വാ​ർ​ത്താ​സ​മ്മേ​ള​ന​വു​മാ​യി അ​ൻ​വ​ർ; ച​ട്ട​ലം​ഘ​ന​മെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു ​ക​മ്മീ​ഷ​ൻ
വാ​ർ​ത്താ​സ​മ്മേ​ള​ന​വു​മാ​യി അ​ൻ​വ​ർ; ച​ട്ട​ലം​ഘ​ന​മെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു ​ക​മ്മീ​ഷ​ൻ
Wednesday, November 13, 2024 1:59 AM IST
തൃ​​​ശൂ​​​ർ: ചേ​​​ല​​​ക്ക​​​ര​​​യി​​​ൽ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്താ​​​നെ​​​ത്തി​​​യ പി.​​​വി.​ അ​​​ൻ​​​വ​​​ർ എം​​​എ​​​ൽ​​​എ​​​യെ വി​​​ല​​​ക്കി​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​മ്മീ​​​ഷ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ എ​​​തി​​​ർ​​​ത്തും വെ​​​ല്ലു​​​വി​​​ളി​​​ച്ചും അ​​​ൻ​​​വ​​​ർ.

ഹോ​​​ട്ട​​​ൽ അ​​​ര​​​മ​​​ന​​​യി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ അ​​​ൻ​​​വ​​​ർ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ച​​​ത​​​റി​​​ഞ്ഞ​​​യു​​​ട​​​ൻ​​​ത​​​ന്നെ ചേ​​​ല​​​ക്ക​​​ര​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ക​​​മ്മീ​​​ഷ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും പോ​​​ലീ​​​സും ഇ​​​തു ച​​​ട്ട​​​ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ക​​​യും ഹോ​​​ട്ട​​​ൽ അ​​​ധി​​​കൃ​​​ത​​​രെ വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഹോ​​​ട്ട​​​ൽ അ​​​ധി​​​കൃ​​​ത​​​ർ ഇ​​​ത്ത​​​ര​​​മൊ​​​രു വി​​​ല​​​ക്കു​​​ണ്ടെ​​​ന്ന കാ​​​ര്യം അ​​​ൻ​​​വ​​​റി​​​നോ​​​ടു പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ​​​നി​​​ന്നു പി​​​ൻ​​​മാ​​​റാ​​​ൻ അ​​​ദ്ദേ​​​ഹം ത​​​യാ​​​റാ​​​യി​​​ല്ല. ഇ​​​തോ​​​ടെ പോ​​​ലീ​​​സും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് മ​​​ജി​​​സ്ട്രേ​​​റ്റ് വി​​​വേ​​​കും ഹോ​​​ട്ട​​​ലി​​​ലേ​​​ക്ക് എ​​​ത്തി. അ​​​പ്പോ​​​ഴേ​​​ക്കും വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​നം തു​​​ട​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു.

വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ട​​​യി​​​ലേ​​​ക്ക് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് മ​​​ജി​​​സ്ട്രേ​​​റ്റ് എ​​​ത്തു​​​ക​​​യും അ​​​ൻ​​​വ​​​റി​​​നോ​​​ടു വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​നം ച​​​ട്ട​​​ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നു പ​​​റ​​​യു​​​ക​​​യും ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച രേ​​​ഖ​​​ക​​​ൾ ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു.

രേ​​​ഖ​​​ക​​​ൾ വാ​​​യി​​​ച്ച​​​ശേ​​​ഷം, എ​​​ന്താ​​​ണു താ​​​ൻ ന​​​ട​​​ത്തി​​​യ ച​​​ട്ട​​​ലം​​​ഘ​​​ന​​​മെ​​​ന്നും ഏ​​​ത് ആ​​​ക്ട് പ്ര​​​കാ​​​ര​​​മാ​​​ണ് വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​നം നി​​​ർ​​​ത്താ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്നുവി​​​ശ​​​ദ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് മ​​​ജി​​​സ്ട്രേ​​​റ്റി​​​നോ​​​ട് അ​​​ൻ​​​വ​​​ർ പ​​​റ​​​ഞ്ഞു.

വോ​​​ട്ടെ​​​ടു​​​പ്പി​​​നു 24 മ​​​ണി​​​ക്കൂ​​​ർ​​​മു​​​ൻ​​​പ് ഇ​​​ത്ത​​​ര​​​മൊ​​​രു വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​നം പാ​​​ടി​​​ല്ലെ​​​ന്നും മ​​​ണ്ഡ​​​ല​​​ത്തി​​​നു പു​​​റ​​​ത്തു​​​നി​​​ന്നു​​​ള്ള​​​വ​​​ർ മ​​​ണ്ഡ​​​ലം വി​​​ട്ടു​​​പോ​​​ക​​​ണ​​​മെ​​​ന്നാ​​ണു ച​​​ട്ട​​​മെ​​​ന്നും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് മ​​​ജി​​​സ്ട്രേ​​​റ്റ് ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​പ​​​റ​​​ഞ്ഞി​​​ട്ടും അ​​​ൻ​​​വ​​​ർ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​നം നി​​​ർ​​​ത്താ​​​ൻ കൂ​​​ട്ടാ​​​ക്കി​​​യി​​​ല്ല.


ശ​​​ബ്ദ​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു​​​മാ​​​ത്ര​​​മാ​​​ണു നി​​​രോ​​​ധ​​​ന​​​മെ​​​ന്നും എ​​​ന്താ​​​ണ് താ​​​ൻ ലം​​​ഘി​​​ച്ച​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും, പി​​​ണ​​​റാ​​​യി പ​​​റ​​​ഞ്ഞ​​​യു​​​ട​​​ൻ വ​​​ന്ന് വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​നം നി​​​ർ​​​ത്താ​​​ൻ പ​​​റ​​​ഞ്ഞാ​​​ൽ ന​​​ട​​​ക്കി​​​ല്ലെ​​​ന്നും ഓ​​​ല​​​പ്പാ​​​ന്പു കാ​​​ണി​​​ച്ച് പേ​​​ടി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്നും അ​​​ൻ​​​വ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നോ​​​ടു പ​​​റ​​​ഞ്ഞു.

ച​​​ട്ട​​​ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യെ​​​ന്നു തെ​​​ളി​​​ഞ്ഞാ​​​ൽ താ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം ചെ​​​റു​​​തു​​​രു​​​ത്തി പാ​​​ല​​​ത്തി​​​ന​​​പ്പു​​​റ​​​ത്തു ന​​​ട​​​ത്താ​​​മെ​​​ന്നും പ​​​റ​​​ഞ്ഞു.

പ​​​ല​​​ത​​​വ​​​ണ പ​​​റ​​​ഞ്ഞി​​​ട്ടും അ​​​ൻ​​​വ​​​ർ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​നം നി​​​ർ​​​ത്താ​​​ൻ കൂ​​​ട്ടാ​​​ക്കാ​​​തി​​​രു​​​ന്ന​​​തോ​​​ടെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് മ​​​ജി​​​സ്ട്രേ​​​റ്റ് വി​​​വേ​​​ക് ഹോ​​​ട്ട​​​ലി​​​ൽ​​​നി​​​ന്നു മ​​​ട​​​ങ്ങി. അ​​​ൻ​​​വ​​​ർ പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഫോ​​​ണി​​​ൽ അ​​​റി​​​യി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണു വി​​​വേ​​​ക് മ​​​ട​​​ങ്ങി​​​യ​​​ത്.

താ​​​ൻ യാ​​​തൊ​​​രു ച​​​ട്ട​​​ലം​​​ഘ​​​ന​​​വും ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ ക​​​മ്മീ​​​ഷ​​​നി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി സം​​​സാ​​​രി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് താ​​​ൻ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും അ​​​ൻ​​​വ​​​ർ പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ, അ​​​ൻ​​​വ​​​റി​​​നെ​​​തി​​​രേ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക്കു സാ​​​ധ്യ​​​ത​​​യേ​​​റെ​​​യാ​​​ണെ​​​ന്നാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​മ്മീ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.