ഐഎസ്എൽ: നോർത്ത് ഈസ്റ്റിനും മോഹൻ ബഗാനും ജയം
Sunday, March 9, 2025 12:20 AM IST
കോല്‍ക്കത്ത: ഐഎസ്എൽ ഫുട്ബോൾ വിവേകാനന്ദ യുവ ഭാരതി ക്രിരാംഗൻ സ്റ്റേഡിയത്തിൽ നടന്ന ആദ്യ സ്ഥാനക്കാരുടെ പോരാട്ടത്തിൽ ശക്തരായ എഫ്സി ഗോവയും മോഹൻ ബഗാൻ സൂപ്പർ ജയ്ന്റും ഏറ്റുമുട്ടി.
എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മത്സരത്തിൽ മോഹൻ ബഗാൻ എഫ്സി ഗോവയെ പരാജയപ്പെടുത്തി. വിരസമായ ആദ്യപകുതിയിൽ ഇരുടീമിനും ഗോൾ നേടാനായില്ല.
രണ്ടാം പകുതിയുടെ 62-ാം മിനിറ്റിൽ ബോറിസ് തങ്ക്ജവും അവസാന ഇഞ്ചുറി ടൈമിൽ 90+4 മിനിറ്റിൽ ഗ്രെഗ് സ്റ്റെവാർട്ടും മോഹൻ ബഗാനായി ലക്ഷ്യം കണ്ടു. 56 പോയിന്റുമായി മോഹൻ ബഗാൻ പട്ടികയിൽ ഒന്നാം സ്ഥാനത്തും 48 പോയിന്റുമായി ഗോവ രണ്ടാം സ്ഥാനത്തുമാണ്.
മേഘാലയ ഷില്ലോംഗ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മറ്റൊരു മത്സരത്തിൽ എസ്സി ഇസ്റ്റ് ബംഗാളിനെ എതിരില്ലാത്ത നാല് ഗോളിന്് നോർത്ത്ഈസ്റ്റ് തോൽപ്പിച്ചു. മുഹമ്മദ് അലി ബെമാമ്മറുടെ ഇരട്ട ഗോളുകളാണ് ഈസ്റ്റ് ബംഗാളിനെ നിസഹായരാക്കിയത്.
59ാം മിനിറ്റിൽ നെസ്റ്റർ ആൽബിച്ച് ആണ് നോർത്ത്ഈസ്റ്റിന്റെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. 66,79 മിനിട്ടുകളിൽ അലാഡിൻ അജ്റെയുടെ ഇരട്ടഗോൾ, 86-ാം മിനിറ്റിൽ മുഹമ്മദ് അലി ബെമാമ്മറുടെ നാലാം ഗോൾ. 38 പോയിന്റുമായി നോർത്ത്ഈസ്റ്റ് യുണൈറ്റഡ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.