ലീ​ഡ​റു​മാ​യു​ള്ള അ​ടു​ത്ത ബ​ന്ധം രാ​ഷ്‌ട്രീ​യ​ത്തി​ല്‍ ത​ണ​ലാ​യി
ലീ​ഡ​റു​മാ​യു​ള്ള അ​ടു​ത്ത ബ​ന്ധം രാ​ഷ്‌ട്രീ​യ​ത്തി​ല്‍ ത​ണ​ലാ​യി
Wednesday, November 13, 2024 12:51 AM IST
കോ​​​​ഴി​​​​ക്കോ​​​​ട്: ലീ​​​​ഡ​​​​ര്‍ കെ. ​​​​ക​​​​രു​​​​ണാ​​​​ക​​​​ര​​​​നു​​​​മാ​​​​യും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ കു​​​​ടും​​​​ബ​​​​വു​​​​മാ​​​​യും അ​​​​ടു​​​​ത്ത ബ​​​​ന്ധം പു​​​​ല​​​​ര്‍​ത്തി​​​​യ നേ​​​​താ​​​​വാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ന​​​​ലെ അ​​ന്ത​​രി​​ച്ച മു​​​​ന്‍​മ​​​​ന്ത്രി എം.​​​​ടി. പ​​​​ത്മ. എ​​​​ല്ലാ പ്ര​​​​തി​​​​സ​​​​ന്ധി ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലും ക​​​​രു​​​​ണാ​​​​ക​​​​ര​​​​നും ഐ ​​​​ഗ്രൂ​​​​പ്പി​​​​നു​​​​മൊ​​​​പ്പം നി​​​​ലകൊ​​​​ണ്ട നേ​​​​താ​​​​വ്.

ക​​​​രു​​​​ണാ​​​​ക​​​​ര​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ഡി​​​​ഐ​​​​സി രൂ​​​​പീ​​​​ക​​​​രി​​​​ച്ച ഘ​​​​ട്ട​​​​ത്തി​​​​ലും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നൊ​​​​പ്പ​​​​മാ​​​​ണ് പ​​​​ത്മ നി​​​​ല​​​​കൊണ്ട​​​​ത്. ക​​​​രു​​​​ണാ​​​​ക​​​​ര​​​​ന് ഏ​​​​റ്റ​​​​വും വി​​​​ശ്വ​​​​സ്ത​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​വ​​​​ര്‍. പ​​​​ത്മ​​​​യെ കെ​​​​എ​​​​സ് യു ​​​​ഭാ​​​​ര​​​​വാ​​​​ഹി​​​​യാ​​​​ക്കി​​​​യ​​​​തി​​​​ലും ഐ ​​​​ഗ്രൂ​​​​പ്പി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​തി​​​​ലും അ​​​​ദ്ദേ​​​​ഹം വ​​​​ലി​​​​യ പ​​​​ങ്കു വ​​​​ഹി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഐ ​​​​ഗ്രൂ​​​​പ്പു​​​​മാ​​​​യു​​​​ള്ള ഇ​​​​ഴ​​​​പി​​​​രി​​​​യാ​​​​ത്ത ബ​​​​ന്ധ​​​​മാ​​​​ണ് പ​​​​ത്മ​​​​യെ മ​​​​ന്ത്രി​​​​പ​​​​ദ​​​​വി​​​​യി​​​​ല്‍ വ​​​​രെ എ​​​​ത്തി​​​​ച്ച​​​​ത്.

എ.​ ​​​ഗോ​​​​വി​​​​ന്ദ​​​​ന്‍റെ​​​​യും സി.​​​​ടി. കൗ​​​​സ​​​​ല്യ​​​​യു​​​​ടെ​​​​യും മ​​​​ക​​​​ളാ​​​​യി 1943 ജ​​​​നു​​​​വ​​​​രി ഒ​​​​മ്പ​​​​തി​​​​നാ​​​​ണ് ജ​​​​ന​​​​നം. ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​ത്തോ​​​​ടൊ​​​​പ്പം നി​​​​യ​​​​മ​​​​ബി​​​​രു​​​​ദ​​​​വും എ​​​​ടു​​​​ത്തു. ക​​​​ണ്ണൂ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ പ​​​​ത്മ കോ​​​​ഴി​​​​ക്കോ​​​​ട് രാ​​​​ഷ്‌​​ട്രീ​​​​യ​​​​ത​​​​ട്ട​​​​ക​​​​മാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.​​ കോ​​​​ഴി​​​​ക്കോ​​​​ട് ഗ​​​​വ. ലോ​​​​കോ​​​​ള​​​​ജി​​​​ല്‍ പ​​​​ഠി​​​​ക്കു​​​​മ്പേ​​​​ഴാ​​​​ണ് വി​​​​ദ്യാ​​​​ര്‍​ഥി രാ​​​​ഷ്‌​​ട്രീ​​​​യ​​​​ത്തി​​​​ല്‍ സ​​​​ജീ​​​​വ​​​​മാ​​​​യ​​​​ത്. കെ​​​​എ​​​​സ് യു​​​​വി​​​​ലൂ​​​​ടെ​​​​യാ​​​​ണ് രാ​​​​ഷ്‌​​ട്രീ​​​​യ രം​​​​ഗ​​​​ത്തേ​​​​ക്കു​​​​ള്ള ക​​​​ട​​​​ന്നു​​​​വ​​​​ര​​​​വ്.

കെ​​​​എ​​​​സ് യു ​​​​സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ്, മ​​​​ഹി​​​​ളാ കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി, കെ​​​​പി​​​​സി​​​​സി അം​​​​ഗം, കോ​​​​ഴി​​​​ക്കോ​​​​ട് ഡി​​​​സി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി, ട്ര​​​​ഷ​​​​റ​​​​ര്‍, കോ​​​​ഴി​​​​ക്കോ​​​​ട് കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് എ​​​​ന്നീ നി​​​​ല​​​​ക​​​​ളി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്.


1982ലെ ​​​​നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലാ​​​​ണ് ആ​​​​ദ്യ​​​​മാ​​​​യി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്ക് മ​​​​ത്സ​​​​രി​​​​ച്ച​​​​ത്. നാ​​​​ദാ​​​​പു​​​​രം മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍നി​​​​ന്ന്. സി​​​​പി​​​​ഐ​​​​യി​​​​ലെ കെ.​​​​ടി. ക​​​​ണാ​​​​ര​​​​നാ​​​​യി​​​​രു​​​​ന്നു എ​​​​തി​​​​രാ​​​​ളി. 2267 വോ​​​​ട്ടി​​​​നു ക​​​​ണാ​​​​ര​​​​നോ​​​​ട് അ​​​​ടി​​​​യ​​​​റ​​​​വ് പ​​​​റ​​​​ഞ്ഞു. കെ.​​ ​​ക​​​​രു​​​​ണാ​​​​ക​​​​ര​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു മ​​​​ത്സ​​​​ര​​​​രം​​​​ഗ​​​​ത്തു വ​​​​ന്ന​​​​ത്.

പി​​​​ന്നീ​​​​ട് 1987ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ കൊ​​​​യി​​​​ലാ​​​​ണ്ടി മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍​നി​​​​ന്ന് മ​​​​ത്സ​​​​രി​​​​ച്ചു. സി​​​​പി​​​​എ​​​​മ്മി​​​​ലെ ടി. ​​​​ദേ​​​​വി​​​​യെ 4702 വോ​​​​ട്ടി​​​​ന് തോ​​​​ല്‍​പ്പി​​​​ച്ച് ആ​​​​ദ്യ​​​​മാ​​​​യി സ​​​​ഭ​​​​യി​​​​ല്‍ എ​​​​ത്തി. പി​​​​ന്നീ​​​​ട് 1991ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ കൊ​​​​യി​​​​ലാ​​​​ണ്ടി​​​​യി​​​​ല്‍ നി​​​​ന്ന് ജ​​​​ന​​​​വി​​​​ധി തേ​​​​ടി. സി​​​​പി​​​​എ​​​​മ്മി​​​​ലെ സി.​​​​കു​​​​ഞ്ഞ​​​​മ്മ​​​​ദി​​​​നെ 2503 വോ​​​​ട്ടി​​​​​​ന് തോ​​​​ല്‍​പ്പി​​​​ച്ച് വീ​​​​ണ്ടും എം​​​​എ​​​​ല്‍​എ​​​​യാ​​​​യി. ക​​​​രു​​​​ണാ​​​​ക​​​​ര​​​​ന്‍ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ല്‍ ഫി​​​​ഷ​​​​റീ​​​​സ്- ഗ്രാ​​​​മ​​​​വി​​​​ക​​​​സ​​​​ന മ​​​​ന്ത്രി​​​​യാ​​​​യി. സം​​​​സ്ഥാ​​​​ന​​​​ത്തെ മൂ​​​​ന്നാ​​​​മ​​​​ത്തെ വ​​​​നി​​​​താ മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്നു പ​​​​ത്മ.

1999ല്‍ ​​​​പാ​​​​ല​​​​ക്കാ​​​​ട്ടു​​​​നി​​​​ന്ന് ലോ​​​​ക്‌​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്ക് മ​​​​ത്സ​​​​രി​​​​ച്ചെ​​​​ങ്കി​​​​ലും സി​​​​പി​​​​എം നേ​​​താ​​​​വ് എ​​​​ന്‍.​​​​എ​​​​ന്‍. കൃ​​​​ഷ്ണ​​​​ദാ​​​​സി​​​നോ​​​ടു തോ​​​​റ്റു. 2004ല്‍ ​​​​വ​​​​ട​​​​ക​​​​ര​​​​യി​​​​ല്‍നി​​​​ന്ന് പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​​ലേ​​​​ക്ക് മ​​​​ത്സ​​​​രി​​​​ച്ചെ​​​​ങ്കി​​​​ലും വി​​​​ജ​​​​യം ക​​​​ണ്ടി​​​​ല്ല.

2010ല്‍ ​​​​ചാ​​​​ല​​​​പ്പു​​​​റം വാ​​​​ര്‍​ഡി​​​​ല്‍നി​​​​ന്ന് കോ​​​​ഴി​​​​ക്കോ​​​​ട് കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​നി​​​​ലേ​​​​ക്ക് മ​​​​ത്സ​​​​രി​​​​ച്ച് ജ​​​​യി​​​​ച്ച് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വാ​​​​യി. ദീ​​​​ര്‍​ഘ​​​​കാ​​​​ലം കോ​​​​ഴി​​​​ക്കോ​​​​ട് ബാ​​​​റി​​​​ല്‍ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​യാ​​​​യി പ്രാ​​​​ക്ടീ​​​​സ് ചെ​​​​യ്തു. വാ​​​​ര്‍​ധ​​​​ക്യ​​​​സം​​​​ബ​​​​ന്ധ​​​​മാ​​​​യ അ​​​​സു​​​​ഖം കാ​​​​ര​​​​ണം കു​​​​റ​​​​ച്ചു​​​​കാ​​​​ല​​​​മാ​​​​യി സ​​​​ജീ​​​​വ രാ​​​​ഷ്‌​​ട്രീ​​​​യ​​​​ത്തി​​​​ല്‍​നി​​​​ന്ന് വി​​​​ട്ടു​​​​നി​​​​ല്‍​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.