രോഹിത് -കോഹ്ലി @ 9
Monday, March 10, 2025 1:41 AM IST
ദുബായ്: ഇന്ത്യൻ സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ഇന്നലെ കളിച്ചത് ഒന്പതാം ഐസിസി ടൂർണമെന്റ് ഫൈനൽ. ഏറ്റവും കൂടുതൽ ഐസിസി ടൂർണമെന്റ് ഫൈനൽ കളിച്ചതിൽ ഇരുവരും ഒന്നാം സ്ഥാനത്ത് എത്തി.
2013 ചാന്പ്യൻസ് ട്രോഫി, 2014 ട്വന്റി-20 ലോകകപ്പ്, 2017 ചാന്പ്യൻസ് ട്രോഫി, 2021 ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ്, 2023 ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ്, 2023 ഏകദിന ലോകകപ്പ്, 2024 ട്വന്റി-20 ലോകകപ്പ്, 2025 ചാന്പ്യൻസ് ട്രോഫി ഫൈനലുകളാണ് രോഹിത്തും കോഹ്ലിയും ഒന്നിച്ചു കളിച്ചത്. 2007 ട്വന്റി-20 ലോകകപ്പ് ഫൈനലിൽ രോഹിത്തും 2011 ഏകദിന ലോകകപ്പ് ഫൈനലിൽ കോഹ്ലിയും കളിച്ചു.
എട്ട് ഐസിസി ഫൈനൽ കളിച്ച യുവരാജ് സിംഗ്, രവീന്ദ്ര ജഡേജ എന്നിവരെയാണ് രോഹിത്തും കോഹ്ലിയും പിന്തള്ളിയത്.