തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം: ഐസിസിയുടെ ‘ക്ലീന്‍ ചിറ്റ് ’ അന്തിമമല്ലെന്ന് കോടതി
തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം: ഐസിസിയുടെ ‘ക്ലീന്‍ ചിറ്റ് ’  അന്തിമമല്ലെന്ന് കോടതി
Thursday, November 14, 2024 1:57 AM IST
കൊ​​ച്ചി: തൊ​​ഴി​​ലി​​ട​​ങ്ങ​​ളി​​ലെ ലൈം​​ഗി​​കാ​​തി​​ക്ര​​മം ത​​ട​​യാ​​ന്‍ രൂ​​പ​​വ​​ത്ക​​രി​​ച്ച ഇ​​ന്‍റേ​​ണ​​ല്‍ കം​​പ്ല​​യി​​ന്‍റ് ക​​മ്മി​​റ്റി​​ക​​ളു​​ടെ ക​​ണ്ടെ​​ത്ത​​ലു​​ക​​ള്‍ അ​​ന്തി​​മ​​മ​​ല്ലെ​​ന്നു ഹൈ​​ക്കോ​​ട​​തി.

ഏ​​ക​​പ​​ക്ഷീ​​യ​​വും സ്ഥാ​​പ​​ന​​ത്തി​​ന് അ​​നു​​കൂ​​ല​​മാ​​യും പ​​ക്ഷ​​പാ​​ത​​പ​​ര​​വുമാ​​യാ​​ണ് റി​​പ്പോ​​ര്‍ട്ടു​​ക​​ള്‍ പ​​ല​​പ്പോ​​ഴും വ​​രു​​ന്ന​​ത്. ഇ​​ത് ആ​​ശ​​ങ്ക​​യു​​ണ്ടാ​​ക്കു​​ന്നു​​ണ്ടെ​​ന്നും ജ​​സ്റ്റീ​​സ് ബ​​ദ​​റു​​ദ്ദീ​​ന്‍ ചൂണ്ടിക്കാട്ടി.

ലൈം​​ഗി​​കാ​​തി​​ക്ര​​മ ആ​​രോ​​പ​​ണ​​ത്തി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത കേ​​സ് റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്ന കോ​​ള​​ജ് മേ​​ധാ​​വി​​യു​​ടെ ഹ​​ര്‍ജി ത​​ള്ളി​​യാ​​ണു കോ​​ട​​തി നി​​രീ​​ക്ഷ​​ണം. ഐ​​സി​​സി റി​​പ്പോ​​ര്‍ട്ടി​​ല്‍ ത​​നി​​ക്കെ​​തി​​രേ ആ​​രോ​​പ​​ണമില്ലെന്നാ​​യി​​രു​​ന്നു ഹ​​ര്‍ജി​​ക്കാ​​ര​​ന്‍റെ വാ​​ദം.

എ​​ന്നാ​​ല്‍ ഐ​​സി​​സി​​യു​​ടെ ‘ക്ലീ​​ന്‍ ചി​​റ്റ്’ മു​​ഖ​​വി​​ല​​യ്‌​​ക്കെ​​ടു​​ക്കാ​​നാ​​വി​​ല്ലെ​​ന്നും ലൈം​​ഗി​​ക​​പീ​​ഡ​​ന ആ​​രോ​​പ​​ണ​​ങ്ങ​​ളി​​ല്‍ ആ​​രം​​ഭി​​ച്ച പോ​​ലീ​​സ് കേ​​സ് അ​​വ​​സാ​​നി​​പ്പി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്നും കോ​​ട​​തി പ​​റ​​ഞ്ഞു.

ഭൂ​​രി​​ഭാ​​ഗം ഐ​​സി​​സി റി​​പ്പോ​​ര്‍ട്ടു​​ക​​ളും ഏ​​ക​​പ​​ക്ഷീ​​യ​​വും പ​​ക്ഷ​​പാ​​ത​​പ​​ര​​വും സ്ഥാ​​പ​​ന​​ങ്ങ​​ള്‍ക്കും അ​​നു​​കൂ​​ല​​വു​​മാ​​ണ് എ​​ന്ന​​തു ഞെ​​ട്ടി​​ക്കു​​ന്ന​​താ​​ണ്. അ​​തി​​നാ​​ല്‍ ഐ​​സി​​സി റി​​പ്പോ​​ര്‍ട്ടി​​ന്‍റെ വി​​ശ്വാ​​സ്യ​​ത സ​​മ​​ഗ്ര​​മാ​​യ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​മാക്കണം.


ഇ​​ര​​യാ​​ക്ക​​പ്പെ​​ട്ട വ്യ​​ക്തി​​ക്കു നേ​​രി​​ട്ട് പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍കാം. പോ​​ലീ​​സ് കു​​റ്റ​​കൃ​​ത്യം ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ക​​യും ആ​​രോ​​പി​​ക്ക​​പ്പെ​​ടു​​ന്ന കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തി അ​​ന്തി​​മറി​​പ്പോ​​ര്‍ട്ട് സ​​മ​​ര്‍പ്പി​​ക്കു​​ക​​യും ചെ​​യ്യു​​മ്പോ​​ള്‍ ഐ​​സി​​സി റി​​പ്പോ​​ര്‍ട്ടി​​ലെ ക​​ണ്ടെ​​ത്ത​​ല്‍ പോ​​ലീ​​സ് കേ​​സി​​നെ ബാ​​ധി​​ക്കി​​ല്ലെ​​ന്നും കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി.

കോ​​ള​​ജ് പ്രി​​ന്‍സി​​പ്പ​​ലി​​ന്‍റെ​​യും ഡി​​പ്പാ​​ര്‍ട്ട്‌​​മെ​​ന്‍റ് മേ​​ധാ​​വി​​യു​​ടെ​​യും ചു​​മ​​ത​​ല​​യു​​ള്ള സ​​മ​​യ​​ത്ത് ഒ​​രു വ​​നി​​താ പ്ര​​ഫ​​സ​​റോ​​ട് അ​​നു​​ചി​​ത​​മാ​​യ പ​​രാ​​മ​​ര്‍ശ​​ങ്ങ​​ള്‍ ന​​ട​​ത്തു​​ക​​യും ലൈം​​ഗി​​കതാ​​ത്പ​​ര്യ​​ത്തോ​​ടെ സം​​സാ​​രി​​ക്കു​​ക​​യും ചെ​​യ്ത​​തി​​നാ​​ണു ഹ​​ര്‍ജി​​ക്കാ​​ര​​നെ​​തിരേയു​​ള്ള കേ​​സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.