ന്യൂ​ഡ​ൽ​ഹി -ശ്രീ​ന​ഗ​ർ റൂ​ട്ടി​ൽ വ​ന്ദേ​ഭാ​ര​ത് ജ​നു​വ​രി​യി​ൽ
ന്യൂ​ഡ​ൽ​ഹി -ശ്രീ​ന​ഗ​ർ റൂ​ട്ടി​ൽ വ​ന്ദേ​ഭാ​ര​ത് ജ​നു​വ​രി​യി​ൽ
Wednesday, November 13, 2024 12:51 AM IST
എ​​​​സ്.​​​​ആ​​​​ർ. സു​​​​ധീ​​​​ർ കു​​​​മാ​​​​ർ

കൊ​​​​ല്ലം: അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര - ആ​​​​ഭ്യ​​​​ന്ത​​​​ര ടൂ​​​​റി​​​​സ്റ്റു​​​​ക​​​​ൾ​​​​ക്ക് സ്വാ​​​​ഗ​​​​ത​​​​മോ​​​​തി ന്യൂ​​​​ഡ​​​​ൽ​​​​ഹി- ശ്രീ​​​​ന​​​​ഗ​​​​ർ റൂ​​​​ട്ടി​​​​ൽ വ​​​​ന്ദേ സ്ലീ​​​​പ്പ​​​​ർ ട്രെ​​​​യി​​​​ൻ ഓ​​​​ടി​​​​ക്കാ​​​​ൻ റെ​​​​യി​​​​ൽ​​​​വേ. ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​രം കൂ​​​​ടി​​​​യ റെ​​​​യി​​​​ൽ​​​​വേ പാ​​​​ല​​​​ത്തി​​​​ലൂ​​​​ടെ ആ​​​​യി​​​​രി​​​​ക്കും ഈ ​​​​ട്രെ​​​​യി​​​​ൻ ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ക. ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ സ​​​​ർ​​​​വീ​​​​സ് ആ​​​​രം​​​​ഭി​​​​ക്കാ​​​​നാ​​​​ണ് റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രാ​​​​ല​​​​യം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

ജ​​​​മ്മു കാ​​ഷ്മീ​​​​രി​​​​ലെ ചെ​​​​നാ​​​​ബ് ന​​​​ദി​​​​ക്ക് കുറുകെ നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഉ​​​​യ​​​​രം കൂ​​​​ടി​​​​യ പാ​​​​ലം. ജ​​​​മ്മു-​​​​ബ​​​​രാ​​​​മു​​​​ള്ള റെ​​​​യി​​​​ൽ​​​​വേ ലൈ​​​​നി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണി​​​​ത്. 1315 മീ​​​​റ്റ​​​​റാ​​​​ണ് പാ​​​​ല​​​​ത്തി​​​​ന്‍റെ ദൈ​​​​ർ​​​​ഘ്യം. ന​​​​ദി​​​​യു​​​​ടെ നി​​​​ര​​​​പ്പിൽനി​​​​ന്ന് 359 മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ത് നി​​​​ർ​​​​മി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​രം കൂ​​​​ടി​​​​യ റെ​​​​യി​​​​ൽ​​​​വേ പാ​​​​ലം എ​​​​ന്ന​​​​തി​​​​ലു​​​​പ​​​​രി ന​​​​ദി​​​​യു​​​​ടെ നി​​​​ര​​​​പ്പി​​​​ൽ നി​​​​ന്നു​​​​ള്ള ഉ​​​​യ​​​​രം കൂ​​​​ടി ക​​​​ണ​​​​ക്കാ​​​​ക്കു​​​​മ്പോ​​​​ൾ ലോ​​​​ക​​​​ത്തി​​​​ലെ ഉ​​​​യ​​​​രം കൂ​​​​ടി​​​​യ പാ​​​​ലം കൂ​​​​ടി​​​​യാ​​​​ണി​​​​ത്.

ഹി​​​​മാ​​​​ല​​​​യ​​​​ൻ മ​​​​ല​​​​നി​​​​ര​​​​ക​​​​ളി​​​​ലെ കാ​​​​ഴ്ച​​​​ക​​​​ളും ചെ​​​​നാ​​​​ബ് ന​​​​ദി​​​​ക്ക് ഇ​​​​രു​​​​വ​​​​ശ​​​​വു​​​​മു​​​​ള്ള കാ​​​​ഴ്ച​​​​ക​​​​ളും ഇ​​​​തു​​​​വ​​​​ഴി​​​​യു​​​​ള്ള ട്രെ​​​​യി​​​​ൻ യാ​​​​ത്ര​​​​യി​​​​ൽ വി​​​​ദേ​​​​ശ വി​​​​നോ​​​​ദ സ​​​​ഞ്ചാ​​​​രി​​​​ക​​​​ളെ​​​​യ​​​​ട​​​​ക്കം ഏ​​​​റെ ആ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് റെ​​​​യി​​​​ൽ​​​​വേ അ​​​​ധി​​​​കൃ​​​​ത​​​​ർ പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. 11 എ​​​​സി ത്രീ ​​​​ട​​​​യ​​​​ർ, നാ​​​​ല് എ​​​​സി ടൂ ​​​​ട​​​​യ​​​​ർ, ഒ​​​​രു എ​​​​സി ഫ​​​​സ്റ്റ് ക്ലാ​​​​സ് എ​​​​ന്നി​​​​ങ്ങ​​​​നെ 16 കോ​​​​ച്ചു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​കും.


ന്യൂ​​​​ഡ​​​​ൽ​​​​ഹി- ശ്രീ​​​​ന​​​​ഗ​​​​ർ റെ​​​​യി​​​​ൽ​​​​പ്പാ​​​​ത 800 കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ൽ അ​​​​ധി​​​​ക​​​​മാ​​​​ണ്. 13 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ൽ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​നി​​​​ന്ന് ഈ ​​​​ട്രെ​​​​യി​​​​നി​​​​ൽ ശ്രീ​​​​ന​​​​ഗ​​​​റി​​​​ൽ എ​​​​ത്താം. അ​​​​മ്പാ​​​​ല കാ​​​​ന്‍റ് ജം​​​​ഗ്ഷ​​​​ൻ, ലു​​​​ധി​​​​യാ​​​​ന ജം​​​​ഗ്ഷ​​​​ൻ, ക​​​​ത്തു​​​​വ, ജ​​​​മ്മു​​​​താ​​​​വി, ശ്രീ ​​​​മാ​​​​താ വൈ​​​​ഷ്ണോ ദേ​​​​വി ക​​​​ത്ര, സ​​​​ങ്ക​​​​ൽ ദാ​​​​ൻ, ബ​​​​നി​​​​ഹാ​​​​ൽ തു​​​​ട​​​​ങ്ങി പ്ര​​​​ധാ​​​​ന സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ സ്റ്റോ​​​​പ്പ് ഉ​​​​ണ്ടാ​​​​കും.

തേ​​​​ർ​​​​ഡ് എ​​​​സി - 2000, സെ​​​​ക്ക​​​​ന്‍ഡ് എ​​​​സി -2500, ഫ​​​​സ്റ്റ് ക്ലാ​​​​സ് എ​​​​സി -3000 രൂ​​​​പ എ​​​​ന്നി​​​​ങ്ങ​​​​നെ ആ​​​​യി​​​​രി​​​​ക്കും ഏ​​​​ക​​​​ദേ​​​​ശ ടി​​​​ക്ക​​​​റ്റ് നി​​​​ര​​​​ക്ക്. ഇ​​​​ന്ത്യ​​​​ൻ റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ പു​​​​തു​​​​വ​​​​ത്സ​​​​ര സ​​​​മ്മാ​​​​ന​​​​മാ​​​​യി​​​​ട്ടാ​​​​കും ഈ ​​​​വ​​​​ന്ദേ ഭാ​​​​ര​​​​ത് ഓ​​​​ടി​​​​ക്കു​​​​ക. ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​ഖ്യാ​​​​പ​​​​നം ഡി​​​​സം​​​​ബ​​​​ർ മ​​​​ധ്യ​​​​വാ​​​​ര​​​​ത്തി​​​​ൽ ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.