സീപ്ലെയിൻ മോനെ...; ഇ​ടു​ക്കി​യി​ലേ​ക്ക് നാ​ളെ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ല്‍
സീപ്ലെയിൻ മോനെ...;   ഇ​ടു​ക്കി​യി​ലേ​ക്ക് നാ​ളെ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ല്‍
Sunday, November 10, 2024 1:03 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ദ്യ സീ​​​പ്ലെ​​​യി​​​ന്‍ സ​​​ര്‍​വീ​​​സി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള പ​​​രീ​​​ക്ഷ​​​ണ​​​പ്പ​​​റ​​​ക്ക​​​ല്‍ നാ​​​ളെ ന​​​ട​​​ക്കും. രാ​​​വി​​​ലെ 10.30 ന് ​​​എ​​​റ​​​ണാ​​​കു​​​ളം ബോ​​​ള്‍​ഗാ​​​ട്ടി​​​യി​​​ല്‍ മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് ഫ്ലാ​​​ഗ് ഓ​​​ഫ് ചെ​​​യ്യും. തു​​​ട​​​ര്‍​ന്ന് ഇ​​​ടു​​​ക്കി മാ​​​ട്ടു​​​പ്പെ​​​ട്ടി​​​യി​​​ലേ​​​ക്കു പോ​​​കു​​​ന്ന സീ​​​പ്ലെ​​​യി​​​ൻ മാ​​​ട്ടു​​​പ്പെ​​​ട്ടി ജ​​​ലാ​​​ശ​​​യ​​​ത്തി​​​ല്‍ പ​​​റ​​​ന്നി​​​റ​​​ങ്ങും.

ഇ​​​വി​​​ടെ​​​നി​​​ന്ന് അ​​​ര​​​മ​​​ണി​​​ക്കൂ​​​റി​​​നു ശേ​​​ഷം പു​​​റ​​​പ്പെ​​​ടു​​​ന്ന സീ​​​പ്ലെ​​​യി​​​ൻ ഉ​​​ച്ച​​​യ്ക്ക് 12ന് ​​​സി​​​യാ​​​ലി​​​ലെ​​​ത്തി ഇ​​​ന്ധ​​​നം നി​​​റ​​​ച്ച​​ശേ​​​ഷം അ​​​ഗ​​​ത്തി​​​യി​​​ലേ​​​ക്ക് പോ​​​കും.

റീ​​​ജ​​​ണ​​​ല്‍ ക​​​ണ​​​ക്്‌ടിവി​​​റ്റി സ്‌​​​കീ​​​മി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു പ​​​ദ്ധ​​​തി. ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശി​​​ലെ പ്ര​​​കാ​​​ശം ബാ​​​രേ​​​ജി​​​ല്‍ ഇ​​​ന്ന​​​ലെ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത ആം​​​ഫീ​​​ബി​​​യ​​​സ് എ​​​യ​​​ര്‍​ക്രാ​​​ഫ്റ്റാ​​​ണ് കൊ​​​ച്ചി​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്. ഒ​​​മ്പ​​​തു​​പേ​​​രെ വ​​​ഹി​​​ക്കാ​​​വു​​​ന്ന മാ​​​ല​​​ദ്വീ​​​പി​​​ലു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു സ​​​മാ​​​ന​​​മാ​​​യ വി​​​മാ​​​ന​​​മാ​​​ണി​​​ത്.

ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശി​​​ല്‍നി​​​ന്ന് മൈ​​​സൂ​​​രു​​വി​​ൽ എ​​​​ത്തി​​​യ​​ശേ​​​ഷം 12.55 ന് ​​​സി​​​യാ​​​ലി​​​ല്‍ എ​​​ത്തു​​​ന്ന വി​​​മാ​​​നം ഇ​​​ന്ധ​​​നം നി​​​റ​​​ച്ച​​ശേ​​​ഷം 2.30 ന് ​​​കൊ​​​ച്ചി ബോ​​​ള്‍​ഗാ​​​ട്ടി മ​​​റീ​​​ന​​​യി​​​ല്‍ ലാ​​​ന്‍​ഡ് ചെ​​​യ്യും. തു​​​ട​​​ര്‍​ന്ന് മ​​​റീ​​​ന​​​യി​​​ല്‍ പാ​​​ര്‍​ക്ക് ചെ​​​യ്യും. വി​​​മാ​​​ന​​​ത്തി​​​ന്‍റെ പൈ​​​ല​​​റ്റു​​​മാ​​​ര്‍​ക്ക് ബോ​​​ള്‍​ഗാ​​​ട്ടി പാ​​​ല​​​സി​​​ല്‍ സ്വീ​​​ക​​​ര​​​ണം ന​​​ൽ​​കും.

കൊ​​​ച്ചി​​​ന്‍ പോ​​​ര്‍​ട്ട് ട്ര​​​സ്റ്റ്, സി​​​യാ​​​ല്‍, കെ​​​ടി​​​ഡി​​​സി, ഹൈ​​​ഡ്രോ​​​ഗ്രാ​​​ഫി​​​ക് സ​​​ര്‍​വേ തു​​​ട​​​ങ്ങി 15 ല​​​ധി​​​കം വി​​​ഭാ​​​ഗ​​​ങ്ങ​​​ളാ​​​ണ് സീ​​​പ്ലെ​​​യി​​​നി​​​ന്‍റെ പ​​​രീ​​​ക്ഷ​​​ണ​​​പ്പ​​​റ​​​ക്ക​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​ത്.

മാ​​​ട്ടു​​​പ്പെ​​​ട്ടി ഡാ​​​മി​​​ലും സു​​​ര​​​ക്ഷാ​​പ​​​രി​​​ശോ​​​ധ​​​ന പൂ​​​ര്‍​ത്തി​​​യാ​​​യി. ര​​​ണ്ടു മീ​​​റ്റ​​​ര്‍ ആ​​​ഴം മാ​​​ത്ര​​​മാ​​​ണു സീ​​​പ്ലെ​​​യി​​​ൻ ലാ​​​ന്‍​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​വ​​​ശ്യം. 35 മീ​​​റ്റ​​​റാ​​​ണ് മാ​​​ട്ടു​​​പ്പെ​​​ട്ടി ജ​​​ലാ​​​ശ​​​യ​​​ത്തി​​​ന്‍റെ ആ​​​ഴം. സീ​​​പ്ലെ​​​യി​​​നി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം വി​​​ദേ​​​ശ ക്രൂ​​​വി​​​നാ‌​​​ണ്. കേ​​​ന്ദ്ര വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​ട​​​ക്കം എ​​​ല്ലാ അ​​​നു​​​മ​​​തി​​​യും പ​​​രീ​​​ക്ഷ​​​ണ​​​പ്പ​​​റ​​​ക്ക​​​ലി​​​ന് ല​​​ഭി​​​ച്ചി​​ട്ടു​​ണ്ട്.


സീ​​​പ്ലെ‌​​​യി​​​ൻ ഇ​​​റ​​​ങ്ങു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള സു​​​ര​​​ക്ഷാ​​ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ വി​​​ല​​​യി​​​രു​​​ത്താ​​​ന്‍ സി​​വി​​ൽ ഏ​​​വി​​​യേ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു പ്ര​​​ഭാ​​​ക​​​റി​​​ന്‍റെ‌​​​യും എ​​​റ​​​ണാ​​​കു​​​ളം ക​​​ള​​​ക്‌ടർ എ​​​ൻ.​​​എ​​​സ്.​​​കെ. ഉ​​​മേ​​​ഷി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം മ​​​റീ​​​ന സ​​​ന്ദ​​​ര്‍​ശി​​​ച്ചു. വി​​​നോ​​​ദ​​സ​​​ഞ്ചാ​​​ര സാ​​​ധ്യ​​​ത​​​ക​​​ള്‍ വി​​​ക​​​സി​​​പ്പി​​​ക്കു​​​ക​​​യാ​​​ണു പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ലും സീ​​​പ്ലെ​​​യി​​​ൻ സേ​​​വ​​​നം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം.

ഡെ​​​മോ സ​​​ര്‍​വീ​​​സ് മാ​​​ത്ര​​​മാ​​​ണ് ഇ​​​പ്പോ​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​ത്. ഇ​​​ന്നു ബോ​​​ള്‍​ഗാ​​​ട്ടി മ​​​റീ​​​ന​​​യി​​​ല്‍ പാ​​​ര്‍​ക്ക് ചെ​​​യ്യു​​​ന്ന സീ​​​പ്ലെ​​​യി​​​ൻ മ​​​റൈ​​​ന്‍ ഡ്രൈ​​​വി​​​ലെ മ​​​ഴ​​​വി​​​ല്‍​പാ​​​ല​​​ത്തി​​​ല്‍നി​​​ന്നും അ​​​ബ്‌​​ദു​​​ള്‍ ക​​​ലാം മാ​​​ര്‍​ഗി​​​ല്‍നി​​​ന്നും കാ​​​ണാ​​​നാ​​​കും.

ബോ​​​ട്ടു​​​ക​​​ള്‍​ക്ക് നി​​​യ​​​ന്ത്ര​​​ണം

കൊ​​​ച്ചി: സീ​​​പ്ലെ​​​യ്ന്‍ ലാ​​​ന്‍​ഡ് ചെ​​​യ്യു​​​ന്ന​​​തും പ​​​രീ​​​ക്ഷ​​​ണ​​​പ്പ​​​റ​​​ക്ക​​​ല്‍ ന​​​ട​​​ത്തു​​​ന്ന​​​തു​​​മാ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട് ടൂ​​​റി​​​സ്റ്റ് ബോ​​​ട്ട്, മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ട്, ടൂ​​​റി​​​സ്റ്റ് ബോ​​​ട്ടു​​​ക​​​ള്‍, കെ​​​എ​​​സ്‌​​​ഐ​​​എ​​​ന്‍​സി ബോ​​​ട്ട്, വാ​​​ട്ട​​​ര്‍ മെ​​​ട്രോ, മ​​​റ്റു സ്വ​​​കാ​​​ര്യ ബോ​​​ട്ടു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്ക് നി​​​യ​​​ന്ത്ര​​​ണ​​മേ​​ർ​​പ്പെ​​ടു​​ത്തി.

ഇ​​​ന്ന് ഉ​​​ച്ച​​യ്ക്ക് ​1.30 മു​​​ത​​​ല്‍ 4.30 വ​​​രെ​​​യും നാ​​​ളെ രാ​​​വി​​​ലെ ഒ​​​മ്പ​​​ത് മു​​​ത​​​ല്‍ 11 വ​​​രെ​​​യും ആ​​​യി​​​രി​​​ക്കും നി​​​യ​​​ന്ത്ര​​​ണം. ഈ ​​​സ​​​മ​​​യ​​​ത്ത് ഒ​​​രു ബോ​​​ട്ടും സ​​​ര്‍​വീ​​​സ് ന​​​ട​​​ത്താ​​​ന്‍ പാ​​​ടി​​​ല്ലെ​​​ന്ന് ക​​​ള​​​ക്‌ടര്‍ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.