ഗോകുലം ജയിച്ചു
Monday, March 10, 2025 1:41 AM IST
ജയ്പുർ: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്കു ജയം. എവേ പോരാട്ടത്തിൽ ഗോകുലം കേരള 3-0നു രാജസ്ഥാൻ യുണൈറ്റഡിനെ കീഴടക്കി. ഗോകുലത്തിനായി തബിസൊ ബ്രൗണ്‍ (45’, 80’) ഇരട്ടഗോൾ സ്വന്തമാക്കി. അതുൽ ഉണ്ണികൃഷ്ണന്റെ (57’) വകയായിരുന്നു മറ്റൊരു ഗോൾ. മറ്റൊരു മത്സരത്തിൽ റിയൽ കാഷ്മീർ 2-1ന് ഐസ്വാൾ എഫ്സിയെ കീഴടക്കി.
18 മത്സരങ്ങൾ പൂർത്തിയാക്കിയ ഗോകുലം കേരള 28 പോയിന്റുമായി നാലാം സ്ഥാനത്താണ്. 32 പോയിന്റുമായി റിയൽ കാഷ്മീർ മൂന്നാം സ്ഥാനത്തുണ്ട്.