​ന​​​ഫ​​​ണ്ടി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടും, നി​​​യ​​​മം ലം​​​ഘി​​​ച്ച് കൊ​​​ല്ല​​​ങ്ങ​​​ളാ​​​യി വീ​​​ടി​​​നോ​​​ടു​​​ചേ​​​ര്‍​ന്നു പ്ര​​​ത്യേ​​​ക പ​​​രി​​​ശോ​​​ധ​​​നാ​​​മു​​​റി​​​യൊ​​​രു​​​ക്കി പ്രാ​​​ക്ടീ​​​സ് ന​​​ട​​​ത്തി​​​യെ​​​ന്നു​​​മാ​​​ണ് ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ ആ​​​രോ​​​പ​​​ണ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി സൂ​​​പ്ര​​​ണ്ട് സ്ഥാ​​​നം രാ​​​ജി​​​വ​​​യ്ക്കു​​​ക​​​യും സ്ഥ​​​ലം​​​മാ​​​റ്റു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.


ഇ​​​ദ്ദേ​​​ഹം സൂ​​​പ്ര​​​ണ്ടാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്തെ അ​​​ഞ്ചു വ​​​ര്‍​ഷ​​​ത്തെ ക​​​ണ​​​ക്കു​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ള്‍ 90 ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ​​​യു​​​ടെ ത​​​ട്ടി​​​പ്പു​​​ന​​​ട​​​ന്ന​​​താ​​​യാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. എ​​​ച്ച്ഡി​​​എ​​​സ് കൗ​​​ണ്ട​​​റു​​​ക​​​ള്‍​വ​​​ഴി വി​​​വി​​​ധ സേ​​​വ​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി രോ​​​ഗി​​​ക​​​ളി​​​ല്‍​നി​​​ന്ന് ഈ​​​ടാ​​​ക്കി​​​യി​​​രു​​​ന്ന തു​​​ക​​​യി​​​ല്‍​നി​​​ന്ന് ത​​​ട്ടി​​​പ്പു​​​ന​​​ട​​​ത്തി​​​യ​​​ത് അ​​​ക്കാ​​​ല​​​ത്താ​​​ണ്.

സം​​​ഭ​​​വ​​​ത്തി​​​ൽ വി​​​ക​​​സ​​​ന​​​സ​​​മി​​​തി​​​യു​​​ടെ ചു​​​മ​​​ത​​​ല ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ഒ​​​രു താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രി​​​യെ പി​​​രി​​​ച്ചു​​​വി​​​ടു​​​ക​​​യും ര​​​ണ്ടു​​​പേ​​​രെ സ്ഥ​​​ലം​​​മാ​​​റ്റു​​​ക​​​യും മാ​​​ത്ര​​​മാ​​​ണ് ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.