അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്ക് വധശിക്ഷ
അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന ത​മി​ഴ്നാ​ട്  സ്വ​ദേ​ശി​ക്ക് വധശിക്ഷ
Tuesday, November 12, 2024 1:50 AM IST
പ​ത്ത​നം​തി​ട്ട: കു​മ്പ​ഴ​യി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ ബാ​ലി​ക​യെ അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു​കൊ​ന്ന ര​ണ്ടാ​ന​ച്ഛ​ന് വ​ധ​ശി​ക്ഷ. പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി- ഒ​ന്ന് (പോ​ക്സോ കോ​ട​തി) ജ​ഡ്ജി ജ​യ​കു​മാ​ർ ജോ​ണാ​ണ് പ്ര​തി​യെ തൂ​ക്കി​ലേ​റ്റാ​ൻ വി​ധി​ച്ച​ത്.

ത​മി​ഴ്നാ​ട് വി​രു​തു​ന​ഗ​ർ ശി​വ​കാ​ശി ത​ളു​ക്കു​പെ​ട്ടി ആ​ന​യൂ​ർ കി​ഴ​ക്ക് സ്വ​ദേ​ശി അ​ല​ക്സ്‌ പാ​ണ്ഡ്യ​നെ​യാ​ണ് (26) കോ​ട​തി ശി​ക്ഷി​ച്ച​ത്. ഇ​യാ​ൾ​ക്കെ​തി​രേ കൊ​ല​പാ​ത​കം, ബ​ലാ​ത്സം​ഗം തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ തെ​ളി​ഞ്ഞി​രു​ന്നു. വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി​യ കേ​സി​ൽ പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് ഒ​രാ​ഴ്ച മു​ന്പ് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

കൊ​ല​പാ​ത​ക​ക്കു​റ്റ​ത്തി​ന് മ​ര​ണം വ​രെ തൂ​ക്കി​ക്കൊ​ല്ലാ​ൻ വി​ധി​ച്ച​പ്പോ​ൾ ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷി​ച്ചു. ദേ​ഹോ​പ​ദ്ര​വം ഏ​ൽപ്പിച്ചതിന് വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി എ​ട്ടു​വ​ർ​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും പോ​ക്സോ 4, 3 വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള കു​റ്റ​കൃ​ത്യ​ത്തി​ന് 25 വ​ർ​ഷം ക​ഠി​ന ത​ട​വും 75000 രൂ​പ പി​ഴ​യും പോ​ക്സോ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ 20 കൊ​ല്ലം വീ​തം ക​ഠി​ന​ത​ട​വും 50,000 രൂ​പ വീ​തം പി​ഴ​യും ബാ​ല​നീ​തി നി​യ​മ​ത്തി​ലെ വ​കു​പ്പ് 75 പ്ര​കാ​രം ഒ​രു വ​ർ​ഷ​ത്തെ ക​ഠി​ന​ത​ട​വും 50, 000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷി​ച്ച​ത്.


‌വ​ധ​ശി​ക്ഷ ഒ​ഴി​കെ വി​ധി​ന്യാ​യ​ത്തി​ൽ പ​റ​യു​ന്ന ഈ ​ശി​ക്ഷ​ക​ളെ​ല്ലാം ഒ​രു​മി​ച്ചൊ​രു കാ​ല​യ​ള​വ് അ​നു​ഭ​വി​ച്ചാ​ൽ മ​തി. പി​ഴ​ത്തു​ക​യു​ടെ പ​കു​തി കു​ട്ടി​യു​ടെ മാ​താ​വി​ന് ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ന​വീ​ൻ എം. ​ഈ​ശോ ഹാ​ജ​രാ​യി. പ​ത്ത​നം​തി​ട്ട പോ​ലീ​സ് എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന കെ.​വി. ബി​നീ​ഷ് ലാ​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം ഹാ​ജ​രാ​ക്കി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.