ബാസ്കറ്റ്: സേക്രഡ് ഹാർട്ട് ജേതാക്കൾ
Tuesday, March 11, 2025 12:50 AM IST
ചങ്ങനാശേരി: 53-ാമത് ഫാ. പിസി. മാത്യു മെമ്മോറിയൽ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ചാലക്കുടി സേക്രഡ് ഹാർട്ട് കോളജ് ജേതാക്കൾ.
പാലാ അൽഫോൻസ കോളജിനെയാണ് ഫൈനലിൽ സേക്രഡ് ഹാർട്ട് കീഴടക്കിയത്, 64-49. സേക്രഡ് ഹാർട്ടിനായി അലീന ജെയ്സണ് 20 പോയിന്റ് നേടി.