നൂ​റി​ൽ കൂ​ടു​ത​ൽ ടെ​സ്റ്റ്; മൂ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
നൂ​റി​ൽ കൂ​ടു​ത​ൽ ടെ​സ്റ്റ്; മൂ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Sunday, November 10, 2024 1:03 AM IST
റെ​​​​നീ​​​​ഷ് മാ​​​​ത്യു

ക​​​​ണ്ണൂ​​​​ർ: ഡ്രൈ​​​​വിം​​​​ഗ് ടെ​​​​സ്റ്റി​​​​ൽ ‘സെ​​​​ഞ്ചു​​​​റി’ മ​​​​റി​​​​ക​​​​ട​​​​ന്ന മൂ​​​​ന്നു മോ​​​​ട്ടോ​​​​ർ​​​​വാ​​​​ഹ​​​​ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് സ​​​​സ്പെ​​​​ൻ​​​​ഷ​​​​ൻ. ഒ​​​​രു​​​​ദി​​​​വ​​​​സം പ​​​​ര​​​​മാ​​​​വ​​​​ധി 40 പേ​​​​ർ​​​​ക്ക് ടെ​​​​സ്റ്റ് ന​​​​ട​​​​ത്താ​​​​മെ​​​​ന്നി​​​​രി​​​​ക്കെ​​​​യാ​​​​ണ് നൂ​​​​റി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ടെ​​​​സ്റ്റ് തി​​​​രൂ​​​​ർ സ​​​​ബ് ആ​​​​ർ​​​​ടി ഓ​​​​ഫീ​​​​സി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ന​​​​ട​​​​ത്തി​​​​യ​​​​ത്.

തി​​​​രൂ​​​​ർ സ​​​​ബ് ആ​​​​ർ​​​​ടി ഓ​​​​ഫീ​​​​സി​​​​ലെ എം​​​​വി​​​​ഐ​​​​മാ​​​​രാ​​​​യ കെ.​​​​ടി. ഷം​​​​ജി​​​​ത്ത്, കെ. ​​​​ധ​​​​നീ​​​​ഷ്, എ​​​​എം​​​​വി​​​​ഐ ബേ​​​​ബി ജോ​​​​സ​​​​ഫ് എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​​വി​​​​ധേ​​​​യ​​​​മാ​​​​യി സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​ത്.

‌ഗ​​​​താ​​​​ഗ​​​​ത​​​​ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ സ്ക്വാ​​​​ഡ് ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണു ക്ര​​​​മ​​​​ക്കേ​​​​ട് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. എം​​​​വി​​​​ഐ​​​​യാ​​​​യ ഷം​​​​ജി​​​​ത്ത് 2024 ജ​​​​നു​​​​വ​​​​രി 27ന് 60 ​​​​ലൈ​​​​റ്റ് മോ​​​​ട്ടോ​​​​ർ വെ​​​​ഹി​​​​ക്കി​​​​ൾ ടെ​​​​സ്റ്റും 41 ഹെ​​​​വി ടെ​​​​സ്റ്റും 17 ഹെ​​​​വി ആ​​​​ൻ​​​​ഡ് 1 എ​​​​ൽ​​​​എം​​​​വി റീ​​​​വാ​​​​ലി​​​​ഡേ​​​​ഷ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ ആ​​​​കെ 119 ഡ്രൈ​​​​വിം​​​​ഗ് ടെ​​​​സ്റ്റ് ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി.


ഈ ​​​​ദി​​​​വ​​​​സം ത​​​​ന്നെ മ​​​​റ്റൊ​​​​രു ബാ​​​​ച്ചി​​​​ൽ എം​​​​വി​​​​ഐ​​​​യാ​​​​യ ധ​​​​നീ​​​​ഷ് 60 എ​​​​ൽ​​​​എം​​​​വി ടെ​​​​സ്റ്റും 41 ഹെ​​​​വി ടെ​​​​സ്റ്റും 15 എ​​​​ൽ​​​​എം​​​​വി റീ​​​​വാ​​​​ലി​​​​ഡേ​​​​ഷ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ 116 ഡ്രൈ​​​​വിം​​​​ഗ് ടെ​​​​സ്റ്റും ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി.

ധ​​​​നീ​​​​ഷ്, ഷം​​​​ജി​​​​ത്ത് എ​​​​ന്നീ എം​​​​വി​​​​ഐ​​​​മാ​​​​രോ​​​​ടൊ​​​​പ്പം പാ​​​​ർ​​​​ട്ട് വ​​​​ൺ ടെ​​​​സ്റ്റ് ന​​​​ട​​​​ത്തി​​​​യ എ​​​​എം​​​​വി‍​ഐ ബേ​​​​ബി ജോ​​​​സ​​​​ഫ് ര​​​​ണ്ടു ബാ​​​​ച്ചി​​​​ലും കൂ​​​​ടെ 120 അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​​​ക്ക് ടെ​​​​സ്റ്റ് ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യും സ്ക്വാ​​​​ഡ് ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.