ലക്ഷ്യ സെൻ മുന്നോട്ട്
Wednesday, March 12, 2025 12:58 AM IST
ബിർമിംഗ്ഹാം: ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ പ്രീക്വാർട്ടറിൽ. റൗണ്ട് ഓഫ് 32ൽ ചൈനീസ് തായ്പേയിയുടെ സു ലി യാംഗിനെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് ലക്ഷ്യ സെൻ പ്രീക്വാർട്ടറിൽ പ്രവേശിച്ചത്.
സ്കോർ: 13-21, 21-17, 21-15. ആദ്യ ഗെയിം നഷ്ടപ്പെട്ടെങ്കിലും ശക്തമായി തിരിച്ചെത്തിയാണ് ലക്ഷ്യയുടെ ജയം. പ്രീക്വാർട്ടറിൽ ഇന്തോനേഷ്യയുടെ മൂന്നാം നന്പറായ ജോനാഥൻ ക്രിസ്റ്റിയാണ് ലക്ഷ്യ സെന്നിന്റെ എതിരാളി.
അതേസമയം, മലയാളി താരം എച്ച്.എസ്. പ്രണോയ് ഫ്രഞ്ച് താരം ടോമ ജൂണിയർ പോപോവിനോട് പരാജയപ്പെട്ടു പുറത്തായി. സ്കോർ: 19-21, 16-21.