കാ​​​​ണാ​​​​താ​​​​യ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ർ തി​രി​ച്ചെ​ത്തി ; ഭീ​ഷ​ണി​പ്പെ​ടു​ത്തി 10 ല​ക്ഷം ത​ട്ടി​യ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍
കാ​​​​ണാ​​​​താ​​​​യ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ർ തി​രി​ച്ചെ​ത്തി ; ഭീ​ഷ​ണി​പ്പെ​ടു​ത്തി 10 ല​ക്ഷം  ത​ട്ടി​യ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Sunday, November 10, 2024 1:02 AM IST
തി​​​​രൂ​​​​ര്‍: തി​​​​രൂ​​​​ര്‍ ഡെ​​​​പ്യൂ​​​​ട്ടി ത​​​​ഹ​​​​സി​​​​ല്‍​ദാ​​​​ര്‍ പി.​​​​ബി. ചാ​​​​ലി​​​​ബി​​​​നെ പോ​​​​ക്സോ കേ​​​​സി​​​​ല്‍ കു​​​​ടു​​​​ക്കു​​​​മെ​​​​ന്നു ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി 10,30,000 രൂ​​​​പ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത കേ​​​​സി​​​​ല്‍ മ​​​​ല​​​​പ്പു​​​​റം ര​​​​ണ്ട​​​​ത്താ​​​​ണി സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ര​​​​ണ്ടു​​​​പേ​​​​രെ തി​​​​രൂ​​​​ര്‍ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

പൂ​​​​വ​​​​ഞ്ചി​​​​ന സ്വ​​​​ദേ​​​​ശി പാ​​​​ല​​​​ക്ക​​​​ല്‍ മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ജ്മ​​​​ല്‍ (34), ര​​​​ണ്ട​​​​ത്താ​​​​ണി സ്വ​​​​ദേ​​​​ശി ത​​​​യ്യി​​​​ല്‍ മു​​​​ഹ​​​​മ്മ​​​​ദ് ഫൈ​​​​സ​​​​ല്‍(43) എ​​​​ന്നി​​​​വ​​​​രാ​​​​ണ് പോ​​​​ലീ​​​​സി​​​​ന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. ത​​​​ഹ​​​​സി​​​​ല്‍​ദാ​​​​റെ നി​​​​ര​​​​ന്ത​​​​രം ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി മൂ​​​​ന്ന് ത​​​​വ​​​​ണ​​​​ക​​​​ളാ​​​​യി​​​​ട്ടാ​​​​ണ് പ്ര​​​​തി​​​​ക​​​​ള്‍ പ​​​​ണം കൈ​​​​ക്ക​​​​ലാ​​​​ക്കി​​​​യ​​​​ത്.

പ​​​​ണം കൈ​​​​വ​​​​ശ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ശേ​​​​ഷം പ്രൈ​​​​വ​​​​റ്റ് ഇ​​​​ന്‍​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​ന്‍ ഏ​​​​ജ​​​​ന്‍​സി എ​​​​ന്ന പേ​​​​രി​​​​ല്‍ ത​​​​ഹ​​​​സി​​​​ല്‍​ദാ​​​​രെ വി​​​​ളി​​​​ച്ച് ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും മാ​​​​ന​​​​സി​​​​ക സ​​​​മ്മ​​​​ര്‍​ദ​​​​ത്തി​​​​ലാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​ണ് ഡെ​​​​പ്യൂ​​​​ട്ടി ത​​​​ഹ​​​​സി​​​​ല്‍​ദാ​​​​ര്‍ ചാ​​​​ലി​​​​ബ് നാ​​​​ട്ടി​​​​ല്‍നി​​​​ന്ന് പോ​​​​കാ​​​​ന്‍ നി​​​​ര്‍​ബ​​​​ന്ധി​​​​ത​​​​നാ​​​​യ​​​​ത്.
പ്ര​​​​തി​​​​ക​​​​ളി​​​​ല്‍ ഒ​​​​രാ​​​​ള്‍ ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ആ​​​​റി​​​​ന് വി​​​​ളി​​​​ച്ച് ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നു ശേ​​​​ഷ​​​​മാ​​​​ണ് ത​​​​ഹ​​​​സി​​​​ല്‍​ദാ​​​​ര്‍ തി​​​​രൂ​​​​രി​​​​ല്‍നി​​​​ന്ന് മം​​​​ഗ​​​​ലാ​​​​പു​​​​ര​​​​ത്തേ​​​​ക്കു പോ​​​​യ​​​​ത്.


തു​​​​ട​​​​ര്‍​ന്ന് വി​​​​വ​​​​ര​​​​മൊ​​​​ന്നു​​​​മി​​​​ല്ലാ​​​​യി​​​​രു​​​​ന്നു. ഇ​​​​തേ​​​​ത്തു​​​​ട​​​​ര്‍​ന്ന് ബ​​​​ന്ധു​​​​ക്ക​​​​ള്‍ തി​​​​രൂ​​​​ര്‍ പോ​​​​ലീ​​​​സി​​​​ല്‍ പ​​​​രാ​​​​തി ന​​​​ല്‍​കി. ബു​​​​ധ​​​​നാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം മു​​​​ത​​​​ല്‍ കാ​​​​ണാ​​​​താ​​​​യ ചാ​​​​ലി​​​​ബ് വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​വി​​​​ലെ ക​​​​ര്‍​ണാ​​​​ട​​​​ക​​​​യി​​​​ലെ ഉ​​​​ഡു​​​​പ്പി​​​​യി​​​​ല്‍​നി​​​​ന്ന് ഭാ​​​​ര്യ​​​​യെ ഫോ​​​​ണി​​​​ല്‍ വി​​​​ളി​​​​ച്ചി​​​​രു​​​​ന്നു.

ഒ​​​​ടു​​​​വി​​​​ല്‍, ആ​​​​ശ​​​​ങ്ക​​​​ക​​​​ള്‍​ക്കു വി​​​​രാ​​​​മ​​​​മി​​​​ട്ട് വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി 11 ഓ​​​​ടെ ചാ​​​​ലി​​​​ബ് വീ​​​​ട്ടി​​​​ലെ​​​​ത്തി പോ​​​​ലീ​​​​സി​​​​ന് മൊ​​​​ഴി ന​​​​ല്‍​കി​​​​യ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത​​​​ത്. കേ​​​​സി​​​​ലെ മ​​​​റ്റൊ​​​​രു പ്ര​​​​തി​​​​ക്കാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണം ഊ​​​​ര്‍​ജി​​​​ത​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

പി​​​​ടി​​​​യി​​​​ലാ​​​​യ പ്ര​​​​തി​​​​ക​​​​ള്‍ മു​​​​മ്പ് അ​​​​ടി​​​​പി​​​​ടി കേ​​​​സു​​​​ക​​​​ളി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ട്ട​​​​വ​​​​രാ​​​​ണ്. തി​​​​രൂ​​​​ര്‍ മ​​​​ജി​​​​സ്ട്രേ​​​​റ്റ് മു​​​​മ്പാ​​​​കെ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ പ്ര​​​​തി​​​​ക​​​​ളെ റി​​​​മാ​​​​ന്‍​ഡ് ചെ​​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.