വയനാടും ചേലക്കരയും ഇന്നു വിധിയെഴുതും
വയനാടും ചേലക്കരയും ഇന്നു വിധിയെഴുതും
Wednesday, November 13, 2024 1:59 AM IST
ക​​​​​​ൽ​​​​​​പ്പ​​​​​​റ്റ/​​​​​ചേ​​​​​ല​​​​​ക്ക​​​​​ര: വ​​​​​യ​​​​​നാ​​​​​ട് ലോ​​​​​ക്സ​​​​​ഭാ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ലും ചേ​​​​​ല​​​​​ക്കര നി​​​​​യ​​​​​മ​​​​​സ​​​​​ഭാ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ലും ഇ​​​​​ന്ന് ഉ​​​​​പ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്. രാ​​​​​​വി​​​​​​ലെ ഏ​​​​​​ഴു മു​​​​​​ത​​​​​​ൽ വൈ​​​​​​കു​​​​​​ന്നേ​​​​​​രം ആ​​​​​​റ് വ​​​​​​രെ​​​​​​യാ​​​​​​ണ് പോ​​​​​​ളിം​​​​​​ഗ്.

എ​​​​​ഐ​​​​​സി​​​​​സി ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി പ്രി​​​​​യ​​​​​ങ്ക ഗാ​​​​​ന്ധി മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ലൂ​​​​​ടെ ദേ​​​​​ശീ​​​​​യ​​​​​ശ്ര​​​​​ദ്ധ ആ​​​​​ക​​​​​ർ​​​​​ഷി​​​​​ച്ച വ​​​​​യ​​​​​നാ​​​​​ട്ടി​​​​​ൽ 14,71,742 പേ​​​​​​ർ​​​​​​ക്കാ​​​​​​ണ് വോ​​​​​​ട്ട​​​​​​വ​​​​​​കാ​​​​​​ശം. എ​​​​​​ൽ​​​​​​ഡി​​​​​​എ​​​​​​ഫി​​​​​​ലെ സ​​​​​​ത്യ​​​​​​ൻ മൊ​​​​​​കേ​​​​​​രി, എ​​​​​​ൻ​​​​​​ഡി​​​​​​എ​​​​​​യി​​​​​​ലെ ന​​​​​​വ്യ ഹ​​​​​​രി​​​​​​ദാ​​​​​​സ് എ​​​​​​ന്നി​​​​​​വ​​​​​രാ​​​​​ണ് പ്രി​​​​​യ​​​​​ങ്ക​​​​​യു​​​​​ടെ പ്ര​​​​​ധാ​​​​​ന എ​​​​​തി​​​​​രാ​​​​​ളി​​​​​ക​​​​​ൾ. ആ​​​​​കെ 16 സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ.

പ​​​​​​ര​​​​​​മാവ​​​​​​ധി വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രെ പോ​​​​​​ളിം​​​​​​ഗ് സ്റ്റേ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ളി​​​​​​ൽ എ​​​​​​ത്തി​​​​​​ക്കാ​​​​​​നു​​​​​​ള്ള ഒ​​​​​​രു​​​​​​ക്ക​​​​​​ത്തി​​​​​​ലാ​​​​​​ണ് മു​​​​​​ന്ന​​​​​​ണി​​​​​​ക​​​​​​ൾ. ക​​​​​​ഴി​​​​​​ഞ്ഞ പൊ​​​​​​തു​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ 73.48 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു പോ​​​​​​ളിം​​​​​​ഗ്.

മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ൽ 30 ഓ​​​​​​ക്സി​​​​​​ല​​​​​​റി ബൂ​​​​​​ത്തു​​​​​​ക​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ 1,354 പോ​​​​​​ളിം​​​​​​ഗ് സ്റ്റേ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ളാ​​​​​​ണു​​​​​​ള്ള​​​​​​ത്. 11 ബൂ​​​​​​ത്തു​​​​​​ക​​​​​​ൾ പ്ര​​​​​​ത്യേ​​​​​​ക സു​​​​​​ര​​​​​​ക്ഷാ​​​​​​പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ലു​​​​​​ണ്ട്. ഇ​​​​​​വി​​​​​​ടെ വെ​​​​​​ബ്കാ​​​​​​സ്റ്റിം​​​​​​ഗ് ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ സൗ​​​​​​ക​​​​​​ര്യം ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്.


സു​​​​​​ര​​​​​​ക്ഷാ​​​​​​ ക്ര​​​​​​മീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി അ​​​​​​ന്ത​​​​​​ർ​​​​​​സം​​​​​​സ്ഥാ​​​​​​ന സേ​​​​​​ന​​​​​​യെ​​​​​​യും അ​​​​​​ന്ത​​​​​​ർജി​​​​​​ല്ലാ സേ​​​​​​ന​​​​​​യെ​​​​​​യും വി​​​​​​ന്യ​​​​​​സി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. എ​​​​​​ൻ​​​​​​സി​​​​​​സി, എ​​​​​​സ്പി​​​​​​സി തു​​​​​​ട​​​​​​ങ്ങി 2,700 പോ​​​​​​ലീ​​​​​​സ് അ​​​​​​ധി​​​​​​കസേ​​​​​​ന​​​​​​യും ജി​​​​​​ല്ല​​​​​​യി​​​​​​ലു​​​​​​ണ്ട്.

180 ബൂ​​​​​ത്തു​​​​​ക​​​​​ളാ​​​​​ണ് വോ​​​​​ട്ടെ​​​​​ടു​​​​​പ്പി​​​​​നാ​​​​​യി ചേ​​​​​ല​​​​​ക്ക​​​​​ര​​​​​യി​​​​​ൽ സ​​​​​ജ്ജ​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ള്ള​​​​​ത്. റി​​​​​സ​​​​​ർ​​​​​വ് ഇ​​​​​ല​​​​​ക്‌‌ട്രോ​​​​​ണി​​​​​ക് വോ​​​​​ട്ടിം​​​​​ഗ് മെ​​​​​ഷീ നു​​​​​ക​​​​​ളു​​​​​ൾ​​​​​പ്പ​​​​​ടെ ആ​​​​​കെ 236 ഇവിഎ​​​​​മ്മു​​​​​ക​​​​​ൾ ക്ര​​​​​മീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

യു​​​​​ഡി​​​​​എ​​​​​ഫ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി ര​​​​​മ്യ ഹ​​​​​രി​​​​​ദാ​​​​​സി​​​​​നു മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ വോ​​​​​ട്ടി​​​​​ല്ല. രാ​​​​​വി​​​​​ലെ​​​​​ത​​​​​ന്നെ വോ​​​​​ട്ട് ചെ​​​​​യ്യു​​​​​മെ​​​​​ന്ന് എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി യു.​​​​​ആ​​​​​ർ. പ്ര​​​​​ദീ​​​​​പ് പ​​​​​റ​​​​​ഞ്ഞു.

കൊ​​​​​ണ്ട​​​​​യൂ​​​​​ർ വി​​​​​ദ്യാ​​​​​സാ​​​​​ഗ​​​​​ർ ഗു​​​​​രു​​​​​കു​​​​​ലം ആ​​​​​ശ്ര​​​​​മം സ്കൂ​​​​​ളി​​​​​ലെ 25-ാംന​​​​​മ്പ​​​​​ർ ബൂ​​​​​ത്തി​​​​​ലാ​​​​​ണ് പ്ര​​​​​ദീ​​​​​പി​​​​​നു വോ​​​​​ട്ട്.

തി​​​​​രു​​​​​വി​​​​​ല്വാ​​​​​മ​​​​​ല ശ്രീ​​​​​വി​​​​​ല്വാ​​​​​ദ്രി​​​​​നാ​​​​​ഥ ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ൽ ദ​​​​​ർ​​​​​ശ​​​​​നം ന​​​​​ട​​​​​ത്തി​​​​​യ​​​​​ശേ​​​​​ഷം രാ​​​​​വി​​​​​ലെ ഏ​​​​​ഴി​​​​​നു​​​​​ത​​​​​ന്നെ വോ​​​​​ട്ട് രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​മെ​​​​​ന്നു ബി​​​​​ജെ​​​​​പി സ്ഥാ​​​​​നാ​​​​​ർ​​​​​ഥി കെ. ​​​​​ബാ​​​​​ല​​​​​കൃ​​​​​ഷ്ണ​​​​​ൻ പ​​​​​റ​​​​​ഞ്ഞു. പാ​​​​​മ്പാ​​​​​ടി ഗ​​​​​വ. ഹ​​​​​യ​​​​​ർ സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി സ്കൂ​​​​​ളി​​​​​ലെ 116-ാം ന​​​​​മ്പ​​​​​ർ ബൂ​​​​​ത്തി​​​​​ലാ​​​​​ണ് ബാ​​​​​ല​​​​​കൃ​​​​​ഷ്ണ​​​​​നു വോ​​​​​ട്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.