ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർപൂളിന് വന്പൻ ജയം
Sunday, March 9, 2025 12:20 AM IST
ഇംഗ്ലണ്ട്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആധിപത്യം തുടർന്ന് ഒന്നാം സ്ഥാനം തുടർന്ന് ലിവർപൂൾ. പരാജയം നുണഞ്ഞ് മാഞ്ചസ്റ്റർ സിറ്റി. എൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പിന്നിൽനിന്നു തിരിച്ചടിച്ച് ലിവർപൂളിന്റെ ജയം.
ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ വില്യം സ്മാൾബോണ്‍ (45+1) മിനിറ്റിൽ സതാംപ്റ്റണായി മത്സരത്തിലെ ആദ്യ ഗോൾ നേടി ലിവർപൂളിനെ ഞെട്ടിച്ചു. എന്നാൽ രണ്ടാം പകുതിയിലെ മുഹമ്മദ് സാലായുടെ ഇരട്ട ഗോളിൽ ലിവർപൂർ വന്പൻ ജയം നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലിവർപൂൾ തിരിച്ചടി ആരംഭിച്ചു.
51ാം മിനിറ്റിൽ ഡാർവിൻ ന്യൂന്‍സ് മത്സരം സമനിലയിലെത്തിച്ചു. 54ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മുഹമ്മദ് സാലാ രണ്ടാം ഗോളിലൂടെ ലിവർപൂളിനെ മുന്നിലെത്തിച്ചു. 86ാം മിനിറ്റിൽ സാലാ പെനാൽറ്റിയിലൂടെ മത്സരത്തിലെ മൂന്നാം ഗോൾ നേടി ലിവർപൂളിന്റെ ആധികാരിക ജയം ഉറപ്പിച്ചു. 70 പോയിന്റുമായി ലിവർപൂൾ ബഹുദൂരം മുന്നിൽ ഒന്നാം സ്ഥാനം നിലനിർത്തിപ്പോരുകയാണ്.
നോട്ടിംഗ്ഹാം സ്റ്റേഡിയത്തിൽ നടന്ന മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത ഒരു ഗോളിനാണ് നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് തോൽവി ഏറ്റുവാങ്ങിയത്. സമനിലയിൽ പിരിയുമെന്നു പ്രതീക്ഷിച്ച മത്സരത്തിന്റെ 83-ാം മിനിറ്റിലാണ് ഫലം മാറ്റിമറിച്ചത്.
നോട്ടിഗ്ഹാമിന്റെ കല്ലും ഹഡ്സണ്‍ ആണ് 83-ാം മിനിറ്റിൽ മാഞ്ചസ്ററ്റിന്റെ ഗോൾ വലി കുലുക്കി പരാജയം സമ്മാനിച്ചത്. 51 പോയിന്റുമായി നോട്ടിഗ്ഹാം മൂന്നാം സ്ഥാനത്തും 47 പോയിന്റുമായി മാഞ്ചസ്റ്റർ നാലാം സ്ഥാനത്തുമാണ്.