കാപട്യമേ, നിന്‍റെ പേരോ സിപിഎം?; പരിഹസിച്ച് വി.ഡി. സതീശന്‍
കാപട്യമേ, നിന്‍റെ  പേരോ സിപിഎം?;  പരിഹസിച്ച് വി.ഡി. സതീശന്‍
Tuesday, November 12, 2024 1:50 AM IST
കോ​​​ഴി​​​ക്കോ​​​ട്: കാ​​​പ​​​ട്യ​​​മേ, നി​​​ന്‍റെ പേ​​​രാ​​​ണോ സി​​​പി​​​എം എ​​​ന്ന് ആ​​​രെ​​​ങ്കി​​​ലും വി​​​ളി​​​ച്ചാ​​​ല്‍ അ​​​വ​​​രെ കു​​​റ്റ​​​പ്പെ​​​ടു​​​ത്താ​​​നാ​​​കി​​​ല്ലെ​​​ന്നും അ​​​ത്ര​​​യ്ക്ക് കാ​​​പ​​​ട്യം നി​​​റ​​​ഞ്ഞ പാ​​​ര്‍ട്ടി​​​യാ​​​ണ് സി​​​പി​​​എം എ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍.

വാ​​​ര്‍ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദേ​​​ഹം. 10 വ​​​ര്‍ഷം മു​​​ന്‍പ് ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി സീപ്ലെ​​​യി​​​ന്‍ കൊ​​​ണ്ടു​​​വ​​​ന്ന​​​പ്പോ​​​ള്‍ അ​​​നു​​​വ​​​ദി​​​ക്കാ​​​തി​​​രു​​​ന്ന​​​വ​​​രാ​​​ണ് ഇ​​​ന്ന് സീ​​​പ്ലെ​​​യി​​​ന്‍ കൊ​​​ണ്ടു​​​വ​​​ന്ന​​​തി​​​ന്‍റെ പി​​​താ​​​ക്ക​​​ന്മാ​​​രാ​​​യി ന​​​ടി​​​ക്കു​​​ന്ന​​​ത്.

ചി​​​റ്റൂ​​​രി​​​ല്‍ പി​​​ടി​​​ച്ചെ​​​ടു​​​ത്ത സ്പി​​​രി​​​റ്റി​​​ന്‍റെ ഉ​​​ട​​​മ​​​ക​​​ള്‍ സി​​​പി​​​എം ലോ​​​ക്ക​​​ല്‍ ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​ണ്. നാ​​​ട​​​ക​​​ങ്ങ​​​ള്‍ ആ​​​വ​​​ര്‍ത്തി​​​ച്ചാ​​​ല്‍ രാ​​​ഹു​​​ലി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷം പ​​​തി​​​ന​​​യ്യാ​​​യി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ലാ​​​കും. ചേ​​​ല​​​ക്ക​​​ര അ​​​യ്യാ​​​യി​​​ര​​​ത്തി​​​ല്‍ താ​​​ഴെ വോ​​​ട്ടി​​​നു യു​​​ഡി​​​എ​​​ഫ് പി​​​ടി​​​ച്ചെ​​​ടു​​​ക്കും. സി​​​പി​​​എം- ബി​​​ജെ​​​പി ഡീ​​​ലി​​​ല്‍ അം​​​ഗ​​​മ​​​ല്ലാ​​​ത്ത ക​​​മ്മ്യൂ​​​ണി​​​സ്റ്റ് പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ യു​​​ഡി​​​എ​​​ഫി​​​നു വോ​​​ട്ടു ചെ​​​യ്യും.

കേ​​​ര​​​ള​​​ത്തി​​​ല്‍ ആ​​​ദ്യ​​​മാ​​​യി സീ ​​​പ്ലെ​​​യി​​​ന്‍ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ന്‍റെ പി​​​താ​​​ക്ക​​​ന്‍മാ​​​ര്‍ എ​​​ന്നാ​​​ണ് ടൂ​​​റി​​​സം വ​​​കു​​​പ്പ് ഇ​​​പ്പോ​​​ള്‍ ന​​​ടി​​​ക്കു​​​ന്ന​​​ത്. 10 വ​​​ര്‍ഷം മു​​​ന്‍പ് ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി സ​​​ര്‍ക്കാ​​​ര്‍ സീ​​​പ്ലെ​​​യി​​​ന്‍ ലാ​​​ന്‍ഡ് ചെ​​​യ്യി​​​ച്ച​​​പ്പോ​​​ള്‍ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ര്‍ഗം ന​​​ഷ്ട​​​പ്പെ​​​ടു​​​മെ​​​ന്നും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നു​​​മാ​​​ണ് സി​​​പി​​​എം പ​​​റ​​​ഞ്ഞ​​​ത്. ഇ​​​പ്പോ​​​ള്‍ അ​​​തേ പ​​​ദ്ധ​​​തി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന സി​​​പി​​​എ​​​മ്മി​​​ന്‍റെ ന​​​ട​​​പ​​​ടി കാ​​​പ​​​ട്യ​​​മാ​​​ണ്.

പാ​​​ല​​​ക്കാ​​​ട് സി​​​പി​​​എം മൂ​​​ന്നാം​​​സ്ഥാ​​​ന​​​ത്ത്

പാ​​​ല​​​ക്കാ​​​ട് സി​​​പി​​​എം മൂ​​​ന്നാം സ്ഥാ​​​ന​​​ത്ത് വ​​​രും. മൂ​​​ന്നാം സ്ഥാ​​​ന​​​ത്ത് വ​​​രു​​​മെ​​​ന്ന് ഉ​​​റ​​​പ്പി​​​ച്ചി​​​ട്ടും ബി​​​ജെ​​​പി​​​യെ ജ​​​യി​​​പ്പി​​​ക്കാ​​​ന്‍ കോ​​​ണ്‍ഗ്ര​​​സി​​​നെ ദു​​​ര്‍ബ​​​ല​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണു സി​​​പി​​​എം ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. കു​​​ഴ​​​ല്‍പ്പ​​​ണ ആ​​​രോ​​​പ​​​ണ​​​ത്തി​​​ല്‍ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് നാ​​​ണം​​​കെ​​​ട്ട് നി​​​ല്‍ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് കോ​​​ണ്‍ഗ്ര​​​സും കു​​​ഴ​​​ല്‍പ്പ​​​ണ​​​ക്കാ​​​രാ​​​ണെ​​​ന്നു വ​​​രു​​​ത്തി ത്തീര്‍ക്കാ​​​ന്‍ മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ് ശ്ര​​​മി​​​ച്ച​​​ത്. വ​​​നി​​​താ നേ​​​താ​​​ക്ക​​​ളു​​​ടെ ഹോ​​​ട്ട​​​ല്‍ മു​​​റി​​​യി​​​ല്‍ അ​​​ർ​​​ധ​​​രാ​​​ത്രി റെ​​​യ്ഡ് ന​​​ട​​​ത്താ​​​ന്‍ ഫോ​​​ണി​​​ല്‍ നി​​​ര്‍ദേ​​​ശം ന​​​ല്‍കു​​​ന്ന മ​​​ന്ത്രി​​​മാ​​​രു​​​ള്ള നാ​​​ടാ​​​ണു കേ​​​ര​​​ളം.

ബി​​​ജെ​​​പി​​​യു​​​മാ​​​യു​​​ള്ള സി​​​പി​​​എ​​​മ്മി​​​ന്‍റെ ബാ​​​ന്ധ​​​വം വ്യ​​​ക്ത​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പാ​​​തി​​​രാ നാ​​​ട​​​ക​​​ത്തി​​​നും ട്രോ​​​ളി നാ​​​ട​​​ക​​​ത്തി​​​നും ശേ​​​ഷം എം.​​​ബി. രാ​​​ജേ​​​ഷും അ​​​ളി​​​യ​​​നും അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന മൂ​​​ന്നാ​​​മ​​​ത്തെ നാ​​​ട​​​ക​​​മാ​​​ണു സ്പി​​​രി​​​റ്റ് പി​​​ടി​​​ക്ക​​​ല്‍. സ്പി​​​രി​​​റ്റു​​​മാ​​​യി പി​​​ടി​​​ക്ക​​​പ്പെ​​​ട്ട​​​യാ​​​ള്‍ കോ​​​ണ്‍ഗ്ര​​​സു​​​കാ​​​ര​​​ന​​​ല്ല. അ​​​യാ​​​ള്‍ വാ​​​ട​​​ക​​​യ്ക്ക് എ​​​ടു​​​ത്തു കൊ​​​ടു​​​ത്ത സ്ഥ​​​ല​​​ത്താ​​​ണു സ്പി​​​രി​​​റ്റ് സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്.

സ്ഥ​​​ലം വാ​​​ട​​​ക​​​യ്ക്ക് എ​​​ടു​​​ത്ത് കൊ​​​ടു​​​ത്ത ആ​​​ളെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. സ്പി​​​രി​​​റ്റ് കൊ​​​ണ്ടു​​​വ​​​ന്ന​​​ത് സി​​​പി​​​എ​​​മ്മി​​​ന്‍റെ ര​​​ണ്ടു ലോ​​​ക്ക​​​ല്‍ ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​ണ്. മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷി​​​ന്‍റെ കാ​​​ല​​​ത്താ​​​ണു ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ക​​​ച്ച​​​വ​​​ട​​​വും സ്പി​​​രി​​​റ്റ് ക​​​ച്ച​​​വ​​​ട​​​വും ന​​​ട​​​ക്കു​​​ന്ന​​​ത്- വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.