നെ​ല്ലുസം​ഭ​ര​ണം: ക​ർ​ഷ​ക​ർ​ക്ക് വി​ല ഉ​ട​ൻ ല​ഭ്യ​മാ​ക്കുമെന്ന് മ​ന്ത്രി
നെ​ല്ലുസം​ഭ​ര​ണം: ക​ർ​ഷ​ക​ർ​ക്ക് വി​ല ഉ​ട​ൻ ല​ഭ്യ​മാ​ക്കുമെന്ന് മ​ന്ത്രി
Tuesday, November 12, 2024 1:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ന​​​ട​​​പ്പ് സീ​​​സ​​​ണി​​​ലെ നെ​​​ല്ലുസം​​​ഭ​​​ര​​​ണം വേ​​​ഗ​​​ത്തി​​​ലാ​​​ക്കി ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് നെ​​​ല്ലി​​​ന്‍റെ വി​​​ല ഉ​​​ട​​​ൻ ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന് ഭ​​​ക്ഷ്യ-​​​പൊ​​​തു​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ൽ.

നെ​​​ല്ലി​​​ന്‍റെ വി​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​ഞ്ഞാ​​​ലു​​​ട​​​ൻ പിആ​​​ർഎ​​​സ് വാ​​​യ്പ​​​യി​​​ലൂ​​​ടെ ന​​​ല്കു​​​ന്ന​​​തി​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഊ​​​ർ​​​ജി​​​ത​​​മാ​​​യി ന​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​താ​​​യും ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ൽ ക​​​ർ​​​ഷ​​​ക​​​രി​​​ൽനി​​​ന്നു സം​​​ഭ​​​രി​​​ച്ച നെ​​​ല്ലി​​​ന്‍റെ വി​​​ല പൂ​​​ർ​​​ണ​​​മാ​​​യും കൊ​​​ടു​​​ത്തു​​​തീ​​​ർ​​​ത്തി​​​ട്ടു​​​ള്ള​​​താ​​​യും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.


ന​​​ട​​​പ്പ് സീ​​​സ​​​ണി​​​ൽ പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽനി​ന്ന് മാ​​​ത്രം 6010 ക​​​ർ​​​ഷ​​​ക​​​രി​​​ൽ നി​​​ന്നാ​​​യി 1,5052.38 മെ​​​ട്രി​​​ക് ട​​​ൺ നെ​​​ല്ല് സം​​​ഭ​​​രി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. സം​​​ഭ​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ആ​​​വ​​​ശ്യ​​​മു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വി​​​ന്യ​​​സി​​​ക്കാ​​​നും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ൽനി​​​ന്നു 1411.22 കോ​​​ടി രൂ​​​പ സം​​​സ്ഥാ​​​ന​​​ത്തി​​​ന് ല​​​ഭി​​​ക്കാ​​​നു​​​ണ്ടെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.