വി​വേ​ക് രാ​മ​സ്വാ​മിയുടെ സ്ഥാനലബ്ധി: ആ​ഹ്ലാ​ദം പ​ങ്കു​വ​ച്ച് വ​ട​ക്ക​ഞ്ചേ​രി​ക്കാ​ർ
വി​വേ​ക് രാ​മ​സ്വാ​മിയുടെ സ്ഥാനലബ്ധി: ആ​ഹ്ലാ​ദം പ​ങ്കു​വ​ച്ച് വ​ട​ക്ക​ഞ്ചേ​രി​ക്കാ​ർ
Thursday, November 14, 2024 1:00 AM IST
ഫ്രാ​​​​​​ൻ​​​​​​സി​​​​​​സ് ത​​​​​​യ്യൂ​​​​​​ർ

വ​​​​​​ട​​​​​​ക്ക​​​​​​ഞ്ചേ​​​​​​രി (പാ​​​​​​ല​​​​​​ക്കാ​​​​​​ട്): മ​​​​​​ല​​​​​​യാ​​​​​​ളി​​​​​​യാ​​​​​​യ വി​​​​​​വേ​​​​​​ക് രാ​​​​​​മ​​​​​​സ്വാ​​​​​​മി ട്രം​​​​​​പ് മ​​​​​​ന്ത്രി​​​​​​സ​​​​​​ഭ​​​​​​യി​​​​​​ലെ അം​​​​​​ഗ​​​​​​മാ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ ആ​​​​​​ഹ്ലാ​​​​​​ദ​​​​​​ത്തി​​​​​​ലാ​​​​​​ണ് വ​​​​​ട​​​​​ക്ക​​​​​ഞ്ചേ​​​​​രി. വി​​​​​​വേ​​​​​​കി​​​​​​ന്‍റെ അ​​​​​​ച്ഛ​​​​​​ന്‍റെ നാ​​​​​​ട് വ​​​​​​ട​​​​​​ക്ക​​​​​​ഞ്ചേ​​​​​​രി​​​​​​യാ​​​​​​ണ്. പ​​​​​​ര​​​​​​സ്പ​​​​​​രം ആ​​​​​​ഹ്ലാ​​​​​​ദ​​​​​​വും അ​​​​​​ഭി​​​​​​മാ​​​​​​ന​​​​​​വും പ​​​​​​ങ്കു​​​​​​വ​​​​​​യ്ക്കു​​​​​​ന്ന ഫോ​​​​​​ൺ​​​​​​സ​​​​​​ന്ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ പ്ര​​​​​​വ​​​​​​ഹി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണി​​​​​​വി​​​​​​ടെ.

വ​​​​​​ട​​​​​​ക്ക​​​​​​ഞ്ചേ​​​​​​രി ഗ്രാ​​​​​​മ​​​​​​ത്തി​​​​​​ലാ​​​​​​ണ് അ​​​​​​ച്ഛ​​​​​​ൻ ഡോ. ​​​​​​രാ​​​​​​മ​​​​​​സ്വാ​​​​​​മി(​​​​​​ബാ​​​​​​ല​​​​​​ൻ)​​​​​​യു​​​​​​ടെ വീ​​​​​​ട്. ഇ​​​​​​വി​​​​​​ടെ​​​​​​യി​​​​​​പ്പോ​​​​​​ൾ രാ​​​​​​മ​​​​​​സ്വാ​​​​​​മി​​​​​​യു​​​​​​ടെ സ​​​​​​ഹോ​​​​​​ദ​​​​​​രി ച​​​​​​ന്ദ്ര സു​​​​​​ബ്ര​​​​​​ഹ്മ​​​​​​ണ്യ​​​​​​ൻ മാ​​​​​​ത്ര​​​​​​മാ​​​​​​ണു​​​​​​ള്ള​​​​​​ത്. മ​​​​​​റ്റു സ​​​​​​ഹോ​​​​​​ദ​​​​​​ര​​​​​​ങ്ങ​​​​​​ളാ​​​​​​യ വൃ​​​​​​ന്ദ, ശോ​​​​​​ഭ, ഇ​​​​​​ന്ദി​​​​​​ര, രാ​​​​​​മ​​​​​​നാ​​​​​​ഥ​​​​​​ൻ, മോ​​​​​​ഹ​​​​​​ന​​​​​​ൻ എ​​​​​​ന്നി​​​​​​വ​​​​​​രെ​​​​​​ല്ലാം അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ൽ​​​​​​ത​​​​​​ന്നെ​​​​​​യാ​​​​​​ണ്. ക​​​​​​ല്പാ​​​​​​ത്തി ര​​​​​​ഥോ​​​​​​ത്സ​​​​​​വ ആ​​​​​​ഘോ​​​​​​ഷ​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കാ​​​​​​ൻ പോ​​​​​​യ​​​​​​തി​​​​​​നാ​​​​​​ൽ ച​​​​​​ന്ദ്ര സു​​​​​​ബ്ര​​​​​​ഹ്മ​​​​​​ണ്യ​​​​​​നും വീ​​​​​​ട്ടി​​​​​​ലി​​​​​​ല്ല. പാ​​​​​​ല​​​​​​ക്കാ​​​​​ട്ടാ​​​​​​ണ്.

മ​​​​​​ന്ത്രി​​​​​​സ​​​​​​ഭ​​​​​​യി​​​​​​ൽ ഉ​​​​​​യ​​​​​​ർ​​​​​​ന്ന പ​​​​​​ദ​​​​​​വി ചെ​​​​​​റു​​​​​​പ്പ​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​യ വി​​​​​​വേ​​​​​​ക് രാ​​​​​​മ​​​​​​സ്വാ​​​​​​മി​​​​​​ക്കു ല​​​​​​ഭി​​​​​​ക്കു​​​​​​മെ​​​​​​ന്നു​​​​​​ത​​​​​​ന്നെ പ്ര​​​​​​തീ​​​​​​ക്ഷി​​​​​​ച്ചി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്ന് വ​​​​​​ട​​​​​​ക്ക​​​​​​ഞ്ചേ​​​​​​രി ബ്രാ​​​​​​ഹ്മ​​​​​​ണ​​​​​​സ​​​​​​മൂ​​​​​​ഹം മു​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റും വി​​​​​​വേ​​​​​​കി​​​​​​ന്‍റെ ബ​​​​​​ന്ധു​​​​​​വും അ​​​​​​യ​​​​​​ൽ​​​​​​വാ​​​​​​സി​​​​​​യു​​​​​​മാ​​​​​​യ വി.​​​​​​എ​​​​​​സ്. വെ​​​​​​ങ്കി​​​​​​ട്ട​​​​​​രാ​​​​​​മ​​​​​​ൻ പ​​​​​​റ​​​​​​ഞ്ഞു.

തി​​​​​​ര​​​​​​ക്കു​​​​​​ക​​​​​​ളെ​​​​​​ല്ലാം ക​​​​​​ഴി​​​​​​യു​​​​​​മ്പോ​​​​​​ൾ വി​​​​​​വേ​​​​​​ക് രാ​​​​​​മ​​​​​​സ്വാ​​​​​​മി​​​​​​ക്കു വ​​​​​​ട​​​​​​ക്ക​​​​​​ഞ്ചേ​​​​​​രി​​​​​​യി​​​​​​ൽ വ​​​​​​മ്പ​​​​​​ൻ​ സ്വീ​​​​​​ക​​​​​​ര​​​​​​ണം ഒ​​​​​​രു​​​​​​ക്കാ​​​​​​ൻ ആ​​​​​​ലോ​​​​​​ച​​​​​​ന​​​​​​യു​​​​​​ണ്ടെ​​​​​​ന്നും വെ​​​​​​ങ്കി​​​​​​ട്ട​​​​​​രാ​​​​​​മ​​​​​​നും കേ​​​​​​ര​​​​​​ള വ്യാ​​​​​​പാ​​​​​​രി വ്യ​​​​​​വ​​​​​​സാ​​​​​​യി ഏ​​​​​​കോ​​​​​​പ​​​​​​ന​​​​​​സ​​​​​​മി​​​​​​തി മു​​​​​​ൻ​​​​​​ഭാ​​​​​​ര​​​​​​വാ​​​​​​ഹി​​​​​​യും ബ​​​​​​ന്ധു​​​​​​വു​​​​​​മാ​​​​​​യ വി.​​​​​​വി.​​​​​​ആ​​​​​​ർ. രാ​​​​​​മ​​​​​​സ്വാ​​​​​​മി​​​​​​യും പ​​​​​​റ​​​​​​ഞ്ഞു.

യു​​​​​​എ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് സ്ഥാ​​​​​​ന​​​​​​ത്തേ​​​​​​ക്കു റി​​​​​​പ്പ​​​​​​ബ്ലി​​​​​​ക്ക​​​​​​ൻ പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​യാ​​​​​​യി വി​​​​​​വേ​​​​​​ക് രാ​​​​​​മ​​​​​​സ്വാ​​​​​​മി മ​​​​​​ത്സ​​​​​​രി​​​​​​ക്കു​​​​​​മെ​​​​​​ന്ന വാ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ൾ നേ​​​​​​ര​​​​​​ത്തേ​​​​​​യു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. ഈ ​​​​​​സ​​​​​​ന്തോ​​​​​​ഷം പി​​​​​​ന്നീ​​​​​​ട് വ​​​​​​ഴി​​​​​​മാ​​​​​​റി​​​​​​യെ​​​​​​ങ്കി​​​​​​ലും മ​​​​​​ന്ത്രി​​​​​​സ​​​​​​ഭ​​​​​​യി​​​​​​ലെ പ്ര​​​​​​ബ​​​​​​ല​​​​​​നാ​​​​​​കാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞ​​​​​​തി​​​​​​ന്‍റെ സ​​​​​​ന്തോ​​​​​​ഷം പ​​​​​​ങ്കു​​​​​​വ​​​​​​യ്ക്കു​​​​​​ക​​​​​​യാ​​​​​​ണ് വി​​​​​​വേ​​​​​​കി​​​​​​ന്‍റെ ബ​​​​​​ന്ധു​​​​​​ക്ക​​​​​​ൾ.

അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റാ​​​​​​കു​​​​​​മെ​​​​​​ന്നു കു​​​​​​ട്ടി​​​​​​ക്കാ​​​​​​ല​​​​​​ത്തു​​​​​​ത​​​​​​ന്നെ വി​​​​​​വേ​​​​​​ക് ക​​​​​​ളി​​​​​​പ​​​​​​റ​​​​​​യാ​​​​​​റു​​​​​​ണ്ടെ​​​​​​ന്നു ബ​​​​​​ന്ധു​​​​​​ക്ക​​​​​​ൾ പ​​​​​​റ​​​​​​ഞ്ഞു. കു​​​​​​ഞ്ഞു​​​​​​നാ​​​​​​ളി​​​​​​ലെ വി​​​​​​വേ​​​​​​കി​​​​​​ന്‍റെ മോ​​​​​​ഹ​​​​​​ങ്ങ​​​​​​ളെ​​​​​​ല്ലാം ത​​​​​​മാ​​​​​​ശ​​​​​​യാ​​​​​​യി​​​​​​ട്ടേ അ​​​​​​വ​​​​​​ർ എ​​​​​​ടു​​​​​​ത്തി​​​​​​രു​​​​​​ന്നു​​​​​​ള്ളൂ. എ​​​​​​ന്നാ​​​​​​ൽ, പി​​​​​​ന്നീ​​​​​​ട് അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ പ​​​​​​ഠ​​​​​​ന​​​​​​മി​​​​​​ക​​​​​​വും ക​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളും ദീ​​​​​​ർ​​​​​​ഘ​​​​​​വീ​​​​​​ക്ഷ​​​​​​ണ​​​​​​വു​​​​​​മെ​​​​​​ല്ലാം ത​​​​​​മാ​​​​​​ശ​​​​​​വി​​​​​​ട്ട് കാ​​​​​​ര്യ​​​​​​ത്തി​​​​​​ലേ​​​​​​ക്ക് അ​​​​​​ടു​​​​​​പ്പി​​​​​​ച്ചു.


വെ​​​​​​രി ഗു​​​​​​ഡ് സ്പീ​​​​​​ക്ക​​​​​​ർ

വെ​​​​​​രി ഗു​​​​​​ഡ് സ്പീ​​​​​​ക്ക​​​​​​ർ എ​​​​​​ന്നാ​​​​​​ണു വി​​​​​​വേ​​​​​​കി​​​​​​നെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ബ​​​​​​ന്ധു​​​​​​ക്ക​​​​​​ൾ​​​​​​ക്കെ​​​​​​ല്ലാം പ​​​​​​റ​​​​​​യാ​​​​​​നു​​​​​​ള്ള​​​​​​ത്. ഏ​​​​​​തു കാ​​​​​​ര്യ​​​​​​വും മ​​​​​​റ്റൊ​​​​​​രാ​​​​​​ൾ​​​​​​ക്കു ബോ​​​​​​ധ്യ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​ക്കൊ​​​​​​ടു​​​​​​ക്കാ​​​​​​ൻ പ്ര​​​​​​ത്യേ​​​​​​ക ക​​​​​​ഴി​​​​​​വു​​​​​​ണ്ട്. മാ​​​​​​ൻ ഓ​​​​​​ഫ് ദ ​​​​​​മാ​​​​​​ൻ എ​​​​​​ന്ന ത​​​​​​ല​​​​​​ക്കെ​​​​​​ട്ടു​​​​​​ക​​​​​​ളി​​​​​​ലെ​​​​​​ല്ലാം വി​​​​​​വേ​​​​​​കി​​​​​​നെ​​​​​​ക്കു​​​​​​റി​​​​​​ച്ച് നി​​​​​​ര​​​​​​വ​​​​​​ധി​​​​​​ത​​​​​​വ​​​​​​ണ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ ജേ​​​​​​ർ​​​​​​ണ​​​​​​ലു​​​​​​ക​​​​​​ളി​​​​​​ൽ വ​​​​​​ന്നി​​​​​​ട്ടു​​​​​​ണ്ട്.

ക​​​​ടു​​​​ത്ത ഈ​​​​​​ശ്വ​​​​​​ര​​​​​​വി​​​​​​ശ്വാ​​​​​​സി​​​​​​യാ​​​​​​ണ് വി​​​​​​വേ​​​​​​ക്. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ എ​​​​​​ത്തി​​​​​​യാ​​​​​​ൽ ബ​​​​​​ന്ധു​​​​​​വീ​​​​​​ടു​​​​​​ക​​​​​​ളി​​​​​​ലും സാ​​​​​​ധി​​​​​​ക്കാ​​​​​​വു​​​​​​ന്ന ക്ഷേ​​​​​​ത്ര​​​​​​ങ്ങ​​​​​​ളി​​​​​​ലും സ​​​​​​ന്ദ​​​​​​ർ​​​​​​ശ​​​​​​നം ന​​​​​​ട​​​​​​ത്തും. വി​​​​​​വാ​​​​​​ഹം​​​​​​ക​​​​​​ഴി​​​​​​ഞ്ഞ് ആ​​​​​​റു​ വ​​​​​​ർ​​​​​​ഷം​​​​​​മു​​​​​​മ്പാ​​​​​​ണ് വി​​​​​​വേ​​​​​​കും ഭാ​​​​​​ര്യ​​​​​​യും​​​​​​കൂ​​​​​​ടി വ​​​​​​ട​​​​​​ക്ക​​​​​​ഞ്ചേ​​​​​​രി​​​​​​യി​​​​​​ൽ വ​​​​​​ന്ന​​​​​​ത്. തി​​​​​​ര​​​​​​ക്കു​​​​​​ക​​​​​​ളു​​​​​​ള്ള​​​​​​തി​​​​​​നാ​​​​​​ൽ ഒ​​​​​​ന്നോ ര​​​​​​ണ്ടോ ആ​​​​​​ഴ്ച​​​​​​യേ ഇ​​​​​​വി​​​​​​ടെ ത​​​​​​ങ്ങാ​​​​​​റു​​​​​​ള്ളൂ. മ​​​​​​ല​​​​​​യാ​​​​​​ളം ന​​​​​​ന്നാ​​​​​​യി സം​​​​​​സാ​​​​​​രി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യി​​​​​​ല്ലെ​​​​​​ങ്കി​​​​​​ലും പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​തു മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​കും.

വി​​​​​​വേ​​​​​​കി​​​​​​ന്‍റെ കു​​​​​​ടും​​​​​​ബം ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ ഗ്രാ​​​​​​മ​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു നി​​​​​​ര​​​​​​വ​​​​​​ധി കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ൽ സ്ഥി​​​​​​ര​​​​​​താ​​​​​​മ​​​​​​സ​​​​​​മു​​​​​​ള്ള​​​​​​തി​​​​​​നാ​​​​​​ൽ വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ൽ ഒ​​​​​​ന്നോ ര​​​​​​ണ്ടോ ത​​​​​​വ​​​​​​ണ​​​​​​യെ​​​​​​ങ്കി​​​​​​ലും ബ​​​​​​ന്ധു​​​​​​ക്ക​​​​​​ൾ അ​​​​​​വി​​​​​​ടെ പോ​​​​​​യി​​​​​​വ​​​​​​രും.

അ​​​​​​പ്പോ​​​​​​ഴെ​​​​​​ല്ലാം അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റി​​​​​​ന്‍റെ വൈ​​​​​​റ്റ് ഹൗ​​​​​​സ് ദൂ​​​​​​ര​​​​​​ക്കാ​​​​​​ഴ്ച​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ഈ​​​​​​ശ്വ​​​​​​രാ​​​​​​നു​​​​​​ഗ്ര​​​​​​ഹ​​​​​​മാ​​​​​​ണ് ഈ ​​​​​​സ്ഥാ​​​​​​ന​​​​​​ല​​​​​​ബ്ധി. വൈ​​​​​​റ്റ് ഹൗ​​​​​​സ് ഇ​​​​​​നി വി​​​​​​ദൂ​​​​​​ര​​​​​​മ​​​​​​ല്ലെ​​​​​​ന്നും അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ൽ പോ​​​​​​യി വൈ​​​​​​റ്റ് ഹൗ​​​​​​സി​​​​​​ൽ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റി​​​​​​ന്‍റെ ആ​​​​​​സ്ഥാ​​​​​​ന​​​​​​മെ​​​​​​ല്ലാം തൊ​​​​​​ട്ട​​​​​​ടു​​​​​​ത്തു കാ​​​​​​ണ​​​​​​ണ​​​​​​മെ​​​​​​ന്നും ബ​​​​​​ന്ധു​​​​​​ക്ക​​​​​​ൾ ആ​​​​​​ഗ്ര​​​​​​ഹം പ്ര​​​​​​ക​​​​​​ടി​​​​​​പ്പി​​​​​​ച്ചു.

ഒ​​​​​​രു വ​​​​​​ർ​​​​​​ഷം മു​​​​​​മ്പും വി​​​​​​വേ​​​​​​കി​​​​​​ന്‍റെ അ​​​​​​ച്ഛ​​​​​​ൻ ഡോ. ​​​​​​രാ​​​​​​മ​​​​​​സ്വാ​​​​​​മി​​​​​​യും അ​​​​​​മ്മ ഡോ. ​​​​​​ഗീ​​​​​​ത​​​​​​യും ഒ​​​​​​ന്നി​​​​​​ച്ച് വ​​​​​​ട​​​​​​ക്ക​​​​​​ഞ്ചേ​​​​​​രി​​​​​​യി​​​​​​ൽ വ​​​​​​ന്നി​​​​​​രു​​​​​​ന്നു. ഇ​​​​​​വ​​​​​​രു​​​​​​ടെ മ​​​​​​റ്റൊ​​​​​​രു മ​​​​​​ക​​​​​​ൻ ശ​​​​​​ങ്ക​​​​​​റും അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ൽ​​​​​​ത്ത​​​​​​ന്നെ​​​​​​യാ​​​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.