മു​ന്‍ മ​ന്ത്രി​ എം.​ടി. പ​ത്മ അ​ന്ത​രി​ച്ചു
മു​ന്‍ മ​ന്ത്രി​ എം.​ടി. പ​ത്മ  അ​ന്ത​രി​ച്ചു
Wednesday, November 13, 2024 1:59 AM IST
കോ​​​ഴി​​​ക്കോ​​​ട്: മു​​​ന്‍ മ​​​ന്ത്രി​​​യും പ്ര​​​മു​​​ഖ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യി​​​രു​​​ന്ന എം.​​​ടി.​ പ​​​ത്മ (81) അ​​​ന്ത​​​രി​​​ച്ചു. വാ​​​ര്‍​ധ​​​ക്യസം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​ത്തെത്തുട​​​ര്‍​ന്ന് മും​​​ബൈ​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. മ​​​ക​​​ള്‍ ബി​​​ന്ദു​​​വി​​​നൊപ്പം കു​​​റെനാ​​​ളു​​​ക​​​ളാ​​​യി മും​​​ബൈ​​​യി​​​ലാ​​​യി​​​രു​​​ന്നു താ​​​മ​​​സം. ​മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 2. 30ന് ​​​ക​​​രി​​​പ്പൂര്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ എ​​​ത്തി​​​ക്കും.

നാ​​ളെ ​രാ​​​വി​​​ലെ 11ന് ​​വെ​​​സ്റ്റ്ഹി​​​ല്‍ ശ്മ​​​ശാ​​​ന​​​ത്തി​​​ല്‍ സം​​​സ്‌​​​ക​​​രി​​​ക്കും. എം.​​​ടി.​ പ​​​ത്മ​​​യോ​​​ടു​​​ള്ള ആ​​​ദ​​​ര​​​സൂ​​​ച​​​ക​​​മാ​​​യി ജി​​​ല്ല​​​യി​​​ലെ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ എ​​​ല്ലാ പ​​​രി​​​പാ​​​ടി​​​ക​​​ളും സം​​​സ്‌​​​കാ​​​ര​​​ച​​​ട​​​ങ്ങു​​​വ​​​രെ മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് അ​​​റി​​​യി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്തെ മൂ​​​ന്നാ​​​മ​​​ത്തെ വ​​​നി​​​താ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന എം.​​​ടി. പ​​​ത്മ കോ​​​ഴി​​​ക്കോ​​​ട് ലോ ​​​കോള ജി​​​ല്‍ പ​​​ഠി​​​ക്കു​​​മ്പോ​​​ള്‍ കെ​​​എ​​​സ് യു​​​വി​​​ലൂ​​​ടെ​​​യാ​​​ണ് രാഷ്‌ട്രീ​​​യജീ​​​വി​​​തം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി കെ.​​​ ക​​​രു​​​ണാ​​​ക​​​ര​​​ന്‍റെ അ​​​ടു​​​ത്ത അ​​​നു​​​യാ​​​യി​​​യാ​​​യി​​​രു​​​ന്നു.

1987ലും 1991​​​ലും കൊ​​​യി​​​ലാ​​​ണ്ടി​​​യി​​​ല്‍നി​​​ന്ന്നി​​യ​​മ​​സ​​ഭ​​യി​​ലെ​​ത്തി. 1991ല്‍ ​​​കെ. ക​​​രു​​​ണാ​​​ക​​​ര​​​ന്‍ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലും തു​​​ട​​​ര്‍​ന്നു​​​വ​​​ന്ന എ.​​​കെ. ആ​​​ന്‍റ​​​ണി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലും ഫി​​​ഷ​​​റീ​​​സ്, ഗ്രാ​​​മ​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പ് മ​​​ന്ത്രി​​​യാ​​​യി.


പ​​​രേ​​​ത​​​രാ​​​യ ക​​​ണ്ണൂ​​​ര്‍ മു​​​ണ്ടൂ​​​ക്ക് എ. ​​​ഗോ​​​വി​​​ന്ദ​​​ന്‍റെ​​​യും സി.​​​ടി. കൗ​​​സ​​​ല്യ​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​ണ്. ഭ​​​ര്‍​ത്താ​​​വ്: പ​​​രേ​​​ത​​​നാ​​​യ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍.​ മ​​ക്ക​​​ള്‍: ബി​​​ന്ദു രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ (റി​​​സ​​​ര്‍​വ് ബാ​​​ങ്ക് ഡെ​​​പ്യൂ​​​ട്ടി ലീ​​​ഗ​​​ല്‍ അ​​​ഡ്വൈ​​സ​​​ര്‍), അ​​​ര്‍​ജു​​​ന്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ (യു​​​എ​​​സ്എ). മ​​​രു​​​മ​​​ക്ക​​​ള്‍: ഒ.​​പി. ശ​​​ശി​​​ധ​​​ര​​​ന്‍ (റി​​​ട്ട.​​​ടെ​​​ലി​​​കോം), അ​​​സ്വി​​​ത (ഓ​​​ക്സ്ഫ​​​ഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി). സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: ച​​​ന്ദ്ര​​​മ​​​തി (അ​​​ധ്യാ​​​പി​​​ക), പ​​​രേ​​​ത​​​രാ​​​യ സു​​​ശീ​​​ല, സ​​​തി, ഭാ​​​നു​​​മ​​​തി, എം.​​​ടി.​ ജ​​​യ​​​ല​​​ക്ഷ്മി (മു​​​ന്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍, ചേ​​​ള​​​ന്നൂ​​​ര്‍ എ​​​സ്എ​​​ന്‍​ജി കോ​​​ള​​ജ്).

പ​​​ത്മ​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തി​​​ല്‍ മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി എ.​​​കെ ആ​​​ന്‍റ​​​ണി, കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​ ​​സു​​​ധാ​​​ക​​​ര​​​ന്‍, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ അ​​​നു​​​ശോ​​​ചി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.