ദു​​​ബാ​​​യ്: ഐ​​​സി​​​സി ചാ​​​ന്പ്യ​​​ൻ​​​സ് ട്രോ​​​ഫി ക്രി​​​ക്ക​​​റ്റി​​​ൽ ഇ​​​ന്ത്യ ത​​​ന്നെ ജേ​​​താ​​​ക്ക​​​ൾ. എ​​​ല്ലാ ക​​​വി​​​ടി നി​​​ര​​​ത്ത​​​ലു​​​ക​​​ളെ​​​യും "വ​​​ഴി​​​മു​​​ട​​​ക്കി’ സി​​​ദ്ധാ​​​ന്ത​​​ങ്ങ​​​ളെ​​​യും അ​​​ടി​​​ച്ചൊ​​​തു​​​ക്കി ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​നു​​​മേ​​​ൽ നാ​​​ലു​​​വി​​​ക്ക​​​റ്റ് വി​​​ജ​​​യം.

ദു​​​ബാ​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ ആ​​​രാ​​​ധ​​​ക​​​രു​​​ടെ ആ​​​വേ​​​ശ​​​പ്പൂ​​​ര​​​ത്തി​​​ന് തി​​​രി​​​കൊ​​​ളു​​​ത്തി​​​ക്കൊ​​​ണ്ടാ​​​ണ് ഇ​​​ന്ത്യ വി​​​ജ​​​യ​​​ത്തി​​​ലേ​​​ക്കു ചു​​​വ​​​ടു​​​വ​​​ച്ച​​​ത്. സ്കോ​​​ർ: ന്യൂ​​​സി​​​ല​​​ൻ​​​ഡ് 50 ഓ​​​വ​​​റി​​​ൽ 251-7. ഇ​​​ന്ത്യ 49 ഓ​​​വ​​​റി​​​ൽ 254-6.

252 റ​​​ൺ​​​സ് പി​​​ന്തു​​​ട​​​ർ​​​ന്ന ഇ​​​ന്ത്യ​​​യെ മു​​​ന്നി​​​ൽ​​​നി​​​ന്നു ന​​​യി​​​ച്ച രോ​​​ഹി​​​ത് ശ​​​ർ​​​മ​​​യ്ക്ക് (83 പ​​​ന്തി​​​ൽ 76) ശ്രേ​​​യ​​​സ് അ​​​യ്യ​​​ർ (62 പ​​​ന്തി​​​ൽ 48), ശു​​​ഭ്മാ​​​ൻ ഗി​​​ൽ (50പ​​​ന്തി​​​ൽ 31), അ​​​ക്ഷ​​​ർ പ​​​ട്ടേ​​​ൽ (40 പ​​​ന്തി​​​ൽ 29), കെ.​​​എ​​​ൽ.​​​രാ​​​ഹു​​​ൽ (34 നോ​​​ട്ടൗ​​​ട്ട്), ഹാ​​​ർ​​​ദി​​​ക് പാ​​​ണ്ഡ്യ (18 പ​​​ന്തി​​​ൽ 18) എ​​​ന്നി​​​വ​​​ർ മി​​​ക​​​ച്ച പി​​​ന്തു​​​ണ ന​​​ല്കി. വി​​​രാ​​​ട് കോ​​​ഹ്‌​​​ലി (ഒ​​​ന്ന്) മാ​​​ത്ര​​​മാ​​​ണു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത്. ടോ​​​സ് നേ​​​ടി ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്ത കി​​​വീ​​​സി​​​നെ പ​​​തി​​​വു​​​പോ​​​ലെ സ്പി​​​ന്ന​​​ർ​​​മാ​​​രാ​​​ണ് വ​​​രി​​​ഞ്ഞു​​​മു​​​റു​​​ക്കി​​​യ​​​ത്. കു​​​ൽ​​​ദീ​​​പ് യാ​​​ദ​​​വും വ​​​രു​​​ൺ ച​​​ക്ര​​​വ​​​ർ​​​ത്തി​​​യും ര​​​ണ്ടു വി​​​ക്ക​​​റ്റു വീ​​​ത​​​വും ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ​​​യും മു​​​ഹ​​​മ്മ​​​ദ് ഷ​​​മി​​​യും ഓ​​​രോ വി​​​ക്ക​​​റ്റു​​​വീ​​​ത​​​വും വീ​​​ഴ്ത്തി. 63 റ​​​ൺ​​​സെ​​​ടു​​​ത്ത ഡാ​​​രി​​​ൽ മി​​​ച്ച​​​ലാ​​​ണ് കി​​​വീ​​​സ് ടോ​​​പ് സ്കോ​​​റ​​​ർ. ബ്രേ‌​​​സ്‌​​​വെ​​​ൽ 53 റ​​​ൺ​​​സെ​​​ടു​​​ത്തു.


ചാ​​​ന്പ്യ​​​ൻ​​​സ് ട്രോ​​​ഫി​​​യി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ മൂ​​​ന്നാം കി​​​രീ​​​ട​​​മാ​​​ണി​​​ത്. 2002ലും 2013​​​ലു​​​മാ​​​ണ് മു​​​ന്പ് ഇ​​​ന്ത്യ ജേ​​​താ​​​ക്ക​​​ളാ​​​യ​​​ത്. 2002ൽ ​​​ശ്രീ​​​ല​​​ങ്ക​​​യ്ക്കൊ​​​പ്പം സം​​​യു​​​ക്ത​​​വി​​​ജ​​​യി​​​ക​​​ളാ​​​യി​​​രു​​​ന്നു.

252 റ​​​ൺ​​​സ് പി​​​ന്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ത്യ​​​ക്ക് നാ​​​യ​​​ക​​​ൻ‌ രോ​​​ഹി​​​ത് ശ​​​ർ​​​മ കി​​​ടി​​​ല​​​ൻ തു​​​ട​​​ക്ക​​​മാ​​​ണു ന​​​ല്കി​​​യ​​​ത്. 7.1 ഓ​​​വ​​​റി​​​ൽ കൊ​​​ടു​​​ങ്കാ​​​റ്റു​​​പോ​​​ലെ ഇ​​​ന്ത്യ 50 ക​​​ട​​​ന്നു. ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ലെ ഫാ​​​സ്റ്റ​​​സ്റ്റ് ടീം 50. 41 ​​​പ​​​ന്തി​​​ൽ മൂ​​​ന്നു സി​​​ക്സ​​​റോ​​​ടെ രോ​​​ഹി​​​ത് അ​​​ർ​​​ധ​​​സെ​​​ഞ്ചു​​​റി പി​​​ന്നി​​​ട്ടു.

വ​​​ലി​​​യ ഇ​​​ട​​​വേ​​​ള​​​യി​​​ല്ലാ​​​തെ ശു​​​ഭ്മാ​​​ൻ ഗി​​​ല്ലും വി​​​രാ​​​ട് കോ​​​ഹ്‌​​​ലി​​​യും പു​​​റ​​​ത്താ​​​യ​​​പ്പോ​​​ൾ ഇ​​​ന്ത്യ​​​യൊ​​​ന്നു ഞെ​​​ട്ടി​​​യ​​​താ​​​ണ്. രോ​​​ഹി​​​ത് ശ​​​ർ​​​മ​​​യും പു​​​റ​​​ത്താ​​​യ​​​തോ​​​ടെ കി​​​വീ​​​സ് മ​​​ത്സ​​​ര​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​ന്ന പ്ര​​​തീ​​​തി. എ​​​ന്നാ​​​ൽ ശ്രേ​​​യ​​​സ് അ​​​യ്യ​​​ർ-​​​അ​​​ക്സ​​​ർ പ​​​ട്ടേ​​​ൽ, കെ.​​​എ​​​ൽ.​​​രാ​​​ഹു​​​ൽ-​​​ഹാ​​​ർ​​​ദി​​​ക് പാ​​​ണ്ഡ്യ കൂ​​​ട്ടു​​​കെ​​​ട്ടു​​​ക​​​ൾ എ​​​തി​​​രാ​​​ളി​​​ക​​​ളു​​​ടെ പ്ര​​​തീ​​​ക്ഷ ത​​​ല്ലി​​​ക്കെ​​​ടു​​​ത്തി. നാ​​​ൽ​​​പ്പ​​​ത്തൊ​​​ന്പ​​​താം ഓ​​​വ​​​റി​​​ന്‍റെ അ​​​വ​​​സാ​​​ന പ​​​ന്തി​​​ൽ ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ​​​യു​​​ടെ ബാ​​​റ്റി​​​ൽ​​​നി​​​ന്ന് വി​​​ജ​​​യ​​​റ​​​ണ്ണും വ​​​ന്നു.