ജാ​തി​പ്ര​യോ​ഗ​ത്തി​ൽ കൊ​ന്പു​കോ​ർ​ത്ത് ഇ​ട​തു-വ​ല​തു മു​ന്ന​ണി​ക​ൾ
ജാ​തി​പ്ര​യോ​ഗ​ത്തി​ൽ കൊ​ന്പു​കോ​ർ​ത്ത് ഇ​ട​തു-വ​ല​തു മു​ന്ന​ണി​ക​ൾ
Tuesday, November 12, 2024 1:50 AM IST
തൃ​​​ശൂ​​​ർ: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​ര​​​സ്യ​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ദി​​​വ​​​സ​​​ം ജാ​​​തി​​​യെ​​​ച്ചൊ​​​ല്ലി കൊ​​​ന്പു​​​കോ​​​ർ​​​ത്ത് ഇ​​​ട​​​തു-വ​​​ല​​​തു മു​​​ന്ന​​​ണി​​​ക​​​ൾ. സം​​​സ്ഥാ​​​ന​​​ത്തു പ​​​ട്ടി​​​ക​​​ജാ​​​തി​​​ മ​​​ന്ത്രി​​​യി​​​ല്ലെ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​ന്‍റെ വാ​​​ക്കു​​​ക​​​ളാ​​ണു വി​​​വാ​​​ദ​​​ത്തി​​​നു തി​​​രി​​​കൊ​​​ളു​​​ത്തി​​​യ​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വാ​​​ദ​​​പ്ര​​​തി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി തെ​​​റ്റാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ നാ​​​ലു​​​വോ​​​ട്ടി​​​നു​​​വേ​​​ണ്ടി ദ​​​ളി​​​ത് വി​​​ഭാ​​​ഗ​​​ത്തെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ക​​​യാ​​​ണ്.

പ​​​ട്ടി​​​ക​​​ജാ​​​തി​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് ഒ​​​രു മ​​​ന്ത്രി​​​പോ​​​ലും ഇ​​​ല്ല എ​​​ന്ന​​​ത് ഒ​​​രു കു​​​റ​​​വ​​​ല്ല എ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് സി​​​പി​​​എ​​​മ്മി​​​ന്. ജാ​​​തി​​​രാ​​ഷ്‌​​ട്രീ​​യ​​​മെ​​​ന്നു​​​പ​​​റ​​​ഞ്ഞ് ഈ ​​​വി​​​ഷ​​​യം ത​​​ള്ളി​​​ക്ക​​​ള​​​യാ​​​ൻ സാ​​​ധി​​​ക്കി​​​ല്ല. സം​​​വ​​​ര​​​ണ​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളു​​​ള്ള​​​പ്പോ​​​ൾ അ​​​വ​​​രു​​​ടെ പ്ര​​​തി​​​നി​​​ധി മ​​ന്ത്രി​​സ​​​ഭ​​​യി​​​ൽ വേ​​​ണ​​​മെ​​​ന്ന​​​തു ന്യാ​​​യ​​​മാ​​​യ ആ​​​വ​​​ശ്യ​​​മ​​​ല്ലേ​​​യെ​​​ന്നും മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​ൻ ചോ​​​ദി​​​ച്ചു.

എ​​​ന്നാ​​​ൽ, ഇ​​​തി​​​നെ​​​തി​​​രേ രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ച എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ, കു​​​ഴ​​​ൽ​​​നാ​​​ട​​​ൻ പ​​​റ​​​യു​​​ന്ന​​​തു ജാ​​​തി​​​രാ​​​ഷ്‌ട്രീ​​​യ​​​മാ​​​ണെ​​​ന്നും നി​​​ല​​​യും വി​​​ല​​​യു​​​മി​​​ല്ലാ​​​ത്ത​​​വ​​​നാ​​​ണ് കു​​​ഴ​​​ൽ​​​നാ​​​ട​​​നെ​​​ന്നും ആ​​​ക്ഷേ​​​പി​​​ച്ചു. സ്വ​​​ത്വ​​​രാ​​ഷ്‌​​ട്രീ​​​യ​​​മാ​​​ണ്, ജാ​​​തി​​​രാ​​ഷ്‌​​ട്രീ​​​യ​​​മാ​​​ണ് കു​​​ഴ​​​ൽ​​​നാ​​​ട​​​ൻ പ​​​റ​​​യു​​​ന്ന​​​ത്. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​കേ​​​ണ്ടി​​​യി​​​രു​​​ന്ന ആ​​​ളാ​​​ണെ​​​ന്നാ​​​ണ് ഇ​​​പ്പോ​​​ൾ പ​​​റ​​​യു​​​ന്ന​​​ത്.


രാ​​​ധാ​​​കൃ​​​ഷ്ണ​​​നെ​​​തി​​​രേ എ​​​ന്തൊക്കെ ഇ​​​വ​​​രെ​​​ല്ലാം പ​​​റ​​​ഞ്ഞ​​​താ​​​ണ്. സി​​​പി​​​എം പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി നേ​​​താ​​​വാ​​​യി ഞ​​​ങ്ങ​​​ളാ​​​ണ് രാ​​​ധാ​​​കൃ​​​ഷ്ണ​​​നെ ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു​​​വ​​​ന്ന​​​തെ​​​ന്നും കു​​​ഴ​​​ൽ​​​നാ​​​ട​​​ന് എ​​​ന്താ​​​ണ് പ​​​റ്റി​​​യ​​​തെ​​​ന്നാ​​​ണ് താ​​​ൻ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​തെ​​​ന്നും ഗോ​​​വി​​​ന്ദ​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ൽ എ​​​ല്ലാ​​​ക്കാ​​​ല​​​ത്തും പ​​​ട്ടി​​​ക​​​ജാ​​​തി​​​മ​​​ന്ത്രി ഉ​​​ണ്ടാ​​​യി​​​രു​​​ന്നോ? ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. കാ​​​ര്യ​​ലാ​​​ഭ​​​ത്തി​​​നു​​​വേ​​​ണ്ടി എ​​​ന്തും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ മടി​യി​ല്ലാ​ത്ത കു​ഴ​ൽ​നാ​ട​ൻ ജാ​തി​പ്ര​യോ​ഗ​മാ​ണു ന​ട​ത്തി​യ​തെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​മ​ർ​ശി​ച്ചു. ചേ​ല​ക്ക​ര​യി​ൽ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്നും ക​ണ്ണ​ഞ്ചി​ക്കു​ന്ന വി​ജ​യം നേ​ടു​മെ​ന്നും ഗോ​വി​ന്ദ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.