ചാന്പ്യൻസ് പാദം രണ്ട്
Tuesday, March 11, 2025 12:50 AM IST
ബാഴ്സലോണ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ 2024-25 സീസണ് പ്രീക്വാർട്ടർ പോരാട്ടത്തിന്റെ രണ്ടാം പാദം ഈ രാത്രി അരങ്ങേറും.
ആദ്യ പാദത്തിൽ ജയിച്ച ബാഴ്സലോണ, ബയേണ്‍ മ്യൂണിക്, ഇന്റർ മിലാൻ, ലിവർപൂൾ ടീമുകളാണ് ക്വാർട്ടറിനായുള്ള മുൻതൂക്കവുമായി കളത്തിലുള്ളത്.
ബാഴ്സലോണ സ്വന്തം തട്ടകത്തിൽ പോർച്ചുഗൽ ക്ലബ്ബായ ബെൻഫികയെ നേരിടും. ആദ്യ പാദത്തിൽ 1-0നു ബാഴ്സ ജയിച്ചിരുന്നു. ജർമൻ ടീമുകളായ ബയേണ്‍ മ്യൂണിക്കും ബയേർ ലെവർകൂസെനും തമ്മിലാണ് മറ്റൊരു പോരാട്ടം.
ആദ്യ പാദത്തിൽ ബയേണ്‍ 3-0ന്റെ ഹോം ജയം നേടിയിരുന്നു. ഇംഗ്ലീഷ് ക്ലബ് ലിവർപൂളും ഫ്രഞ്ച് ടീം പിഎസ്ജിയും തമ്മിലാണ് സൂപ്പർ പോരാട്ടം. പാരീസിൽ നടന്ന ആദ്യ പാദത്തിൽ ലിവർപൂൾ 1-0നു ജയിച്ചു.